കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികള്‍ മൈക്കിലൂടെ സംസാരിച്ചു, മഹല്ല് കമ്മിറ്റി കുടുംബത്തെ പുറത്താക്കി! പോസ്റ്റ് വൈറല്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ഡാനിഷ് റിയാസ് പറയുന്നത് ഇങ്ങനെ | Oneindia Malayalam

വിവാഹത്തിന് സ്ത്രീകള്‍ സ്റ്റേജില്‍ കയറിയെന്നും മൈക്കിലൂടെ സംസാരിച്ചെന്നും ചൂണ്ടിക്കാട്ടി മഹല്ല് കമ്മിറ്റ് ഈര് വിലക്ക് ഏര്‍പ്പെടുത്തിയെന്ന പരാതിയുമായി യുവാവ്. ഡാനിഷ് റിയാല് എന്ന യുവാവാണ് ഫേസ്ബുക്കിലൂടെ തന്‍റെ കുടുംബത്തിന് നേരിടേണ്ടി വന്ന അനുഭവം പങ്കുവെച്ചത്. വിവാഹത്തിലെ സ്ത്രീകളുടെ സ്വതന്ത്രമായ ഇടപെടലിനെ തുടര്‍ന്ന് ഇനി മേലില്‍ മഹല്ലിന്‍റെ ഭാഗത്ത് നിന്ന് യാതൊരു സഹകരണവും ഉണ്ടാവില്ലെന്നും മഹല്ല് അറിയിച്ചതായി ഡാനിഷ് പറയുന്നു.

സംഭവത്തില്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും സ്ഥലം എംഎല്‍എയ്ക്കുമുള്ള പരാതി എന്ന നിലയിലാണ് ഡാനിഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ

പുറത്താക്കിയിട്ട് 45 ദിവസം

പുറത്താക്കിയിട്ട് 45 ദിവസം

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും മണ്ഡലം എം.എൽ.എ ബൽറാമിന്റെയും അറിവിലേക്കായി...
"ഇന്നത്തേക്ക് 45 ദിവസമായി എന്നെയും എന്റെ കുടുംബത്തെയും മഹല്ലിൽ നിന്നും പുറത്താക്കിയിട്ട്. നാല് കാരണങ്ങളാണ് മഹല്ല് കമ്മറ്റി പറഞ്ഞത്.

 വേദിയില്‍ സ്ത്രീകള്‍

വേദിയില്‍ സ്ത്രീകള്‍

1 : കഴിഞ്ഞ ഡിസംബർ 28 - ന് നടന്ന എന്റെ സഹോദരന്റെ കല്ല്യാണ റിസപ്‌ഷൻ ദിവസം വേദിയിൽ വന്ന സ്ത്രീകൾ സ്റ്റേജിൽ കയറിയതും ഫോട്ടോയെടുത്തതും.
2 : ഞങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങൾ സ്റ്റേജിൽ ഡാൻസ് കളിച്ചത്.

 മൈക്കിലൂടെ സംസാരിച്ചു

മൈക്കിലൂടെ സംസാരിച്ചു

3 : സ്റ്റേജിന് താഴെ രണ്ട് പീസ് ഓർക്കസ്ട്ര ഉപയോഗിച്ചത്. (ഒരു റിഥം പാഡും, ഒരു പിയാനോയും)
4 : സ്ത്രീകൾ / പെൺകുട്ടികൾ മൈക്കിലൂടെ സംസാരിച്ചത്.

 വിവാഹ റിസപ്ഷന്‍

വിവാഹ റിസപ്ഷന്‍

പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിലെ വീട് നിൽക്കുന്ന ആലൂർ മഹല്ലിൽ നിന്നും 13 കിലോമീറ്റർ മാറി, യാതൊരു ബന്ധവുമില്ലാത്ത മലപ്പുറം ജില്ലയിലെ എടപ്പാൾ വിവ പാലസിലാണ് പ്രസ്‌തുത വിവാഹ റിസപ്ക്ഷൻ നടന്നത്.

