ദളിത് യുവാവിനെ വിവാഹം കഴിച്ച മുസ്ലിം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി!! അതും സ്ത്രീകൾ!! പിന്നിൽ?

  • Posted By:
Subscribe to Oneindia Malayalam

ചവറ: ദളിത് യുവാവിനെ വിവാഹം കഴിച്ച മുസ്സിം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതിനു പിന്നിൽ പെൺകുട്ടിയുടെ അമ്മ. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്. ചവറയിലാണ് സംഭവം.

ഫഹദിന്‍റെ ചിത്രത്തോടൊപ്പമുള്ള പരസ്യം...സത്യം ഇതെന്ന് ഫാസില്‍!! പരാതി നല്‍കി, അവര്‍ കുടുങ്ങും!!

പന്മന പുത്തൻചന്ത വടുതല കളീക്കൽ കിഴക്കതിൽ ജിത്തുവിന്റെ ഭാര്യ മുനീറയെയയാണ് കഴിഞ്ഞ ചൊവ്വാഴ്ച നാല് സ്ത്രീകളടക്കം അഞ്ച് പേർ ചേർന്ന് തട്ടിക്കൊണ്ട് പോയത്. വീട്ടിലുണ്ടായിരുന്ന ജിത്തുവിന്റെ മുത്തശ്ശിയെയും സഹോദരനെയും ആക്രമിച്ച ശേഷമായിരുന്നു മുനീറയെ തട്ടിക്കൊണ്ട് പോയത്.സംഭവം നടക്കുമ്പോൾ ജിത്തുവും ജിത്തുവിൻറെ അമ്മയും വീട്ടിലുണ്ടായിരുന്നില്ല.

muslim

സംഭവത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മുനീറയുടെ അമ്മയടക്കം അഞ്ച് പേർ അറസ്റ്റിലായത്. നസീമ, സബീന, ആബിദ ബീവി, റാഹില, ഷാനവാസ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഓട്ടോയുടെ ഡ്രൈവർ, ഒപ്പമുണ്ടായിരുന്ന മറ്റൊരു ബന്ധു എന്നിവർക്കായി അന്വേഷണം നടക്കുന്നുണ്ട്.

കഴിഞ്ഞ മാസമാണ് ദളിത് വിഭാഗക്കാരനായ ജിത്തുവും മുനീറയും തമ്മിലുള്ള വിവാഹം നടന്നത്. കോടതി നിർദേശ പ്രകാരം ഇരുവരും ഒന്നിച്ച് ജീവിച്ച് വരികയായിരുന്നു. ഇതിനിടെയാണ് മുനീറയെ തട്ടിക്കൊണ്ട് പോയത്. അറസ്റ്റിലായവർക്കെതിരെ വീടുകേറി ആക്രമണം, പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകൽ, വീട്ടിലുളളവരെ ആക്രമിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പ്രതികൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ പോലീസ് മോചിപ്പിക്കുകയും ചെയ്തു.

English summary
daughter marries dalith boy mother kidnapped daughter.
Please Wait while comments are loading...