മകളുടെ ഡാന്‍സ് അധ്യാപകനെ പ്രണയിച്ച വീട്ടമ്മ ചതിയ്ക്കപ്പെട്ടു, നഷ്ടമായത് മാനവും പണവും,കൊച്ചിയില്‍
തൃക്കാക്കര:മകളുടെ നൃത്താധ്യാപകനെ പ്രണയിച്ച വീട്ടമയ്ക്ക് നഷ്ടമായത് മാനവും പണവും. കാക്കനാട്ടെ വീട്ടമ്മയാണ് മകളുടെ നൃത്താധ്യാപകനെ പ്രണയിച്ച് വെട്ടിലായത്. പ്രണയം നടിച്ച അധ്യാപകന്‍ വീട്ടമ്മയില്‍ നിന്ന് പണവും ആഭരണവും തട്ടിയെടുത്തു. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു ആഭരണങ്ങള്‍ സ്വന്തമാക്കിയത്. ഒടുവില്‍ വീട്ടമ്മയുടെ പരാതിയില്‍ അധ്യാപകന്‍ അറസ്റ്റിലായത്.
കാക്കനാട് സ്വദേശിയായ വീട്ടമ്മയെ വിവാഹം കഴിയ്ക്കാം എന്ന് വാഗ്ദാനം നല്‍കിയാണ് കടമക്കുടി മൂലംപള്ളി സ്വദേശിയും കലാഭവനില്‍ ഡാന്‍സ് അധ്യാപകനുമായ ജെറി (35) പണവും ആഭരണവും തട്ടിയത്. മകളുടെ സ്‌കൂളിലെ അധ്യാപകനായിരുന്ന ജെറിയുമായി 2012 മുതല്‍ വീട്ടമ്മ അടുപ്പത്തിലായിരുന്നു.

പ്രണയം മൂത്തപ്പോള്‍
പ്രണയം തീവ്രമായപ്പോള്‍ വിവിധ ഘട്ടങ്ങളിലായി പതിനാറര പവനും ഒരു ലംക്ഷം രൂപയും വീട്ടമ്മയില്‍ നിന്നും ജെറി തട്ടിയെടുത്തു

വിവാഹ വാഗ്ദാനം
വിവാഹ വാഗ്ദാനം നല്‍കിയാണ് ജെറി വീട്ടമ്മയില്‍ നിന്നും പണം തട്ടിയത്. എന്നാല്‍ വിവാഹക്കാര്യം പറഞ്ഞപ്പോള്‍ ഇയാള്‍ ഒഴിഞ്ഞ് മാറുകയും ചെയ്തു

തിരികെ
പണവും ആഭരണവും തിരികെ ചോദിച്ചപ്പോഴാണ് ജെറിയുടെ തനിനിറം വീട്ടമ്മയ്ക്ക് മനസിലായത്.

നഗ്ന ഫോട്ടയും
വീട്ടമ്മയുടെ നഗ്ന ഫോട്ടോയും വീഡിയോയും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിയ്ക്കുമെന്ന് ജെറി ഭീഷണിപ്പെടുത്തി. ഇതേ ഭീഷണി നടത്തി വീണ്ടും പണം ആവശ്യപ്പെട്ടു

പരാതി
സംഭവങ്ങള്‍ ഇത്തരത്തില്‍ ആയതോടെയാണ് വീട്ടമ്മ പരാതി നല്‍കിയത്. പരാതിയെത്തുടര്‍ന്ന് പൊലീസ് ജെറിയെ അറസ്റ്റ് ചെയ്തു












Click it and Unblock the Notifications