• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മകളുടെ ഫേസ്ബുക്ക് പ്രണയം അമ്മയുടെ ജീവനെടുത്തു; പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി

cmsvideo
  മകളുടെ ഫേസ്ബുക്ക് പ്രണയം അമ്മയുടെ ജീവനെടുത്തു | Oneindia Malayalam

  കൂളത്തൂപ്പുഴ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ഇഎസ്എം കോളനിയില്‍ പാറവിള വീട്ടീല്‍ മേരിക്കുട്ടിയാണ് യുവാവിന്റെ കുത്തേറ്റ് മരണപ്പെട്ടത്. വാക്കുതര്‍ക്കത്തിനിടെ യുവാവ് മേരിക്കുട്ടിയെ കുത്തുകയായിരുന്നു.

  തിരുവനന്തപുരത്ത് കടലില്‍ വിമാനമിറങ്ങും; രാജ്യത്തെ ആദ്യ കടല്‍ റണ്‍വേക്കായി പദ്ധതിയൊരുങ്ങുന്നു

  സംഭവത്തില്‍ മധുര ഈനപ്പനടി ടീച്ചേര്‍ഴ്‌സ് കോളനിയില്‍ ഇളപ്പമണന്റെ സതീഷിനെ പോലീസ് അറസ്റ്റ്‌ചെയ്തു. മുംബൈയില്‍ നഴ്‌സായ മേരിക്കുട്ടിയുടെ മകളുടെ ഫേസ്ബുക്ക് സുഹൃത്താണ് യുവാവ്. മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ വിസമ്മതിച്ചതാണ് യുവാവിനെ പ്രകോപിതനാക്കിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

  ഫെയ്‌സ്ബുക്കിലൂടെ

  ഫെയ്‌സ്ബുക്കിലൂടെ

  കുളത്തുപ്പഴ ഇഎസ്എം കോളനി പാറവിളപുത്തന്‍ വീട്ടില്‍ പികെ വര്‍ഗിസിന്റെയും മേരിക്കുട്ടിയുടേയും മൂത്ത മകള്‍ ലിസ്സയുമായി ഫെയ്‌സ്ബുക്കിലൂടെയുള്ള സൗഹൃദ്യം മാത്രമാണ് സതീഷിനുള്ളത്. മുംബൈയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ലിസ്സയെ യുവാവ് ഇതുവരെ നേരില്‍ കണ്ടിട്ട് പോലുമില്ല.

  പ്രണയം

  പ്രണയം

  എന്നാല്‍ ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചതിന് ശേഷം ലിസ്സയുമായി പ്രണയത്തില്‍ ആയിരുന്നുവെന്നാണ് യുവാവ് വ്യക്തമാക്കുന്നത്. ലിസ്സയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് താന്‍ പലതവണ പെണ്‍കുട്ടിയോട് തുറന്നു പറഞ്ഞെന്നും ഇയാള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു

  ശ്രമം വിജയകരമായില്ല

  ശ്രമം വിജയകരമായില്ല

  സതീഷ് വിവാഹ അഭ്യര്‍ത്ഥന നടത്തിയെങ്കിലും തനിക്ക് വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുന്നുവെന്നായിരുന്നു ലിസ്സയുടെ മറുപടി. ശേഷം കഴിഞ്ഞ ഒരുമാസമായി ലിസ്സയുമായി ബന്ധപ്പെടാന്‍ പ്രതി ശ്രമിച്ചെങ്കിലും ശ്രമം വിജയകരമായില്ല.

  കുളത്തൂപ്പുഴയില്‍ എത്തുന്നത്

  കുളത്തൂപ്പുഴയില്‍ എത്തുന്നത്

  ഇതേതുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടിലുണ്ടാകുമെന്ന ധാരണയില്‍ സതീഷ് കുളത്തൂപ്പുഴയില്‍ എത്തുന്നത്. മധുരയില്‍ നിന്നും ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയാതാണ് സതീഷ് കുളുത്തൂപ്പുഴയില്‍ എത്തുന്നത്.

  അമ്മ മേരിക്കുട്ടി

  അമ്മ മേരിക്കുട്ടി

  എന്നാല്‍ സതീഷ് കരുതിയത് പോലെ പെണ്‍കുട്ടി വീട്ടില്‍ ഉണ്ടായിരുന്നില്ല. അമ്മ മേരിക്കുട്ടിമാത്രമാണ് യുവാവ് എത്തിയ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. പാഴ്‌സല്‍ നല്‍കാനെത്തിയതാണെന്നായിരുന്നു പ്രതി ആദ്യം പറഞ്ഞത്.

  ഇരുവരും തമ്മില്‍

  ഇരുവരും തമ്മില്‍

  വീട്ടീല്‍ കയറിയതിന് ശേഷമാണ് ലിസ്സയുമായുള്ള ബന്ധത്തെക്കുറിച്ചും തനിക്ക് മകളെ വിവാഹം ചെയ്തു തരണമെന്നും സതീഷ് മേരിക്കുട്ടിയോട് പറയുന്നത്. മേരിക്കുട്ടി ഇതിനെ എതിര്‍ത്തതോടെ ഇരുവരും തമ്മില്‍ വഴക്കായി.

  കത്തികൊണ്ട്

  കത്തികൊണ്ട്

  ഇതിനിടെ കയ്യില്‍ കരുതിയ കത്തികൊണ്ട് സതീഷ് മേരിക്കുട്ടിയെ അക്രമിക്കുകയായിരുന്നു. മേരിക്കുട്ടിയുടെ നെഞ്ചിന്റെ വലതുഭാഗത്തായിരുന്നു പ്രതി കത്തികുത്തിയിറക്കിയത്. മുറിവേറ്റ് രക്തം വാര്‍ന്നു പുറത്തേക്ക് ഓടിയ മേരിക്കുട്ടി റോഡ് വക്കില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

  മേരിക്കുട്ടി തനിച്ച്

  മേരിക്കുട്ടി തനിച്ച്

  ഉടന്‍ തന്നെ നാട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് മേരിക്കുട്ടിയെ അടുത്തുള്ള സ്വകാര്യ അശുപ്രതിയിലും പിന്നീട് അഞ്ചലിലും എത്തിച്ചെങ്കിലും യാത്രാമധ്യേ മേരിക്കുട്ടി മരിക്കുകയായിരുന്നു. വീട്ടില്‍ മേരിക്കുട്ടി തനിച്ചായിരുന്നു താമസിച്ചിരുന്നത്.

  പിന്തുടര്‍ന്ന് പിടികൂടി

  പിന്തുടര്‍ന്ന് പിടികൂടി

  ഭര്‍ത്താവ് വര്‍ഗീസ് ഗള്‍ഫിലും ഇളയമകള്‍ ലിന്‍സ് ഉപരിപഠനത്തിനായി ബംഗളൂരുവിലുമാണ്. മുത്തമകള്‍ ലിസ്സ മുംബൈയില്‍ തന്നെയാണ് ഉള്ളത്. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സതീഷിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് ആര്‍പിഎല്‍ റബ്ബര്‍ തോട്ടത്തിനു സമീപം പിടീകൂടി.

  ടാക്‌സിയും ഡ്രൈവറും

  ടാക്‌സിയും ഡ്രൈവറും

  പ്രതിയെ നാട്ടുകാര്‍ പിന്നീട് കുളത്തൂപ്പുഴ പോലീസിന് കൈമാറി. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. സതീഷിനെ കുളത്തൂപ്പുഴയില്‍ എത്തിച്ച ടാക്‌സിയും ഡ്രൈവര്‍ മധുര സ്വദേശി ചിത്തിര സെല്‍വനേയും പോലീസ് കസ്റ്റഡിയിലെടുത്തിടുണ്ട്. എന്നാല്‍ കേരളത്തിലേക്ക് ഓട്ടം പോവാനുണ്ടെന്ന് മാത്രമാണ് പ്രതി തന്നോട് പറഞ്ഞതെന്നും കൃത്യത്തെക്കുറിച്ച് തനിക്ക് മറ്റൊന്നും അറിയില്ലെന്നുമാണ് ഇയാള്‍ വ്യക്തമാക്കുന്നത്.

  സംരക്ഷിച്ചു നിര്‍ത്തിയവര്‍ തന്നെ കുരുക്ക് മുറുക്കിയപ്പോള്‍ ഹരികുമാര്‍ സ്വയം ശിക്ഷ വിധിച്ചു

  English summary
  Daughter's facebook love affair, took the mother's life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X