കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളെ ഭര്‍തൃവീട്ടില്‍വെച്ച് ആസൂത്രിതമായ കൊലപ്പെടുത്തി, കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് പോലീസ് സ്റ്റേഷനു മുന്നില്‍ നിരാഹാരം തുടങ്ങി

  • By Desk
Google Oneindia Malayalam News

മലപ്പുറം: എടവണ്ണപ്പാറ സ്വദേശി ചീക്കപള്ളി ജാസ്മിറ പാണ്ടിക്കാട് ആമക്കാട്ടെ ഭര്‍തൃവീട്ടില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മാതാവ് കോലോത്തുംപറന്പ് ആസ്യ പാണ്ടിക്കാട് പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിരാഹാര സമരം ആരംഭിച്ചു.

ഒടുവില്‍ ആര്‍ജെ സൂരജിനെക്കൊണ്ട് സുഡാപ്പികള്‍ മാപ്പുപറയിപ്പിച്ചു; റേഡിയോ ഷോയും ഉപേക്ഷിച്ച് സൂരജ്
ജാസ്മിറയുടെ മൃതദേഹം റീപോസ്റ്റുമോര്‍ട്ടം ചെയ്യുക, ഭര്‍തൃമാതാവ് ബീവിക്കുട്ടി, ഭര്‍തൃ സഹോദരന്‍ ഉമ്മര്‍, ഭര്‍തൃസഹോദര ഭാര്യ റിഫ എന്നിവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുക എന്നി ആവശ്യങ്ങളും ഉന്നയിച്ചാണ് നിരാഹാര സമരം. ഇക്കഴിഞ്ഞ ആഗസ്റ്റ് 17നാണ് എടവണ്ണപ്പാറ ചീക്കപള്ളി മുഹമ്മദിന്റെ മകള്‍ ജാസ്മിറ ഭര്‍ത്തൃ വീട്ടില്‍ വച്ച് ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചത്. ഭര്‍തൃ വീട്ടുകാരുടെ നിരന്തര പീഢനത്തിനു യുവതി ഇരയായിട്ടുണ്ടെന്നും സാഹചര്യ തെളിവുകള്‍ വച്ച് യുവതിയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് വീട്ടുകാരും കര്‍മ സമിതിയും ആരോപിക്കുന്നത്.

samaram

എടവണ്ണപ്പാറ സ്വദേശി ചീക്കപള്ളി ജാസ്മിറ പാണ്ടിക്കാട് ആമക്കാട്ടെ ഭര്‍തൃവീട്ടില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മാതാവ് കോലോത്തുംപറന്പ് ആസ്യ പാണ്ടിക്കാട് പോലീസ് സ്റ്റേഷന്‍ പരിസരത്ത് തുടങ്ങിയ നിരാഹാര സമരം.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, സംസ്ഥാന പോലിസ് മേധാവി, ജില്ലാ പോലിസ് മേധാവി എന്നിവര്‍ക്ക് വീട്ടുകാര്‍ പരാതി നല്‍കിയിട്ടും നടപടികള്‍ കാര്യക്ഷമമായിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ മാറ്റണമെന്ന ആവശ്യവുമായി കര്‍മ സമിതിയും കുടുംബാംഗങ്ങളും രംഗത്തെത്തിയിരിക്കുന്നത്. ലോക്കല്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം അനിവാര്യമാണെന്നും കര്‍മ സമിതി പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മാതാവിന്റെ നിരാഹാര സമരം അവഗണിക്കുന്ന പക്ഷം ജാസ്മിറയുടെ പിതാവ്, പിതൃ സഹോദരന്‍, മറ്റുബന്ധുക്കള്‍ എന്നിവരും നിരാഹാര സമരം ആരംഭിക്കും. ആവശ്യമെങ്കില്‍ കര്‍മസമിതി അംഗങ്ങളും നിരാഹാരമനുഷ്ഠിക്കും. സമരം ജില്ലാ പഞ്ചായത്ത് അംഗം പി.ആര്‍ രോഹില്‍നാഥ് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി വൈസ്‌ചെയര്‍മാന്‍ അമീറലി അധ്യക്ഷത വഹിച്ചു. ജാസ്മിറയുടെ പിതാവ് ചീക്കപ്പള്ളി മുഹമ്മദ്, കര്‍മ സമിതി ഭാരവാഹികളായ ജൈസല്‍ എളമരം, ഇ. ഭാസ്‌ക്കരന്‍, മോയിന്‍ ബാപ്പു, കെ. കൃഷ്ണദാസന്‍, മുഹമ്മദ് ഹസൈന്‍ മപ്രം, പാണ്ടിക്കാട് ഗ്രാമപഞ്ചായതത് പ്രസിഡന്റ് പ്രേമലത, വൈസ്പ്രസിഡന്റ് ഫാത്തിമ, സ്ഥിരസമിതി അധ്യക്ഷ ഷക്കീല, മെംബര്‍ ഫസീല, ഷമീം, ജലീല്‍, ശങ്കരന്‍ കൊരന്പയില്‍, പ്രമേഷ്, മൊയ്തു, അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു

English summary
daughter killed in her husband's house; Mother started fasting to hand over the case to CBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X