കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറുതെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പനകളല്ല; ഈന്തപ്പനകള്‍ക്കിടയില്‍ സെമീര്‍ സന്തോഷത്തിലാണ്

  • By Sreejith Kk
Google Oneindia Malayalam News

വടകര: മയ്യന്നൂര്‍ കല്ലുള്ളതില്‍ സമീറി​ൻറ സന്തോഷത്തിന്‍െറ അതിരുകളില്ല. വീട്ടുമുറ്റത്തെ ഈന്തപ്പനകളാണ് സന്തോഷത്തിന് കാരണം. വെറുതെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പനകളല്ല. മറിച്ച്, ഈത്തപ്പഴം കുലച്ച് നില്‍ക്കുന്നവ. ഇതു കണ്ടാല്‍ ആരും പറയും ഇതൊരു അറേബ്യന്‍ വീടുതന്നെയെന്ന്. കഴിഞ്ഞ 15 വര്‍ഷമായി ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന സമീറി​െൻറ വലിയ ആഗ്രഹമാണ് ത​െൻറ വീട്ടുമുറ്റത്ത് ഈന്തപ്പന കുലച്ചുകാണുക എന്നത്. ത​െൻറ സ്പോണ്‍സര്‍മാരായ അറബികളുടെ വീട്ടിലും മറ്റും പോകുമ്പോള്‍ കണ്ടുകണ്ട് ഈന്തപ്പന യോടുള്ള ഇഷ്ടം കൂടി. അങ്ങനെ, 2013ല്‍ സ്വന്തമായി വീടെടുക്കാന്‍ തറ കെട്ടിയപ്പോള്‍തന്നെ അഞ്ച് ഈന്തപ്പനകള്‍ ത​ൻറ മുറ്റത്ത് നട്ടു. അതാണിപ്പോള്‍ കായ്ച്ചത് .

ഒപ്പം മനോഹരമായ പൂന്തോട്ടവും തീര്‍ത്തു. ഈന്തപ്പന ഇവിടെ വളര്‍ന്നപ്പോള്‍ കൗതുകം ഏറെയായി. പെൺ ഇൗന്തപ്പനയുടെ പൂക്കള്‍ക്കിടയില്‍ ആണ്‍ പനകളുടെ പൂക്കള്‍ വെച്ചുകൊടുക്കണം. ഇതിനായി ഖത്തറില്‍നിന്ന് പൂക്കുല കൊണ്ടുവന്നു. അങ്ങനെ പരാഗണം നടക്കുന്നതോടെയാണ് ഈത്തപ്പഴം ഉണ്ടാവുക.

news

അഞ്ച് ഈന്തപ്പനയില്‍ മൂന്നെണ്ണമാണ് വിളവെടുത്തത്. പല ഗള്‍ഫുകാരും നാട്ടില്‍ ഈന്തപ്പന നട്ടെങ്കിലും പഴമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സമീര്‍ പറയുന്നു. ആണ്‍ ഈന്തപ്പനകള്‍ പൂക്കുമെങ്കിലും കായ്ക്കില്ല. നാട്ടില്‍ ചൂട് കൂടിയതും ഈന്തപ്പന വളരാന്‍ അനുകൂല സാഹചര്യം സൃഷ്ടിച്ചുവെന്ന് സമീര്‍ പറയുന്നു. ഈന്തപ്പനകള്‍ക്ക് വെയില്‍ കുറയാതിരിക്കാന്‍ അതിനടുത്തുള്ള എല്ലാ മരങ്ങളും വെട്ടിമാറ്റിയിരുന്നു ഇതിനു പുറമെ വിവിധതരം മാവുകൾ, റംബൂട്ടാന്‍, സപ്പോട്ട എന്നിങ്ങനെ കാര്‍ഷികവിളകള്‍ ഏറെയുണ്ട് ഈ പറമ്പിൽ.

English summary
Date fruits in Zameer;s house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X