കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ബംഗ്ലാദേശ് ഡേ-നൈറ്റ് ടെസ്റ്റ്: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കൊല്‍ക്കത്തയിലെത്തി

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം കാണാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കൊല്‍ക്കത്തയിലെത്തി. രാവിലെ 10.30 ന് കൊല്‍ക്ക വിമാനത്താവളത്തില്‍ എത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയെ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി സ്വീകരിച്ചു. മത്സരത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ഷെയ്ഖ് ഹസീന പങ്കെടുക്കും.

പഞ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും ഷെയ്ഖ് ഹസീന കൂടിക്കാഴ്ച്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഹസീന തങ്ങുന്ന ഹോട്ടലില്‍ വെച്ച് വൈകീട്ട് ആറ് മണിക്കായിരിക്കും കൂടിക്കാഴ്ച്. കൂടിക്കാഴ്ചയുടെ അജണ്ട എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയില്ല.

hasina

അതേസമയം, ആദ്യ ഡേ-നൈറ്റ് മത്സരം കാണുന്നതിനായി സച്ചിന്‍ ഉള്‍പ്പടേയുള്ള മുതിര്‍ന്ന താരങ്ങള്‍ കൊല്‍ക്കത്തയില്‍ എത്തിയിട്ടുണ്ട്. മമതാ ബാനര്‍ജിയും ഷെയ്ഖ് ഹസീനയും ചേര്‍ന്ന് ഈഡന്‍ ഗാര്‍ഡനിലെ പ്രശസ്തമായ മണി മുഴക്കുന്നതോടെയായിരിക്കും മത്സരത്തിന് തുടക്കമാവുക. ടെസ്റ്റ് മത്സരങ്ങളില്‍ പതിവായി ഉപയോഗിച്ച് വരുന്ന ചുവന്ന പന്തുകള്‍ക്ക് പകരം പിങ്ക് പന്തുകളാണ് ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിന് ഉപയോഗിക്കുന്നത്.

മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി പദത്തില്‍ കോണ്‍ഗ്രസ്; ബാലാസാഹേബ് തൊറാട്ടിന് മുന്‍തുക്കുംമഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി പദത്തില്‍ കോണ്‍ഗ്രസ്; ബാലാസാഹേബ് തൊറാട്ടിന് മുന്‍തുക്കും

മത്സരം ആരംഭിക്കുന്ന സമയത്ത് പാരച്യൂട്ടില്‍ ആയിരിക്കും പിങ്ക് പന്ത് പറന്നിറങ്ങുക. ഇന്ത്യയുടെ കിഴക്കന്‍ പാരച്ച്യുട്ട് റെജിമെന്റിലെ സൈനികര്‍ പറന്നെത്തി പന്ത് നായകന്മാര്‍ക്ക് കൈമാറും.മത്സരത്തിനായി 72 പന്തുകളാണ് തയ്യാറാക്കിയിരിക്കുന്നത്.

അലനും താഹയും മാവോയിസ്റ്റ് പ്രവർത്തനം തുടങ്ങിയിട്ട് മൂന്ന് വർഷം; കുറ്റം സമ്മതിച്ച് വിദ്യാർത്ഥികൾ!അലനും താഹയും മാവോയിസ്റ്റ് പ്രവർത്തനം തുടങ്ങിയിട്ട് മൂന്ന് വർഷം; കുറ്റം സമ്മതിച്ച് വിദ്യാർത്ഥികൾ!

English summary
day night test: Bangladesh PM Sheikh Hasina arrives in Kolkata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X