കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഠത്തില്‍ നിന്ന് മോശം അനുഭവമുണ്ടായി.... വൈദികന്‍ കടന്നുപിടിച്ചു... മനസ്സുതുറന്ന് ദയാബായ്!!

Google Oneindia Malayalam News

Recommended Video

cmsvideo
വൈദികൻ അന്ന് തന്നെ കടന്നുപിടിച്ചുവെന്ന് ദയാബായ് | Oneindia Malayalam

കോട്ടയം: ക്രിസ്ത്യന്‍ മഠങ്ങളിലെ പീഡനങ്ങള്‍ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത് ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള പരാതിയോടെയായിരുന്നു. പിന്നാലെ കൂടുതല്‍ പ്രമുഖര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ്. മഠത്തില്‍ ചേര്‍ന്ന സമയത്ത് തനിക്കും മോശം അനുഭവമുണ്ടായെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തക ദയാബായ്. ഇക്കാലത്ത് താന്‍ ഒരുപാട് ബഹുമാനിച്ചിരുന്ന ഒരു വൈദികനില്‍ നിന്നാണ് മറക്കാനാഗ്രഹിക്കുന്ന കാര്യം സംഭവിച്ചത്. അയാള്‍ എന്നെ കടന്നുപിടിച്ചു. എന്നാല്‍ കുതറി മാറി താന്‍ രക്ഷപ്പെടുകയായിരുന്നു. ഏറെ ഞെട്ടിപ്പോയ സംഭവമായിരുന്നു അതെന്ന് അവര്‍ പറഞ്ഞു.

1

പ്രായത്തില്‍ മുതിര്‍ന്ന ആ വൈദികനില്‍ നിന്ന് അത്തരത്തിലൊരു നീക്കം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആരോടും ഒന്നും പറയാനാവാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുമോയെന്നായിരുന്നു ഭയം. ഈ ഭയത്തെ ഒഴിവാക്കാന്‍ മെഴുകുതിരി കൊണ്ട് ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയായിരുന്നു ഞാന്‍ ചെയ്തിരുന്നത്. മുറിവുകള്‍ വ്രണമാകുമ്പോള്‍ അവര്‍ തന്നെ വെറുതെ വിടുമല്ലോ എന്ന് കരുതി. പിന്നീട് ഇതേ വൈദികന്‍ വിളിപ്പിച്ചാല്‍ ഒരിക്കല്‍ പോലും പോകാറില്ലായിരുന്നു. നിര്‍ബന്ധങ്ങള്‍ അവഗണിച്ചപ്പോള്‍ കന്യാസ്ത്രീകല്‍ മാനസികമായി പീഡിപ്പിച്ചെന്നും ദയാബായ് പറഞ്ഞു.

ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചു എന്ന് പറയുന്ന കന്യാസ്ത്രീക്ക് തുടക്കത്തില്‍ അക്കാര്യം പറയാനാവാതിരുന്നതും എന്റെ അതേ അവസ്ഥ കൊണ്ടാണ്. മഠങ്ങളില്‍ തുറന്ന് പറയാനുള്ള സാഹചര്യവും ഉണ്ടാവില്ല. ഇപ്പോള്‍ കുറച്ചൊക്കെ മെച്ചപ്പെട്ടിട്ടുണ്ടെങ്കില്‍ സുരക്ഷിതമാണെന്ന് പറയാനാവില്ല. കുമ്പസാരക്കൂട്ടില്‍ ഇത്തരം അനുഭവങ്ങള്‍ പറയാന്‍ പോലും കന്യാസ്ത്രീകള്‍ക്ക് സാധിക്കില്ലെന്നും ദയാബായ് വ്യക്തമാക്കി. അതേസമയം ഇപ്പോള്‍ കന്യാസ്ത്രീകള്‍ പ്രതിഷേധിക്കാന്‍ തയ്യാറായതില്‍ സന്തോഷമുണ്ട്. സഭയില്‍ നിന്ന് നീതി പ്രതീക്ഷിക്കേണണ്ടതില്ല. നിയമവും സത്യവും മാത്രമേ ജയിക്കൂ. പലരും തന്റെ അനുഭവങ്ങള്‍ മുമ്പ് തുറന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് ഇത് തുറന്ന് പറഞ്ഞതെന്നായിരുന്നു ചോദിച്ചതെന്നും അവര്‍ പറഞ്ഞു.

രാഹുല്‍ കര്‍ണാടകത്തിലേക്ക്.... പ്രതിസന്ധി മറികടക്കാന്‍ ചര്‍ച്ച.... എല്ലാം രഹസ്യമായി പരിഹരിച്ചു!!രാഹുല്‍ കര്‍ണാടകത്തിലേക്ക്.... പ്രതിസന്ധി മറികടക്കാന്‍ ചര്‍ച്ച.... എല്ലാം രഹസ്യമായി പരിഹരിച്ചു!!

തെലങ്കാനയിലെ കളികള്‍ കോണ്‍ഗ്രസ് പൊളിച്ചു; 20 ലക്ഷം പേരെ കാണാനില്ല, 70 തെറ്റുകള്‍തെലങ്കാനയിലെ കളികള്‍ കോണ്‍ഗ്രസ് പൊളിച്ചു; 20 ലക്ഷം പേരെ കാണാനില്ല, 70 തെറ്റുകള്‍

English summary
dayabhai on sexual abuse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X