മദ്യപിച്ചെത്തിയ അച്ഛനെ മകള്‍ കൊന്നു
മുണ്ടക്കയം: മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ പിതാവിനെ മകള്‍ തലക്ക് അടിച്ച് കൊലപ്പെടുത്തി. ഉത്തരേന്ത്യയില്‍ നിന്നും മറ്റ് പിന്നാക്ക സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നമ്മള്‍ പതിവായി കേള്‍ക്കാറുള്ളതാണ്. എന്നാല്‍ ഈ സംഭവം നടന്നത് മറ്റെവിടേയും അല്ല. നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്. കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത്.
2013 നവംബര്‍ 17 ഞായറാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്. സ്ഥിരം മദ്യപനായിരുന്നു സോമന്‍ എന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയും മദ്യപിച്ച് ലക്കുകെട്ടാണത്രെ സോമന്‍ വീട്ടിലെത്തിയത്.

സോമന്റെ മകള്‍ സൗമ്യ വീട്ടില്‍ ഉണ്ടായിരുന്നു. സൗമ്യയുടെ ഒന്നരവയസ്സായ മകളും വീട്ടില്‍ ഉണ്ടായിരുന്നു. മദ്യപിച്ച് ലക്കുകെട്ട സോമന്‍ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടപ്പോഴാണ് സൗമ്യയുടെ നിയന്ത്രണം വിട്ടത്.
പ്രകോപിതയായ സൗമ്യ വിറക് കൊള്ളിയെടുത്ത് സോമന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി മുറിവേറ്റ സോമനെ ആസുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രക്തം വാര്‍ന്നാണ് മരണം കാരണം എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ സോമന്റെ മകള്‍ സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മൃതദേഹം പോസ്റ്റ്് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications