കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയൊരു കെവിനും നീനുവും വേണ്ട! പ്രണയിതാക്കളെ ഒന്നിപ്പിക്കാന്‍ കൊച്ചിയില്‍ സംഘടന

  • By Desk
Google Oneindia Malayalam News

ജാത്യാഭിമാനത്തിന്‍റെ പേരില്‍ നീനുവിന് നഷ്ടമായത് അവളുടെ എല്ലാമായ കെവിനെയാണ്. സ്വന്തം അച്ഛനും അമ്മയും വ്യത്യസ്ത മതങ്ങളില്‍ നിന്നും വിവാഹം കഴിച്ചിട്ട് പോലും ജാതിയുടെ പേരില്‍ തങ്ങളുടെ മകളുടെ പ്രണയത്തിന് സമ്മതം മൂളാന്‍ നീനുവിന്‍റെ മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല. മകളെ വിട്ട് കെവിന്‍ പോകില്ലെന്ന് ഉറപ്പായതോടെ അവര്‍ കെവിനെ കൊന്ന് കളഞ്ഞു.

ജാത്യഭിമാനത്തിന്‍റെ പേരില്‍ തന്നെയായിരുന്നു മലപ്പുറത്തെ ആതിരയ്ക്കും സ്വന്തം ജീവന്‍ നഷ്ടമായത്. എന്നാല്‍ മതമോ ജാതിയോ സാമ്പത്തികമോ നോക്കാതെ പ്രണയിതാക്കളെ ഒന്നിപ്പിക്കാന്‍ എന്ത് ത്യാഗത്തിനും ഒരുക്കമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഒരു സംഘടന. അതും നമ്മുടെ സ്വന്തം കൊച്ചിയില്‍.

 ഒന്നാകാം ഒന്നിക്കാം

ഒന്നാകാം ഒന്നിക്കാം

ഒന്നാകാം ഒന്നിക്കാം എന്ന ലക്ഷ്യവുമായാണ് കൊച്ചിയില്‍ മിത്രകുലം എന്ന പേരില്‍ സംഘടന തുടങ്ങിയിരിക്കുന്നത്. പ്രണയിച്ചതിന്‍റെ പേരില്‍ ജീവിത്തതില്‍ ആര്‍ക്കും ദുരനുഭവങ്ങള്‍ ഉണ്ടാകരുത് എന്നാണ് സംഘടന മുന്നോട്ട് വെയ്ക്കുന്ന ലക്ഷ്യം. ഹ്യൂമന്‍ വെല്‍നസ് സ്റ്റഡി സെന്‍ററാണ് ഈ കൂട്ടായ്മ ഒരുക്കുന്നത്. പ്രണയിച്ചു എന്നത് കൊണ്ട് മാത്രം മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ പ്രണയിതാക്കള്‍ അനുഭവിക്കുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് ഇത്തരം ഒരു ആശയത്തിന് രൂപം കൊടുത്തതെന്ന് സംഘടന വ്യക്തമാക്കുന്നു.

ഒറ്റപെടില്ല

ഒറ്റപെടില്ല

പലപ്പോഴും പ്രണയിച്ചതിന്‍റെ പേരില്‍ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും വരെ പുറത്താക്കപ്പെടുന്ന സംഭവങ്ങളും ജോലിയില്‍ നിന്ന് വരെ പുറത്താക്കപ്പെടുന്ന സംഭവങ്ങളും ധാരാളം ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് തന്നെ സെന്‍ററുമായി ബബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ തൊഴില്‍ മേഖലകളില്‍ ഉള്ള തൊഴില്‍ സാധ്യതകള്‍ കമിതാക്കള്‍ക്കായി ഉപയോഗപ്പെടുത്താനുള്ള നീക്കവും സംഘടന നടത്തുന്നുണ്ട്. പരാശ്രയമില്ലാതെ കമിതാക്കള്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് സംഘടനയുടെ ലക്ഷ്യം.

പ്രായപൂര്‍ത്തി ആയാല്‍

പ്രായപൂര്‍ത്തി ആയാല്‍

വിവാഹിതരല്ലേങ്കിലും പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്നാണ് ഹൈക്കോടതി അടുത്തിടെ വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തെങ്കിലും തടസമുണ്ടായാല്‍ അത് നിയമപരമായി തന്നെ നീക്കാനും സംഘടന സഹായിക്കും. പ്രണയിതാക്കള്‍ക്ക് എല്ലാ സഹായങ്ങളും എന്നാണ് ഒറ്റവാക്കില്‍ സംഘടന ലക്ഷ്യമിടുന്നത്.

ബന്ധപ്പെടാം

ബന്ധപ്പെടാം

പ്രണയിക്കുന്നവര്‍ക്കും പ്രണയം നഷ്ടപ്പെട്ടവര്‍ക്കും പ്രണയം അന്വേഷിക്കുന്നവര്‍ക്കും പ്രണയത്തിന് കൈത്താങ്ങും നിയമസഹായവും ആവശ്യമുള്ളവര്‍ക്കും വേണ്ടിയാണ് ഈ യത്നം. എല്ലാ നാലാമത്തെ ഞായറാഴ്ചയും മിത്രകുലത്തില്‍ ഈ കൂട്ടായ്മ ചേരും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 94474 98430.

ലൗ കമാന്‍റോസ്

ലൗ കമാന്‍റോസ്

നേരത്തേ രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഇത്തരത്തില്‍ ഒരു സംഘടന പ്രവര്‍ത്തിച്ചിരുന്നു. ലൗ കമാന്‍റോസ് എന്ന പേരില്‍ പ്രവര്‍ത്തിച്ച സംഘട ഇത്തരത്തില്‍ പ്രണയിതാക്കളെ ഒന്നിക്കാനാണ് പരിശ്രമിച്ചത്. പ്രണയിക്കുന്നവരോട് വിദ്വേഷമുള്ള മാതാപിതാക്കളില്‍ നിന്നും പോലീസുകാരുടെ മാനസിക പീഡനത്തില്‍ നിന്നും അവരെ സംരക്ഷിച്ച് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന വിവാഹത്തിലേക്ക് നയിക്കുകയായിരുന്നു ചെയ്തത്. ഏകദേശം ഒരു ലക്ഷത്തോളം പ്രണയിതാക്കളുടെ വിവാഹങ്ങള്‍ ഇവര്‍ നടത്തിക്കൊടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

English summary
date a colourfull delight facebook group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X