60കാരനായ കാമുകനുമായി 75കാരിയുടെ വഴിവിട്ട ജീവിതം;എതിര്‍ത്ത മകളെയും ഭര്‍ത്താവിനെയും ഇറക്കിവിട്ടു
പിതാവിനും മകള്‍ക്കും അമ്മയ്ക്കൊപ്പം തുല്യഅവകാശത്തോടെ ജീവിക്കാമെന്ന് കോടതി വിധിച്ചിരുന്നു.
കോട്ടയം: 75കാരിയുടെ അവിഹിത ബന്ധം എതിര്‍ത്തതിന് വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി മകളുടെയും ഭര്‍ത്താവിന്റെയും പരാതി. കഴിഞ്ഞ ദിവസം വനിത കമ്മീഷന് കോട്ടയത്ത് സംഘടിപ്പിച്ച സിറ്റിംഗിലാണ് 50കാരിയായ മകളും, 75കാരിയുടെ ഭര്‍ത്താവായ 80കാരനും പരാതിയുമായെത്തിയത്.
അമ്മയുടെ കാമുകനുമായുള്ള ബന്ധത്തെ എതിര്‍ത്തതിനാണ് തങ്ങളെ പീഡിപ്പിക്കുന്നതെന്നാണ് മകളും ഭര്‍ത്താവും പരാതിപ്പെട്ടിരിക്കുന്നത്. ഇതേ പരാതിയുമായി 75കാരിയുടെ ഭര്‍ത്താവും ഭിന്നശേഷിക്കാരിയായ മകളും കോടതിയിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പിതാവിനും മകള്‍ക്കും അമ്മയ്ക്കൊപ്പം തുല്യഅവകാശത്തോടെ ജീവിക്കാമെന്ന് കോടതി വിധിച്ചിരുന്നു. എന്നാല്‍ കോടതി വിധി അമ്മ മാനിക്കുന്നില്ലെന്നാണ് മകള്‍ വനിത കമ്മീഷനോട് പരാതിപ്പെട്ടിരിക്കുന്നത്.

75കാരിയുടെ കുടുംബം...
കോട്ടയത്ത് താമസിക്കുന്ന 75കാരിക്കും 80കാരനായ ഭര്‍ത്താവിനും മൂന്ന് പെണ്മക്കളാണുള്ളത്. ഇതില്‍ മൂത്ത രണ്ട് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയച്ചു. ഭിന്നശേഷിക്കാരിയായ ഇളയ മകള്‍ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് താമസം.

അമ്മയുടെ വഴിവിട്ട ജീവിതം...
2013 ലാണ് അമ്മയ്ക്കെതിരെ മകളും പിതാവും ആദ്യം പരാതി നല്‍കിയത്. വഴിവിട്ട ജീവിതം നയിക്കുന്ന അമ്മ തന്നെയും പിതാവിനെയും വീട്ടില്‍ പീഡിപ്പിക്കുന്നതായും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു പരാതി.

മുന്‍ കാമുകന് മരണപ്പെട്ടു...
75കാരിയുടെ ആദ്യ കാമുകനായ 65കാരന് അടുത്തിടെയാണ് മരണപ്പെട്ടത്. അന്നും കാമുകനുമായി വീട്ടിലെത്തുന്ന അമ്മ ഇയാളെ വീട്ടില്‍ താമസിപ്പിച്ചിരുന്നതായും മകള്‍ പരാതി നല്‍കിയിരുന്നു. മുന്‍ കാമുകന്റെ മരണശേഷം, 60കാരനാണ് അമ്മയുടെ പുതിയ കാമുകനെന്നും, ഇയാളുമായി വീട്ടിലെത്തുന്നതിനെ എതിര്‍ത്തതിനാണ് അമ്മ തങ്ങളെ പീഡിപ്പിക്കുന്നതെന്നുമാണ് മകളുടെ പരാതി.

വെള്ളം കോരുന്നത് ഒരു കൈ കൊണ്ട്...
അമ്മ പുറത്തുപോകുമ്പോള്‍ തന്നെയും പിതാവിനെയും വീട്ടില്‍ പൂട്ടിയിടുമെന്നും, ആഹാരം നല്‍കില്ലെന്നുമാണ് മകള്‍ പറഞ്ഞത്. പ്രായമായ അച്ഛനെ വീഴിക്കാന്‍ നിലത്ത് സോപ്പുവെള്ളം ഒഴിച്ച സംഭവമുണ്ടായി. ഒരു കൈയ്ക്ക് ശേഷിയില്ലാത്ത താന്‍ ഒരു കൈ കൊണ്ടാണ് വെള്ളം കോരുന്നത്. പല്ല് കൊണ്ട് കടിച്ചുപിടിച്ച് വെള്ളം കോരുന്നതിനാല് പല്ലുകള്‍ കൊഴിഞ്ഞ് പോയെന്നും പരാതിയിലുണ്ട്.

തങ്ങള്‍ക്കും താമസിക്കണം...
കാമുകനുമായി വഴിവിട്ട ജീവിതം നയിക്കുന്ന അമ്മ തന്നെയും പിതാവിനെയും ഇപ്പോള്‍ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്നാണ് മകളുടെ പരാതി. നേരത്തെ, മകള്‍ക്കും ഭര്‍ത്താവിനും സ്വത്തില്‍ തുല്യ അവകാശമുണ്ടെന്നും, വീട്ടില്‍ താമസിക്കാന്‍ അവകാശമുണ്ടെന്നും കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോടതി വിധി അനുസരിക്കുന്നില്ലെന്നും മകള്‍ പരാതിയിലുന്നയിച്ചിട്ടുണ്ട്.

വനിത കമ്മീഷന് മുന്നില്‍...
അമ്മയുടെ കാമുകനുമായുള്ള ബന്ധം ഇനി എതിര്‍ക്കുന്നില്ലെന്നും, കാമുകനുമായി വീട്ടില്‍ താമസിക്കുമ്പോഴും, തങ്ങള്‍ക്കും താമസിക്കാനുള്ള സൗകര്യം അനുവദിക്കണമെന്നുമാണ് മകള്‍ വനിതാ കമ്മീഷനോട് പരാതിപ്പെട്ടത്.

താക്കോല്‍ നല്‍കണം...
മകളുടെ പരാതിയെ തുടര്‍ന്ന് കോടതി വിധി പാലിക്കണമെന്നും, അച്ഛനും മകള്‍ക്കും വീടിന്റെ ഒരു താക്കോല്‍ നല്‍കാനും വനിത കമ്മീഷന് ഉത്തരവിട്ടു. ഭര്‍ത്താവിനെയും മകളെയും ശല്യം ചെയ്യരുതെന്നും, ഉപദ്രവിക്കരുതെന്നും അമ്മയ്ക്ക് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

അമ്മയെന്ന സങ്കല്പ്പത്തിനു പോലും മാറ്റം...
മകളുടെയും പിതാവിന്റെയും പരാതി കേട്ട വനിത കമ്മീഷന് അംഗങ്ങള്‍ ആദ്യം ഞെട്ടിത്തരിച്ചുപോയി. അമ്മയെന്ന സങ്കല്പ്പത്തിന് പോലും മാറ്റം വന്നിരിക്കുന്നുവെന്നാണ് പരാതി കേട്ട വനിത കമ്മീഷന് അംഗം ജെ പ്രമീളദേവി അഭിപ്രായപ്പെട്ടത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications