കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആചാരംതെറ്റിച്ച് സന്നിധാനത്ത് മേല്‍ശാന്തിയുടെ മകള്‍

  • By Soorya Chandran
Google Oneindia Malayalam News

പത്തനംതിട്ട: പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം എന്ന് ചോദിച്ചതുപോലെ , മേല്‍ശാന്തിയുടെ മകള്‍ക്കെന്താ ശബരിമല സന്നിധാനത്ത് കാര്യം എന്ന് ആരെങ്കിലും ചോദിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല. ആചാരം തെറ്റിച്ച് ശബരിമല മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തി എന്നാണ് ആരോപണം.

പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിക്കരുതെന്നാണ് ആചാരം. മേല്‍ശാന്തിയുടെ മകള്‍ക്ക് 12 വയസ്സ് ആണ് പ്രായം എന്ന് പറയുന്നു. അങ്ങനെയെങ്കില്‍ മേല്‍ശാന്തിയുടെ മകള്‍ തന്നെ ആചാരം തെറ്റിച്ചു എന്ന് പറയേണ്ടി വരും.

Sabarimala

സംഭവം വിവാദമായിട്ടും ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. പിഎന്‍ വാസുദേവന്‍ നമ്പൂതിരിയാണ് ശബരിമല മേല്‍ശാന്തി. ഏപ്രില്‍ 16 ബുധനാഴ്ചയാണത്രെ മേല്‍ശാന്തിയുടെ മകളും സംഘവും മലകയറിയത്.

പമ്പയില്‍ വച്ച് തന്നെ പോലീസ്, സംഘത്തെ തടഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ മേല്‍ശാന്തിയുടെ മകളായതുകൊണ്ട് പിന്നീട് കടത്തിവിടുകയായിരുന്നു. സന്നിധാനത്ത് വച്ച് അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരാണ് കുട്ടിയുടെ പ്രായം സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചത്. ഇതോടെ കുട്ടിയെ മേല്‍ശാന്തിയുടെ മുറിയിലേക്ക് മാറ്റുകയായിരുന്നുവത്രെ.

പീന്നീട് ശനിയാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ പന്പയില്‍ എത്തിച്ചതെന്നാണ് വിവരം. സന്നിധാനത്തെത്തിയ കുട്ടിയുടെ ഫോട്ടോ ദേവസ്വം ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയിരുന്നെങ്കിലും പിന്നീടത് ഡിലീറ്റ് ചെയ്തതായി ഇന്തായവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സന്നിധാനത്തെ സിസിടിവി ക്യാമറയില്‍ പെണ്‍കുട്ടിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് മേല്‍ശാന്തിയുടെ മകള്‍. തന്റെ മകള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതില്‍ ഒരു ആചാര ലംഘനവും ഇല്ലെന്നാണ് മേല്‍ശാന്തി ഉറപ്പിച്ച് പറയുന്നത്.

English summary
Daughter of Sabarimala Melshanti reached Sannidhanam: new controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X