 അതിയായ വിഷമം

അതിയായ വിഷമം

നമ്മുടെ കേരളത്തിലെ എത്രയോ പ്രദേശങ്ങളിലും മുസ്ലിം വീടുകളിലും കല്ല്യാണവുമായി ബന്ധപ്പെട്ട മാന്യമായ ഇത്തരം കുടുംബ ആഘോഷങ്ങളൊന്നും ഒരു പ്രശ്നമല്ലെന്നിരിക്കെ, തികച്ചും ഇസ്ലാമികപരമായ വിശ്വാസവും ജീവിത രീതികളും പിന്തുടർന്ന് മഹല്ലുമായി സഹകരിച്ചു പോകുന്ന എന്റെ കുടുംബത്തെ പുറത്താക്കിയ നടപടിയിലും, വെള്ളിയാഴ്ച്ച മൈക്കിലൂടെ വളരെ മോശമായ രീതിയിൽ വിവാഹത്തെ ചിത്രീകരിച്ചതിലും അതിയായ വിഷമമുണ്ട്.

 എന്‍റെ തെറ്റ്

എന്‍റെ തെറ്റ്

"എല്ലാം എന്റെ തെറ്റാണ്. വരനെയും വധുവിനെയും ആശീർവദിക്കാൻ സ്റ്റേജിൽ കയറുന്ന സ്ത്രീകളെ തടയാൻ എനിക്ക് കഴിഞ്ഞില്ല. അവർ മൈക്കെടുത്ത് ആഹ്ലാദം പങ്കിടുമ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞില്ല.

 സംഗീതം വായിപ്പിച്ചു

സംഗീതം വായിപ്പിച്ചു

കുഞ്ഞുങ്ങൾ പാട്ടിനനുസരിച്ച് അവർക്കറിയാകുന്ന രൂപത്തിൽ കളിച്ചപ്പോൾ അവരുടെ സന്തോഷം കണ്ടപ്പോൾ തടയാൻ എനിക്ക് കഴിഞ്ഞില്ല. പാട്ടുകാരില്ലെങ്കിലും രണ്ട് പീസ് ഓർക്കസ്ട്ര വിളിച്ചതും സംഗീതം വായിപ്പിച്ചതും ഞാനാണ്.

 എല്ലാം ഞാനാണ്

എല്ലാം ഞാനാണ്

ഇതിലൊന്നും എന്റെ വീട്ടുകാർക്കോ മഹല്ല് പ്രസിഡന്റായ എന്റെ മൂത്താപ്പക്കോ യാതൊരു അറിവുമില്ല. പ്രസ്‌തുത വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം നടത്തിയത് ഞാനാണ്.

 സ്വാഗതം ചെയ്യുന്നു

സ്വാഗതം ചെയ്യുന്നു

ആയതുകൊണ്ട് ഇതിന്റെയെല്ലാം ഉത്തരവാദി എന്ന നിലയിൽ 'ഡാനിഷ് റിയാസ്' എന്ന എനിക്കെതിരെയുള്ള മഹല്ലിന്റെ എല്ലാ നടപടികളെയും, പരിഹാര മാർഗ്ഗ നിർദേശങ്ങളെയും ഞാൻ ബഹുമാനിക്കുന്നു, സ്വാഗതം ചെയ്യുന്നു.

 അപേക്ഷിക്കുന്നു

അപേക്ഷിക്കുന്നു

ആയതുകൊണ്ട്, എന്റെ കുടുംബാംഗങ്ങളുടെ വിഷമതകൾ മനസിലാക്കി എന്റെ സ്റ്റേറ്റിന്റെ ഉത്തരവാദിത്വപ്പെട്ടവർ ഈ വിഷയത്തിൽ എന്റെ മഹല്ലുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു..!

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
danish riyas facebook post getting viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X