പെന്പിളൈ ഒരുമൈ മൂന്നാറില്‍ രാപ്പകല്‍ സമരത്തിനൊരുങ്ങുന്നു? ഒരുമയില്ലാതെ?
മൂന്നാര്‍: ശമ്പള വര്‍ധന ആവശ്യപ്പെട്ട് മൂന്നാറില്‍ രാപ്പകല്‍ സമരം നടത്താന്‍ തോട്ടം തൊഴിലാളി കൂട്ടായ്മ പെമ്പിളൈ ഒരുമയുടെ പ്രഖ്യാപനം. ട്രേഡ് യൂണിയനുകളെ ഒഴിവാക്കിയുള്ള സമരത്തിനാണ് പെമ്പിളൈ ഒരുമയുടെ ആഹ്വാനം. അതേ സമയം തന്നെ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലും സമരം നടക്കുന്നുണ്ട്.
മൂന്നാറിലെ കണ്ണന് ദേവന് കമ്പനിയ്ക്ക് മുന്നില്‍ സമരം നടത്താന്‍ അനുവദിയ്ക്കില്ലെന്നാണ് പൊലീസ് നിലപാട്. കോടതി ഉത്തരവുള്ളതിനാലാണ് കമ്പനിയ്ക്ക് മുന്നില്‍ സമരത്തിന് അനുമതി നല്‍കാത്തത്. ഉത്തരവ് മാനിയ്ക്കാനും പൊലീസ് പറയുന്ന സ്ഥലത്ത് സമരം ചെയ്യാനും തയ്യാറാണെന്ന് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേ സമയം കോടതി ഉത്തരവ് കമ്പനിയുടെ മുന്നില്‍ തുടരുന്ന സംയുക്ത തൊഴിലാളി യൂണിയന് സമരത്തിനും ബാധകമാണെന്ന് സ്ത്രീകള്‍ വാദിച്ചു. സമരത്തില്‍ പങ്കെടുക്കാന്‍ പുരുഷന്മാരോടും പെമ്പിളൈ ഒരുമ ആഹ്വാനം ചെയ്തിട്ടുണ്ട്. തോട്ടങ്ങളിലെ മുഴുവന്‍ സ്ത്രീ തൊഴിലാളികളേയും രാവിലെ പത്ത് മണിയ്ക്ക് മൂന്നാര്‍ നഗരത്തില്‍ എത്താനും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. രാപ്പകല്‍ സമരത്തിനാണ് ആഹ്വാനം. തേയില വ്യവസായത്തെ അപകടത്തിലാക്കുന്ന ആവശ്യങ്ങളാണ് തൊഴിലാളികളുടേത് എന്നാണ് ഉടമകളുടെ വാദം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications