കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനോട് ഇത്രയും സ്നേഹം കാവ്യയ്ക്ക് പോലും കാണില്ല...! ജനപ്രിയന് വേണ്ടി തെരുവിൽ...! നീതി വേണം..!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അറസ്റ്റിലായ ദിലീപ് ഒരു മാസത്തിലധികമായി തടവില്‍ കഴിയുകയാണ്. കുറ്റപത്രം പോലും സമര്‍പ്പിക്കപ്പെട്ടിട്ടില്ലാത്ത കേസില്‍ ജാമ്യം പോലും നിഷേധിക്കപ്പെട്ടാണ് ദിലീപ് അഴിയെണ്ണുന്നത്. ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴൊക്കെ പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം നീട്ടിവെയ്ക്കപ്പെടുകയായിരുന്നു. ഒടുവിലിതാ ദിലീപിന് നീതി നല്‍കണമെന്നാവശ്യപ്പെട്ട് സമരം വരെ തുടങ്ങിയിരിക്കുന്നു.

ലൈംഗിക ദാരിദ്ര്യം സണ്ണി ലിയോണിനെ കാണാന്‍ വന്നവര്‍ക്കല്ല..! തുറന്നടിച്ച് രഞ്ജിനി ഹരിദാസ്...!ലൈംഗിക ദാരിദ്ര്യം സണ്ണി ലിയോണിനെ കാണാന്‍ വന്നവര്‍ക്കല്ല..! തുറന്നടിച്ച് രഞ്ജിനി ഹരിദാസ്...!

നടിയുടെ കേസില്‍ ദിലീപിനെ കുടുക്കിയത് ബി സന്ധ്യയെന്ന്...!! പിസി ജോര്‍ജിന്റെ ആരോപണം!!നടിയുടെ കേസില്‍ ദിലീപിനെ കുടുക്കിയത് ബി സന്ധ്യയെന്ന്...!! പിസി ജോര്‍ജിന്റെ ആരോപണം!!

ദിലീപിന് നീതി ലഭിക്കണം

ദിലീപിന് നീതി ലഭിക്കണം

ദിലീപിന് നീതി ലഭിക്കണം എന്ന ആവശ്യവുമായി ഒറ്റയാള്‍ സമരപോരാട്ടത്തിന് രംഗത്തിറങ്ങിയിരിക്കുന്നത് വീട്ടുകാരോ സിനിമാ രംഗത്തെ സുഹൃത്തുക്കളോ ഒന്നുമല്ല. ഒരുപക്ഷേ ദിലീപുമായി ഇദ്ദേഹത്തിന് യാതൊരു ബന്ധവും ഉണ്ടാകാനിടയുമില്ല.

ഒറ്റയാൾ സമരം

ഒറ്റയാൾ സമരം

പഴയകാല ഡാന്‍സ് മാസ്റ്റര്‍, ഡാന്‍സര്‍ തമ്പി എന്നറിയപ്പെടുന്ന തമ്പിയാണ് ദിലീപിന് വേണ്ടി സമരം ചെയ്യുന്നത്. സെക്രട്ടേറിയറ്റ് പടിക്കലാണ് ഡാന്‍സര്‍ തമ്പിയുടെ സമരം.

ദിലീപിനോട് കരുണ കാട്ടൂ

ദിലീപിനോട് കരുണ കാട്ടൂ

ദിലീപിന്റെ ഫോട്ടോയുള്ള ഒരു ചെറിയ ബാനര്‍ കഴുത്തില്‍ തൂക്കിയാണ് സെക്രട്ടേറിയറ്റ് പടിക്കലെ തമ്പിയുടെ സമരം. ദിലീപിനോട് കരുണ കാട്ടൂ എന്ന് ബാനറില്‍ എഴുതിവെച്ചിട്ടുമുണ്ട്.

സെക്രട്ടേറിയറ്റ് പടിക്കല്‍

സെക്രട്ടേറിയറ്റ് പടിക്കല്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് നീതി നിഷേധിക്കുകയാണെന്നും എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കണം എന്നുമാണ് തമ്പിയുടെ ആവശ്യം. സെക്രട്ടേറിയറ്റ് പടിക്കല്‍ കൗതുകമായിരിക്കുകയാണ് ഈ ഒറ്റയാള്‍ സമരം.

