• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

സാമൂഹ്യ പ്രവര്‍ത്തക ദയാബായിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്നും ഇറക്കിവിട്ടു

  • By Athul

ആലുവ: പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ജീവനക്കാര്‍ അപമാനിച്ച് ഇറക്കിവിട്ടു. ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. തൃശൂരില്‍ നിന്നും ആലുവയിലേക്കുള്ള യാത്രയിലാണ് ദയാബായിക്ക് മോശമായ അനുഭവം ഉണ്ടായത്. വഴി ചോദിച്ച തന്നെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ഇറക്കി വിടുകയായിരുന്നു എന്ന് ദയാബായി പറഞ്ഞു.

തൃശൂരിലെ ഒരു സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് ക്ലാസ് എടുത്തിട്ട് ആലുവയിലേക്ക് മടങ്ങുന്ന വഴിക്ക് സ്റ്റാന്റ് എത്താറായോ എന്ന് താന്‍ ഡ്രൈവറോട് ചോദിച്ചു. അപ്പോള്‍ അയാള്‍ മോശമായാണ് പെരുമാറിയത് ദയാബായി പറഞ്ഞു. പിന്നാലെ വന്ന കണ്ടക്ടറോടും തനിക്ക് സ്റ്റാന്‍ഡിലാണ് ഇറങ്ങാനുള്ളതെന്ന് അറിയിച്ചു. കണ്ടക്ടറും തന്നോട് മോശമായാണ് പെരുമാറിയത്. പിന്നീട് തന്നെ പരിചയമാല്ലാത്തിടത്ത് ഇറക്കിവിട്ടെന്നും അവര്‍ പറഞ്ഞു.

സാംസ്‌കാരിക കേരളത്തില്‍ നിന്നും തനിക്ക് ഏറ്റ അപമാനം മറക്കാനാവില്ലെന്നും മോശമായി പെരുമാറിയ കെഎസ്ആര്‍ടിസ് ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കുമെന്നും ദയാബായി വ്യക്തമാക്കി.

എന്നാല്‍ ദയാബായിക്ക് നേരിട്ട ബിദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ആവിശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
Renowned social activist Daya Bai was allegedly forced out of a KSRTC bus on Saturday. The social worker has complained that the driver and conductor of the bus humiliated her by saying abusive words and forced her out of the bus after she asked them the way.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more