കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരം!!ജൈവ പച്ചക്കറികളിലും മാരക വിഷം!! കരളിനെയും നാഡീ വ്യവസ്ഥയെയും വരെ ബാധിക്കുന്നവ!!

കരളിനെയും നാഡീ വ്യവസ്ഥയെയും തന്നെ ബാധിക്കുന്ന മാരക കീടനാശികളാണ് ഇവയിൽ കണ്ടെത്തിയിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുകളിൽ ജൈവമെന്ന പേരിൽ ലഭിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും മാരക കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്ന് പരിശോധന ഫലം. കരളിനെയും നാഡീ വ്യവസ്ഥയെയും തന്നെ ബാധിക്കുന്ന മാരക കീട നാശിനികളാണ് കണ്ടെത്തിയിരിക്കുന്നത്.

<strong>അഴിച്ചു പണിഞ്ഞിട്ട് പിണറായിക്ക് മതിയാവുന്നില്ല!! നിതിൻ അഗർവാളിന് ഒരാഴ്ചയ്ക്കിടെ രണ്ടാം സ്ഥാന ചലനം!!</strong>അഴിച്ചു പണിഞ്ഞിട്ട് പിണറായിക്ക് മതിയാവുന്നില്ല!! നിതിൻ അഗർവാളിന് ഒരാഴ്ചയ്ക്കിടെ രണ്ടാം സ്ഥാന ചലനം!!

ഒരെണ്ണത്തിൽ തന്നെ ഒന്നിലധികം കീടനാശിനികളെ കണ്ടെത്തിയിട്ടുണ്ട്. ഇതാദ്യമായിട്ടാണ് ജൈവ പച്ചക്കറികളിലും മാരക കീടനാശിനികളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്.പഴങ്ങളും പച്ചക്കറികളുമടക്കം നിരവധി സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത് ഇതിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ പുറത്തുവന്നത്. കാർഷിക സർവകലാശാലയാണ് സൂക്ഷ്മ പരിശോധന നടത്തിയത്.

ഞെട്ടിക്കുന്ന വിവരങ്ങൾ

ഞെട്ടിക്കുന്ന വിവരങ്ങൾ

കാർഷിക സർവകലാശാല നടത്തിയ സൂക്ഷ്മപരിശോധനയിലാണഅ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. ജൈവം എന്നപേരിൽ സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുകളിൽ വിൽക്കുന്ന ബ്രാൻഡഡ് പച്ചക്കറികളിലാണ് മാരക കീടനാശിനികൾ അടങ്ങിയിരിക്കുന്നത്.

മാരക കീടനാശിനികൾ

മാരക കീടനാശിനികൾ

പരിശോധനയിൽ ഇവയിൽ അടങ്ങിയിരിക്കുന്നത് മാരക കീടനാശിനികളാണെന്ന് വ്യക്തമായിട്ടുണ്ട്. കരളിനെയും നാഡീ വ്യവസ്ഥയെയും തന്നെ ബാധിക്കുന്ന മാരക കീടനാശികളാണ് ഇവയിൽ കണ്ടെത്തിയിരിക്കുന്നത്.

ഗുരുതര അവസ്ഥ

ഗുരുതര അവസ്ഥ

പച്ചമുളക്, മുന്ത‌ിരി, ഓറഞ്ച് , മുളക് പൊടി അടക്കം ഒട്ടേറെ സാംപിളുകലാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഒന്നിൽ തന്നെ ഒന്നിലധികം കാടനാശിനികൾ അടങ്ങിയിട്ടുണ്ടെന്ന ഗുരുതര അവസ്ഥയുമുണ്ട്. മുളകിലും കാപ്സിക്കത്തിലും നാല് തരം കീടനാശിനികളും മുന്തിരിയിൽ അഞ്ച് തരം കീടനാശിനികളും കണ്ടെത്തി.

സൂക്ഷ്മ പരിശോധന

സൂക്ഷ്മ പരിശോധന

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും മാരക കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് മലയാളികൾ ജൈവ പച്ചക്കറിയിലേക്ക് കടന്നത്. ഇതാദ്യമായാണ് പരിശോധയിൽ ജൈവ പച്ചക്കറികളിൽ മാരക കീട നാശിനി സാന്നിധ്യം കണ്ടെത്തിയത്.

ആധുനിക പരിശോധന

ആധുനിക പരിശോധന

വെള്ളായണി കാർഷിക കോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബിൽ തെർമൽ സയന്റിഫിക് എന്ന ആധുനിക ഉപകരണത്തിലൂടെ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.

അന്യ സംസ്ഥാനങ്ങളിൽ നിന്ന്

അന്യ സംസ്ഥാനങ്ങളിൽ നിന്ന്

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തിച്ച ജൈവ പച്ചക്കറികളിലാണ് മാരക കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ സംസ്ഥാനത്തെ കർഷകരിൽ നിന്ന് വാങ്ങിയ പച്ചക്കറികൾ വിഷ രഹികതമാണെന്ന് കണ്ടെത്തി.

പഴങ്ങളിലും പച്ചക്കറികളിലും

പഴങ്ങളിലും പച്ചക്കറികളിലും

കറിവേപ്പില, പച്ചമുളക്, ബജി മുളക്, കാപ്സിക്കം, ചുവന്ന ഉള്ളി തുടങ്ങി ഏഴിനം പച്ചക്കറികളിലും ആപ്പിൾ, ഓറഞ്ച് എന്നീ ആറിനം പഴങ്ങളിലുമാണ് രാസ കീടനാശിനികളുടെയും കുമിൾ നാശിനികളുടെയും സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

English summary
dangerous chemicals find out in organic vegetables.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X