കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെന്പിളൈ ഒരുമൈ മൂന്നാറില്‍ രാപ്പകല്‍ സമരത്തിനൊരുങ്ങുന്നു? ഒരുമയില്ലാതെ?

Google Oneindia Malayalam News

മൂന്നാര്‍: ശമ്പള വര്‍ധന ആവശ്യപ്പെട്ട് മൂന്നാറില്‍ രാപ്പകല്‍ സമരം നടത്താന്‍ തോട്ടം തൊഴിലാളി കൂട്ടായ്മ പെമ്പിളൈ ഒരുമയുടെ പ്രഖ്യാപനം. ട്രേഡ് യൂണിയനുകളെ ഒഴിവാക്കിയുള്ള സമരത്തിനാണ് പെമ്പിളൈ ഒരുമയുടെ ആഹ്വാനം. അതേ സമയം തന്നെ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലും സമരം നടക്കുന്നുണ്ട്.

മൂന്നാറിലെ കണ്ണന്‍ ദേവന്‍ കമ്പനിയ്ക്ക് മുന്നില്‍ സമരം നടത്താന്‍ അനുവദിയ്ക്കില്ലെന്നാണ് പൊലീസ് നിലപാട്. കോടതി ഉത്തരവുള്ളതിനാലാണ് കമ്പനിയ്ക്ക് മുന്നില്‍ സമരത്തിന് അനുമതി നല്‍കാത്തത്. ഉത്തരവ് മാനിയ്ക്കാനും പൊലീസ് പറയുന്ന സ്ഥലത്ത് സമരം ചെയ്യാനും തയ്യാറാണെന്ന് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പറഞ്ഞു.

Munnar

അതേ സമയം കോടതി ഉത്തരവ് കമ്പനിയുടെ മുന്നില്‍ തുടരുന്ന സംയുക്ത തൊഴിലാളി യൂണിയന്‍ സമരത്തിനും ബാധകമാണെന്ന് സ്ത്രീകള്‍ വാദിച്ചു. സമരത്തില്‍ പങ്കെടുക്കാന്‍ പുരുഷന്‍മാരോടും പെമ്പിളൈ ഒരുമ ആഹ്വാനം ചെയ്തിട്ടുണ്ട്. തോട്ടങ്ങളിലെ മുഴുവന്‍ സ്ത്രീ തൊഴിലാളികളേയും രാവിലെ പത്ത് മണിയ്ക്ക് മൂന്നാര്‍ നഗരത്തില്‍ എത്താനും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. രാപ്പകല്‍ സമരത്തിനാണ് ആഹ്വാനം. തേയില വ്യവസായത്തെ അപകടത്തിലാക്കുന്ന ആവശ്യങ്ങളാണ് തൊഴിലാളികളുടേത് എന്നാണ് ഉടമകളുടെ വാദം.

English summary
Day-night strike by `Pembilai Orumai' workers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X