വൃദ്ധയായ അമ്മയ്ക്ക് മകളുടെ ക്രൂര മര്‍ദനം, കാരണം കേട്ടാല്‍ ഞെട്ടും

വൃദ്ധയായ അമ്മയെ മകള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. വീടിനുള്ളില്‍ അറിയാതെ മൂത്രമൊഴിച്ചതിനാണ് മര്‍ദനം.

പയ്യന്നൂര്‍ : വൃദ്ധയായ അമ്മയെ മകള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. 75 വയസുകാരിയായ കാര്‍ത്യായനിക്കാണ് ക്രൂ രമായി മര്‍ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു.

പ്രായാധിക്യം കൊണ്ട് അവശയായ അമ്മ വീടിനുള്ളില്‍ അറിയാതെ മൂത്രമൊഴിച്ചതിനാണ് മകള്‍ ചന്ദ്രമതി മര്‍ദിച്ചത്. ചൂലുപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വൃദ്ധയുടെ മറ്റ് മക്കള്‍ പോലീസില്‍ പരാതി നല്‍കി.

Beat

ഇതിന്‍റെ അടിസ്ഥാനത്തില്‍ ചന്ദ്രമതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.ആണ്‍ മക്കളാണ് അമ്മയെ നോക്കേണ്ടതെന്ന് ഇവര്‍ പറഞ്ഞു. നിഷേധാത്മക നിലപാടാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായതെന്ന് പോലീസ് പറയുന്നു.

അമ്മയെ മര്‍ദിക്കാറില്ലെന്നും എന്നാല്‍ ഒച്ചയെടുത്ത് സംസാരിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും ഇവര്‍ വ്യക്തമാക്കി. പോലീസ് കേസെടുക്കുന്നെങ്കില്‍ എടുത്തോട്ടെയെന്നും ചന്ദ്രമതി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+