ദാവൂദ് ഇബ്രാഹിന് പ്രമേഹം കൂടി ഇരിക്കുകയാണ്,അതുകൊണ്ട് ഇനി ഇല്ലാതാക്കുന്നത് ആലോചിക്കുന്നില്ല'; മേജർ രവി പറയുന്നു
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ ഇല്ലാതാക്കാൻ തനിക്ക് പദ്ധതിയുണ്ടായിരുന്നുവെന്ന മേജർ രവിയുടെ വാക്കുകൾ വലിയ ട്രോളുകൾക്ക് കാരണമായിരുന്നു. കേന്ദ്രസർക്കാരിൽ നിന്നും ഇതിന് അനുമതി ലഭിച്ചെങ്കിലും കൊവിഡ് വന്നതിനാൽ ദൌത്യത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നുവെന്നാണ് മേജർ രവി പറഞ്ഞത്. ഇപ്പോഴിതാ ഈ ട്രോളുകളോട് പ്രതികരിക്കുകയാണ് മേജർ രവി. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ
'എനിക്കെതിരെ അഞ്ചരകോടി തട്ടി എന്ന് ആരോപണം ഉയർത്തിയവൻ ഉത്രയും നാൾ എവിടെയായിരുന്നു. ദാവൂദ് ഇബ്രാഹിമിനെ വകവരുത്തുമെന്ന് പറഞ്ഞപ്പോഴാണ് ഇവൻമാരൊക്കെ വന്നത്. എന്റെ രാജ്യത്ത് വന്ന് രാജ്യദ്രോഹം ചെയ്തിട്ടുള്ള ഒരുത്തൻ എൻ്റെ ശത്രുവാണ്. പക്ഷേ ഇവർക്കൊക്കെ അയാൾ കിങ്ങായിരിക്കും.

ഇന്ന് ഇന്ത്യ എന്നുള്ള മഹാരാജ്യം എവിടെ എത്തി എന്നുള്ളത് നിങ്ങൾക്ക് ആർക്കും അറിയില്ല. മോദി എന്ന വ്യക്തി പ്രധാനമന്ത്രി ആയതിനുശേഷം ഈ രാജ്യത്ത് എന്തെല്ലാം നടന്നിട്ടുണ്ട്. സർജിക്കൽ സ്ട്രൈക്ക് എന്നുള്ളത് നിങ്ങൾ കേട്ടിട്ടുള്ളത് ഈ മോദിജി വന്നതിന് ശേഷമല്ലേ? പൂഞ്ച്-രജൌറി സെക്ടറിൽ എല്ലാ വർഷങ്ങളിലും ഒന്നോ രണ്ടോ പ്രാവശ്യം അവന്മാര് വന്ന് ഉറങ്ങി കിടക്കുന്ന പട്ടാളക്കാരുടെ തലവെട്ടി പോകാറുണ്ട്. ഒരിക്കലും തിരിച്ച് അവിടെ പോയിട്ട് അടിച്ചിട്ടില്ല. പുൽവാമ ആക്രമണിത്തിനെ പോലും ഇതേപോലുള്ള ഈ ആളുകൾ പറഞ്ഞത് എന്താണ്? മോദിജി തിരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി 40 പട്ടാളക്കാരെ കൊന്നു എന്നാണ്.
ഈ ഗവൺമെന്റ് വന്നതിനുശേഷം നിങ്ങൾ പലപ്പോഴും കേട്ടുകാണും കാനഡയിൽ അജ്ഞാതനാൽ കൊല്ലപ്പെട്ടുവെന്ന്. ദാവൂദിനെ കൊല്ലാൻ യഥാർത്ഥത്തിൽ പ്ലാൻ ഉണ്ടായിരുന്നു. ബലൂചിസ്ഥാനിൽ എന്തെല്ലാം ചെയ്യുന്നുണ്ട് ,അല്ലെങ്കിൽ അഫ്ഗാനിസ്ഥാനിൽ എന്തെല്ലാം ചെയ്യുന്നുണ്ട്. മൊസാദ് എന്ന് പറയുന്ന ഇസ്രായേലിന്റെ ആ ഗ്രൂപ്പ് അവർ ഈ ലോകത്തിൽ എല്ലായിടത്തും കണ്ണു വെച്ചുകൊണ്ട് നടക്കുന്നുണ്ട്. അവരുടെ ശത്രുക്കളെ അവർ എവിടെ പോയിട്ടും തട്ടിക്കളയും. ആ ഒരു ലെവലിലേക്കൊക്കെ നമ്മുടെ രാജ്യം എത്തുമ്പോൾ നിങ്ങൾ സുരക്ഷിതരാണെന്ന് നിങ്ങൾ സമാധാനിക്കണം.
പക്ഷെ നിങ്ങൾ എന്നെ ചാണക സംഘിയാക്കി. സർവ്വീസിൽ നിന്നും പിരിഞ്ഞാൽ നമ്മുക്ക് സൈന്യത്തിന് വേണ്ടി സന്നദ്ധ സേവനം ചെയ്യാം. സർക്കാരിനെ സംബന്ധിച്ച് ഇത്തരം പ്രവർത്തനങ്ങൾക്ക് അവർക്ക് പണം നൽകേണ്ടി വരുന്നില്ല. ദാവൂദിനെ ഇല്ലാതാക്കാനുള്ള ദൌത്യത്തിൽ ഞാൻ മാത്രമായിരുന്നില്ല. എൻ്റെ കൂടെ അന്ന് 9 പേർ കൂടി ദൌത്യത്തിൻ്റെ ഭാഗമായിരുന്നു. ഇന്നിപ്പോൾ ദാവൂദിനെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല എന്ന് എനിക്ക് മനസ്സിലായി. കാരണം അവൻ ഇപ്പോൾ അങ്ങനെ ഒരു സ്റ്റേജിലാണ്. അയാൾ മരിച്ച് ജീവിക്കുകയാണ്. ഇപ്പോൾ ഡയബറ്റീസ് കേറിയിട്ട് ഇരിക്കുകയാണ്. അതിനൊന്നും ഇപ്പോൾ ഇവിടെ പ്രസക്തിയില്ല.
ദാവൂദിനെ കൊല്ലാൻ പദ്ധതി എന്ന് പറഞ്ഞപ്പോൾ പലർക്കും അത് സഹിക്കാൻ പറ്റുന്നില്ല. അവരുടെ കിംഗ് ആണല്ലോ. എന്റെ രാജാവിനെ കൊല്ലാൻ വേണ്ടി ഇയാൾ പ്ലാൻ ചെയ്തോ എന്ന് പറയുന്ന കുറെ വർഗ്ഗങ്ങൾ ഉണ്ട്', മേജർ രവി പറഞ്ഞു.


Click it and Unblock the Notifications
