റഷ്യൻ ലോകകപ്പിൽ അഭിമാനമായി നമ്മുടെ കൊച്ചിക്കാരും.. മലയാളികളൊരുക്കിയ ലോകകപ്പ് ഗാനം വമ്പൻ ഹിറ്റ്
വിപ്ലവങ്ങളുടെ മണ്ണായ റഷ്യയില്‍, കാല്‍പ്പന്ത് കളിയുടെ പുതിയ വിപ്ലവചരിത്രങ്ങള് എഴുതപ്പെടുമ്പോള്‍ അതിനൊപ്പം ആവേശം പകരാന്‍ മലയാളികളുമുണ്ട്. അതും നമ്മുടെ സ്വന്തം കൊച്ചിക്കാര്. ഫിഫയൊരുക്കിയ ഔദ്യോഗിക ഗാനത്തിനൊപ്പം നില്ക്കുന്ന മറ്റൊരു ലോകകപ്പ് ഗാനമൊരുക്കിയാണ് ഒരു കൂട്ടം മലയാളികള്‍ രാജ്യത്തിന് അഭിമാനമായിരിക്കുന്നത്. ദവായ് ദവായ് എന്ന ഗാനത്തിന്റെ സൃഷ്ടാക്കള്‍ കൊച്ചി കേന്ദ്രമായിട്ടുളള ഓര്‍ഫിയോ ബാന്‍ഡ് ആണ്.
പൂര്‍ണമായും റഷ്യയില്‍ ചിത്രീകരിച്ചിരിക്കുന്ന ഗാനം ലോകകപ്പ് ആരംഭത്തിന് മുന്നോടിയായി നടന് നിവിന്‍ പോളിയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയത്. ലോകകപ്പിലെ പ്രധാന സ്റ്റേഡിയങ്ങളിലൊന്നായ ലൂസ്നിക്കിക്ക് പുറത്ത് നിന്നുള്ള ദൃശ്യങ്ങളടക്കം ഉള്‍പ്പെടുത്തി റഷ്യയെ അടയാളപ്പെടുത്തുന്ന തരത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

6 ദിവസങ്ങള്‍ കൊണ്ട് പൂർണമായും റഷ്യയില്‍ വെച്ചാണ് ഗാനം ചിത്രീകരിച്ചത്. ചെലവായതാകട്ടെ ലക്ഷക്കണക്കിന് രൂപയും. മലയാളികളുടെ പ്രിയപ്പെട്ട ഗായിക സയനോര ഫിലിപ്പാണ് ദവായ് ദവായ് പാടിയിരിക്കുന്നത്. ഒപ്പം റഷ്യന്‍ ഗായിക ഇസബെല്ലാ ചെപ്പലേ വാ, ഡോണ്‍ തോമസ്, അഭിമന്യൂ എന്നിവരുമുണ്ട്. സംഗീതം നല്‍കിയത് റോബിന് തോമസും വരികളെഴുതിയത് ശ്യാം മുരളീധരന്, ഡോണ്‍ തോമസ് എന്നിവര്‍ ചേര്‍ന്നുമാണ്.
ഓര്‍ഫിയോ ബാന്‍ഡിലെ അംഗങ്ങളെ കൂടാതെ റഷ്യന്‍ ആര്‍ട്ടിസ്റ്റുകളുടെ സാന്നിധ്യവും, പാശ്ചാത്യവും റഷ്യന്‍ നാടോടിസംഗീതത്തിന്റെ താളവും സമന്വയിച്ചിരിക്കുന്ന സംഗീതവും ദവായ് ദവായ് എന്ന ഗാനത്തെ മികച്ച ഒരു അനുഭവമാക്കി മാറ്റുന്നു. യൂട്യൂബില്‍ നിക്കി ജാമിന്റെ ഔദ്യോഗിക ഫിഫ ഗാനത്തിന് തൊട്ട് താഴെയായി ദവായ് ദവായ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്നതില്‍ ഓര്‍ഫിയോ ബാന്‍ഡിന് അഭിമാനിക്കാം. രണ്ട് ലക്ഷത്തിലധികം പേർ യൂട്യൂബിൽ ഇതിനകം ഗാനം കണ്ടുകഴിഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications