Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയന്റെ ഒടുക്കത്തെ പിആർ നെട്ടോട്ടം, ക്യാപ്സ്യൂൾ നിർമ്മിക്കുന്ന ആവേശകുമാരന്മാർ പണി തുടരട്ടെന്ന് ബൽറാം

സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ പേരിൽ ഓട്ടോമേറ്റഡ് മെസ്സേജസ് അയക്കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവിന് പിന്നാലെ പിണറായി വിജയന് വിമർശനവുമായി കോൺഗ്രസ് നേതാവ് വിടി ബൽറാം. സർക്കാരിനെ വിശ്വസിച്ച് ജീവനക്കാർ നൽകിയ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് വിടി ബൽറാം കുറ്റപ്പെടുത്തി. ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കൽപ്പത്തെ തകിടം മറിക്കുന്ന തരത്തിലാണ് പിണറായി വിജയന്റെ ഓഫീസ് പെരുമാറുന്നത് എന്നും ബൽറാം ആരോപിച്ചു.

'' ഒരു ജനാധിപത്യ സർക്കാരിലെ സിവിൽ സർവ്വീസിൻ്റെ ഏറ്റവും വലിയ സവിശേഷത എന്നത് അത് നിഷ്പക്ഷവും കക്ഷി രാഷ്ട്രീയ വിമുക്തവും ആകണം എന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൻ്റെ നയപരിപാടികളുടെ നടത്തിപ്പുകാരായിരിക്കുമ്പോൾത്തന്നെ അതിൻ്റെ രാഷ്ട്രീയ പ്രചാരകരാവുക എന്നത് സിവിൽ സർവ്വീസിൻ്റെ ജോലിയല്ല. ഭരണാധികാരികളോട് രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുള്ള പൗരർക്ക് പോലും സിവിൽ സർവീസിൽ നിന്ന് നീതിയുക്തമായ പരിഗണന ലഭിക്കണമെങ്കിൽ ഈ നിഷ്പക്ഷത കൂടിയേ തീരൂ.

ഈ അടിസ്ഥാന സങ്കൽപ്പത്തെ തകിടംമറിക്കുന്ന രീതിയിലാണ് ഇപ്പോൾ പിണറായി വിജയൻ്റെ ഓഫീസ് സിവിൽ സർവ്വീസിൽ ഇടപെടുന്നത്. പാർട്ടിയും സർക്കാരും നേതാവും പോലീസ് സ്റ്റേഷനും കോടതിയുമാക്കെ ഒന്നാവുന്ന കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ഇത് സ്വാഭാവികമായിരിക്കാം, എന്നാൽ ജനാധിപത്യത്തിൽ അങ്ങനെയല്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്വാഭാവികമായി നൽകേണ്ടുന്ന വേതനാനുകൂല്യങ്ങൾ വർഷങ്ങളോളം വൈകിപ്പിക്കുകയും ഒടുവിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നിലായി അത് നൽകുമെന്ന പ്രഖ്യാപനത്തെ ഭരണപ്പാർട്ടിയുടെ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കുകയും ചെയ്യുകയാണ് കേരള മുഖ്യമന്ത്രിയുടെ ഓഫീസ്.

Data Leak

സർക്കാർ എന്ന ഭരണഘടനാ സംവിധാനത്തെ വിശ്വസിച്ച് ജീവനക്കാർ തങ്ങളുടെ ഔദ്യോഗികാവശ്യങ്ങൾക്കായി സമർപ്പിച്ച ഫോൺ നമ്പറുകളും വ്യക്തിവിവരങ്ങളുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങനെ ദുരുപയോഗിക്കുന്നത്. സംരംഭകരാവാനും കച്ചവട സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യാനും പഞ്ചായത്തുകളിലും വ്യവസായ വകുപ്പിലും പേരു വിവരങ്ങൾ നൽകിയവർക്കും മുഖ്യമന്ത്രിയുടെ ഓഫീസ് ഈ പ്രചരണ സന്ദേശങ്ങൾ അയക്കുകയാണ്.

അവരിൽപ്പലരും "ഇതാ കേരള മുഖ്യമന്ത്രി എന്നെയും എൻ്റെ സംരംഭത്തേയും നേരിട്ട് ശ്രദ്ധിക്കുന്നുണ്ടേ" എന്ന നിലയിൽ ഈ ഓട്ടമേറ്റഡ് മെസേജിനെ ആഘോഷിക്കുന്നതും കണ്ടു. ഇത്ര നിഷ്ക്കളങ്കരാവുന്നതും സാമാന്യബുദ്ധി പണയം വെക്കുന്നതും ബിസിനസിൽ നല്ലതിനല്ല എന്നേ അവരോട് സ്നേഹപൂർവ്വം ഉപദേശിക്കാനുള്ളൂ.

ഏതായാലും പഞ്ചായത്തീരാജ് സംവിധാനത്തേക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി പഞ്ചായത്ത് പ്രസിഡണ്ടുമാർക്ക് കത്തയച്ചതും പഞ്ചവൽസര പദ്ധതിയേക്കുറിച്ച് ജവഹർലാൽ നെഹ്റു മുഖ്യമന്ത്രിമാർക്ക് കത്തയച്ചതുമായൊക്കെ പിണറായി വിജയൻ്റെ ഈ ഒടുക്കത്തെ പിആർ നെട്ടോട്ടത്തെ താരതമ്യപ്പെടുത്തി ക്യാപ്സ്യൂൾ നിർമ്മിക്കുന്ന ആവേശകുമാരന്മാർ ആ പണി തുടർന്നോട്ടെ. സ്തുതിപാടൽ എന്നതല്ലാതെ കൊട്ടാരം വിദൂഷകർക്ക് വേറെ പണിയൊന്നും അറിയില്ലല്ലോ. കാര്യമെന്താണെന്ന് ജനങ്ങൾക്കും ഇപ്പോൾ കോടതിക്കും മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+