കൊവിഡ് കാലത്ത് ജനനനിരക്കില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തി; കണക്കുകള്‍ പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം : കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ആളുകളുടെ ജീവിത ശൈലിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന സംവിധാനം വന്നതോടെ ലക്ഷക്കണക്കിന് പേരാണ് നാട്ടിലേക്ക് മടങ്ങിയത്. കൊവിഡിന് പിന്നാലെ 2021 ലെ ആദ്യത്തെ ഒമ്പത് മാസങ്ങളില്‍ തത്സമയ ജനനിരക്കില്‍ കേരളം കുത്തനെ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ ജനന-മരണ രജിസ്ട്രാര്‍ നല്കുന്ന വിവരങ്ങള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട് .
Recommended Video
ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്ക് പ്രകാരം 2.17 ലക്ഷമാണ് ജനനനിരക്ക്. കൊവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പത്തെ വര്‍ഷങ്ങളായ 2019ല്‍ ഇത് 4.80 ലക്ഷവും 2020ല്‍ 4.53 ലക്ഷവുമായിരുന്നു . കേരളത്തിലെ ജനനനിരക്കില്‍ ക്രമാനുഗതമായ ഇടിവാണ് രേഖപ്പെടുത്തുന്നത് . ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍, രജിസ്റ്റര്‍ ചെയ്ത ജനനങ്ങളുടെ എണ്ണം 27,534 (ഫെബ്രുവരിയില്‍) മുതല്‍ ഉയര്‍ന്ന 32,969 ( ജൂണ്‍ ) വരെയാണ്. അതിനുശേഷം, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ശരാശരി 10,000 ജനനങ്ങള്‍ ഉണ്ടായി, സെപ്റ്റംബറില്‍ 12, 227 ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടു .

ഈ നിരക്കില്‍, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളത്തിലെ ജനന കണക്കുകളിലെ ഏറ്റവും വലിയ വാര്‍ഷിക ഇടിവിന് 2021 സാക്ഷ്യം വഹിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ ജനസംഖ്യാശാസ്ത്രത്തില്‍ ദൂരവ്യാപകമായ സ്വാധീനം ചെലുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2010ല്‍ കേരളത്തില്‍ 5.46 ലക്ഷം ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 2011-ല്‍ അത് 5.6 ലക്ഷമായി ഉയര്‍ന്നിരുന്നു. അതിനുശേഷം , 2016 നും 2017 നും ഇടയില്‍ ഒരു ചെറിയ കുതിപ്പിന് ശേഷം ജനനങ്ങളുടെ എണ്ണം കുറയുന്ന അവസ്ഥയാണ് ഉണ്ടായത് .
കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും 100 ശതമാനം ജനന രജിസ്ട്രേഷന് രജിസ്റ്റര്‍ ചെയ്യുന്നു, അതില്‍ 98. 96 ശതമാനവും ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങളാണ്. 2020 മെയ് മുതല്‍ 13 മാസത്തിനുള്ളില്‍ 14.63 ലക്ഷം പ്രവാസികള്‍ പ്രധാനമായും മിഡില്‍ ഈസ്റ്റില്‍ നിന്ന് കേരളത്തിലേക്ക് എത്തിയതായി നോണ്‍ റസിഡന്റ് കേരളൈറ്റ്സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ( നോര്‍ക്ക ) യുടെ ഡാറ്റയില്‍ വ്യക്തമാക്കുന്നു .
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications