കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാറ്റാ ബേസ് വിവാദം; സ്പ്രിങ്ക്രളറിന് രോഗികളുടെ വിവരം ഇനി നൽകില്ല!! ഉത്തരവ് തിരുത്തി സർക്കാർ

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ള രോഗികളുടെ വ്യക്തിഗത വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിങ്കളിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടതില്ലെന്ന് സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ പുതിയ ഉത്തരവിറക്കി. ഇനി വിവരങ്ങൾ സർക്കാർ വെബ്‌സൈറ്റിലാണ് അപ്ലോഡ് ചെയ്യേണ്ടതെന്ന് തദ്ദേശസ്വയംഭരണ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊവിഡിന്റെ മറവിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സർക്കാർ അമേരിക്കൻ പിആർ മാർക്കറ്റിങ്​ കമ്പനിയായ സ്പ്രിങ്ക്ളറിന് വിൽക്കുകയൊണന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നുണ്ട്. ഈ വിവരങ്ങളാണ് സ്പ്രിങ്ക്ളറിൻ എന്ന കമ്പനിയ്ക്ക് സർക്കാർ വിൽക്കുന്നത്. ഈ കമ്പനിയുമായുള്ള ഇടപാട് സംബന്ധിച്ച ഉത്തരവിലെ പ്രധാന വിവരങ്ങൾ മുഖ്യമന്ത്രി മറച്ച് വെയ്ക്കുകയാണെന്നും ചെന്നിതല പറഞ്ഞിരുന്നു.

pin-copy-1586768318.jpg -Properties

എന്നാൽ പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. രമേശ് ചെന്നിതല ആരോപിക്കുന്നത് പോലെ സ്വകാര്യ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ഗ്ലര്‍ പിആർ കമ്പനിയല്ല. ലോകാരോഗ്യ സംഘടന അടക്കമുള്ളവർക്കായി സോഫ്റ്റ് വെയർ തയ്യാറാക്കി കൈകാര്യം ചെയ്യുന്ന സ്ഥാപനമാണിതെന്നായിരുന്നു പിണറായി ചൂണ്ടിക്കാട്ടിയത്.

സ്പ്രിങ്ക്ളർ ഡാറ്റ ഇന്ത്യയിലെ സർവറുകളിലാണ് സൂക്ഷിക്കുന്നത്. ഇത് സർക്കാർ നിയന്ത്രണത്തിലാണ്. ശേഖരിക്കുന്ന ഡേറ്റ ഇന്ത്യയുടെ സെര്‍വറുകളില്‍ സൂക്ഷിക്കുകയും അത് സര്‍ക്കാര്‍ നിയന്ത്രിക്കുകയുമാണ് ചെയ്യുന്നത്. കേരള സര്‍ക്കാരിന്റെ ഐടി ഡിപ്പാര്‍ട്‌മെന്റിന്റെ ഒരു സോഫ്റ്റ്വേര്‍ സേവനദാതാവുകൂടിയാണ് ഈ കമ്പനി. കേരളം ആ കമ്പനിയുടെ സോഫ്റ്റ്വെയറിനോ സേവനത്തിനോ ഒരു പൈസയും നല്‍കുന്നുമില്ല.
സ്പ്രിങ്കളർ കമ്പനിയുടെ ഉടമ ഒരു മലയാളിയാണെന്നും പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

പൗരൻമാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതും കൈവശം വെയ്ക്കുന്നതും സർക്കാരാണെന്നും ഇതിനുളള സൗകര്യം മാത്രമാണ് സ്പ്രിങ്ക്ളർ ഒരുക്കുന്നതെന്നും കമ്പനി സിഇഒ രാജി തോമസും പ്രതികരിച്ചിരുന്നു. സ്വകാര്യ സംരക്ഷണം സംബന്ധിച്ച ഇന്ത്യൻ നിയമങ്ങൾ പാലിച്ചാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും രാജി തോമസ് പറഞ്ഞിരുന്നു.

അതിന് കാരണം രാഹുൽ ഗാന്ധി; ദില്ലിയിൽ രാഹുലിനെ കണ്ട് മടങ്ങി,പിന്നാലെ..ഭൂപേഷ് ഭാഗൽ പറയുന്നുഅതിന് കാരണം രാഹുൽ ഗാന്ധി; ദില്ലിയിൽ രാഹുലിനെ കണ്ട് മടങ്ങി,പിന്നാലെ..ഭൂപേഷ് ഭാഗൽ പറയുന്നു

'രാഹുൽ ഗാന്ധിയോട് യോജിക്കുന്നു', ബിജെപിയെ അമ്പരപ്പിച്ച് തേജസ്വി സൂര്യ, ട്വീറ്റിൽ ട്വിസ്റ്റ്!'രാഹുൽ ഗാന്ധിയോട് യോജിക്കുന്നു', ബിജെപിയെ അമ്പരപ്പിച്ച് തേജസ്വി സൂര്യ, ട്വീറ്റിൽ ട്വിസ്റ്റ്!

ഇന്ത്യ മതി എന്ന് അമേരിക്കക്കാര്‍; വിമാനം വന്നിട്ടും തിരിച്ചുപോകാന്‍ കൂട്ടാക്കിയില്ല, ഞങ്ങളില്ലേ...ഇന്ത്യ മതി എന്ന് അമേരിക്കക്കാര്‍; വിമാനം വന്നിട്ടും തിരിച്ചുപോകാന്‍ കൂട്ടാക്കിയില്ല, ഞങ്ങളില്ലേ...

English summary
Data base controversy; government released new order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X