കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമരശേരി ചുരത്തിലെ ചരക്കുലോറി നിയന്ത്രണം; കുറ്റ്യാടി ചുരത്തില്‍ അപകടസാധ്യത

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: താമരശേരി ചുരം വഴിയുള്ള ഭാരമേറിയ വാഹനങ്ങള്‍ കുറ്റ്യാടി വഴി തിരിച്ചുവിടുമ്പോള്‍ കൂടുതല്‍ ഗതാഗതക്കുരുക്കിന് സാധ്യത. താമരശേരി ചുരത്തെ അപേക്ഷിച്ച് പഴക്കവും വളവും കൂടിയതാണ് കുറ്റ്യാടി ചുരം. വീതിയും നന്നെ കുറവാണ്. ഇപ്പോള്‍ 25 ടണ്ണിനു മുകളിലുള്ള ചരക്കു വാഹനങ്ങളാണ് ചുരത്തില്‍ നിരോധിച്ചിരിക്കുന്നത്. ടിപ്പര്‍ ലോറികള്‍ക്ക് സമയ നിയന്ത്രണവും ഏര്‍പ്പെടുത്തി. ഈ വാഹനങ്ങള്‍ കുറ്റ്യാടി ചുരത്തിലാണ് കുടുങ്ങുന്നതെങ്കില്‍ നിവര്‍ത്താന്‍ കഴിയാത്ത ഗതാഗതക്കുരുക്കായിരിക്കും അവിടെ രൂപപ്പെടുക.

churam1

കുറ്റ്യാടി ചുരത്തില്‍ വിവിധയിടങ്ങളില്‍ സംരക്ഷണഭിത്തികള്‍ തകര്‍ന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ സംരക്ഷണ ഭിത്തി തീരെയില്ല. മലവെള്ളത്തില്‍ ഒലിച്ചുപോയതും വാഹനഅപകടത്തില്‍ തകര്‍ന്നവയും ഉണ്ട്. പലയിടത്തും കുറ്റിക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നു. ദിശാസൂചക ബോര്‍ഡുകളും കുറവ്. റോഡ് തകര്‍ന്ന ഭാഗങ്ങളും നവീകരിച്ചിട്ടില്ല. പത്തു വര്‍ഷം മുന്‍പാണ് ചുരം റോഡ് നവീകരിച്ചത്. പക്രംതാളം പാലത്തിന്റെ അടിഭാഗം അടര്‍ന്ന് കമ്പികള്‍ പുറത്തായിട്ടുണ്ട്. ഇതുവഴിയാണ് കണ്ടെയ്‌നര്‍ ലോറികള്‍ ഉള്‍പ്പെടെ പോകേണ്ടത്.

churam2

വയനാട്ടില്‍ എത്തിക്കഴിഞ്ഞാല്‍ നിരവില്‍പുഴ മുതല്‍ വെള്ളമുണ്ട വരെ റോഡ് തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. ഇത് തല്‍ക്കാലത്തേയ്ക്ക് പാച്ച് വര്‍ക്ക് ചെയ്‌തെങ്കിലും ശാശ്വതമായില്ല. ഇതുവഴി കണ്ടെയ്‌നറുകള്‍ യാത്ര ചെയ്താല്‍ റോഡ് പെട്ടെന്ന് പൊട്ടിപ്പൊളിയും. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാതെയാണ് താമരശേരി ചുരത്തില്‍നിന്ന് കൂറ്റന്‍ കണ്ടെയ്‌നറുകള്‍ വഴിമാറ്റുന്നതെന്ന് വിമര്‍ശനമുണ്ട്.

യുഎന്നിന് ഇസ്രയേലിനോട് വൈര്യം കലർന്ന മനോഭാവം; ഐക്യരാഷ്ട്രസഭയ്ക്കെതിരെ ആഞ്ഞടിച്ച് യുഎസ്യുഎന്നിന് ഇസ്രയേലിനോട് വൈര്യം കലർന്ന മനോഭാവം; ഐക്യരാഷ്ട്രസഭയ്ക്കെതിരെ ആഞ്ഞടിച്ച് യുഎസ്

English summary
Danger zone in Kuttiyadi pass; Goods lorry Restrictions in thamarassery pass
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X