പഴയകാല നർത്തകൻ

പഴയകാല നർത്തകൻ

സെക്രട്ടേറിയറ്റിന് മുന്നില്‍ പാട്ടും മറ്റ് പരിപാടികളും അവതരിപ്പിക്കാറുള്ളയാളാണ് ഡാന്‍സര്‍ തമ്പി. മുന്‍പ് പ്രേം നസീര്‍, സത്യന്‍ എന്നിവരുടെ സിനിമകളില്‍ ഡാന്‍സ് മാസ്റ്ററായി തമ്പി പ്രവര്‍ത്തിച്ചിട്ടുണ്ട്. വളരെക്കാലമായി തമ്പി സിനിമാരംഗത്തില്ല

മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നു

മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നു

ദിലീപിന് മനുഷ്യാവകാശം പോലും നിഷേധിക്കപ്പെടുകയാണ് എന്ന ആരോപണം ഉയരുന്നുണ്ട്. കാരണം ഗൂഢാലോചനക്കുറ്റം ചെയ്തുവെന്ന സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ദിലീപിനെതിരെ ശക്തമായ തെളിവൊന്നും പോലീസിന് ലഭിച്ചിട്ടില്ല എന്നാണ് ആരോപിക്കപ്പെടുന്നത്.

ജാമ്യം നിഷേധിക്കപ്പെട്ടു

ജാമ്യം നിഷേധിക്കപ്പെട്ടു

മാത്രമല്ല കുറ്റപത്രം സമര്‍പ്പിക്കാത്ത സ്ഥിതിക്ക് കുറ്റാരോപിതന്‍ പോലുമല്ലാത്ത ദിലീപിന് ഒരു മാസം കഴിഞ്ഞിട്ടും ജാമ്യം പോലും ഇതുവരെ ലഭിച്ചിട്ടില്ല. ആദ്യ തവണ അങ്കമാലി കോടതിയും പിന്നെ ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു.

നാളെ പരിഗണിക്കും

നാളെ പരിഗണിക്കും

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ ജാമ്യാപേക്ഷ ആകട്ടെ പരിഗണിക്കാന്‍ സാധിച്ചിട്ടുമില്ല. പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം രണ്ട് തവണ നീട്ടി വെച്ച ജാമ്യഹര്‍ജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുക.

അവധി ദിവസങ്ങൾ വരുന്നു

അവധി ദിവസങ്ങൾ വരുന്നു

ഓണം അടക്കമുള്ള അവധി ദിവസങ്ങളാണ് ഇനി വരാനിരിക്കുന്നത്. അതുകൊണ്ട് തന്നെ കോടതിയുടെ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുത്ത് കേസ് നീട്ടിക്കൊണ്ട് പോകാനും ദിലീപിനെ വെളിച്ചം കാണിക്കാതിരിക്കാനുമാണ് പോലീസും പ്രോസിക്യൂഷനും ശ്രമിക്കുന്നത് എന്ന ആരോപണമാണ് ഉയരുന്നത്.

തടവിലിട്ട് ക്രൂരത

തടവിലിട്ട് ക്രൂരത

പോലീസ് വാദങ്ങളെ ഖണ്ഡിക്കുന്ന പുതിയ ജാമ്യഹർജിയാണ് പ്രോസിക്യൂഷനെ പ്രതിരോധത്തിലാക്കുന്നത് എന്ന സംശയവും ഉയരുന്നുണ്ട്. ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായ ഒരാളെയാണ് ഇത്തരത്തില്‍ ഒരു മാസത്തിലേറെയായി തടവിലിട്ട് ക്രൂശിക്കുന്നത്. ഇത്തരത്തില്‍ കോടതി നടപടി നീട്ടിക്കൊണ്ടു പോയി ജാമ്യം നിഷേധിക്കുന്നത് ന്യായീകരിക്കാവുന്നതല്ലെന്ന് നിയമജ്ഞർ പറയുന്നു

English summary
Dancer Thampi's strike in Thiruvananthapuram for Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X