കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു, കേന്ദ്രത്തിന് കനത്ത താക്കീതാണ് കർഷക മുന്നേറ്റമെന്നും ജയരാജൻ

Google Oneindia Malayalam News

തിരുവനന്തപുരം; നരേന്ദ്ര മോദി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് തെളിയിക്കുന്നതാണ് ദില്ലിയിലെ കർഷക പ്രക്ഷോഭമെന്ന് മന്ത്രി ഇപി ജയരാജൻ. തലസ്ഥാനത്ത് നിന്ന് ഉയർന്ന പ്രക്ഷോഭ കൊടുങ്കാറ്റ് വൈകാതെ രാജ്യമാകെ അലയടിക്കും. അതിനു മുന്നിൽ പിടിച്ചു നിൽക്കാൻ ഒരു അധികാര കേന്ദ്രത്തിനും കഴിയില്ല. റിപ്പബ്ലിക് ദിനത്തിൽ ഉച്ചസ്ഥായിലായ പ്രക്ഷോഭം വലിയൊരു പ്രതീക്ഷയാണ്. മതഭ്രാന്തിന്റെയും വർഗീയതയുടെയും പേരിൽ ഭിന്നിപ്പിച്ച്, ജനാധിപത്യ മൂല്യങ്ങളെ ഉന്മൂലനം ചെയ്ത് ഈ രാജ്യത്തെ കുത്തകകൾക്ക് അടിയറ വെക്കാനുള്ള സംഘപരിവാർ ഗൂഢനീക്കം നടപ്പാകില്ലെന്നതിന്റെ കൃത്യമായ സൂചനയാണിതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഇപി ജയരാജൻ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ep

റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ പരേഡ് അധികാര ഹുങ്കിന്റെ കോട്ട കൊത്തളങ്ങളെ വിറപ്പിച്ചു. കർഷകദ്രോഹ നയങ്ങൾ നടപ്പാക്കുമെന്ന് വാശി പിടിക്കുന്ന കേന്ദ്ര സർക്കാരിന് കനത്ത താക്കീതാണ് കർഷക മുന്നേറ്റം. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടമാവുകയാണ് കർഷക പ്രക്ഷോഭം. പ്രക്ഷോഭത്തിൽ അണിനിരന്ന കർഷകരിൽ ഒരാൾ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത ഞെട്ടിക്കുന്നതാണ്.

തികച്ചും ന്യായമായ ആവശ്യങ്ങൾ ഉയർത്തി നടത്തുന്ന പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള നീക്കം അപലപനീയമാണ്. തങ്ങളുടെ ജീവിതം തകർക്കുന്ന നയങ്ങൾ തിരുത്താതെ പിന്മാറില്ലെന്ന് കർഷകർ ഉറപ്പിച്ചിരിക്കുകയാണ്. കൊടും ചൂഷണത്തെ തുടർന്ന് ന്യായവില ലഭിക്കാത്തതും കടക്കെണിയും സഹിക്കാവുന്നതിലും അപ്പുറം ആയപ്പോഴാണ് കർഷകർ സമര പാതയിലേക്ക് ഇറങ്ങിയത്. ആദ്യം സമരത്തെ അവഗണിച്ച കേന്ദ്ര സർക്കാർ പിന്നീട് ചർച്ചയ്ക്ക് തയ്യാറായി. എന്നാൽ, കുത്തകകൾക്കായി കർഷക സമൂഹത്തെ ഒറ്റുകൊടുക്കുന്നതിൽ നിന്നു പിന്മാറാൻ നരേന്ദ്ര മോഡിയും കൂട്ടരും തയ്യാറായില്ല.

കേന്ദ്രം മുന്നോട്ടുവെച്ച തട്ടിപ്പ് ഉപാധികൾ കർഷകർ തള്ളുകയും ചെയ്തു.
നരേന്ദ്ര മോഡി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് തെളിയിക്കുന്നതാണ് ഈ പ്രക്ഷോഭം. തലസ്ഥാനത്ത് നിന്ന് ഉയർന്ന പ്രക്ഷോഭ കൊടുങ്കാറ്റ് വൈകാതെ രാജ്യമാകെ അലയടിക്കും. അതിനു മുന്നിൽ പിടിച്ചു നിൽക്കാൻ ഒരു അധികാര കേന്ദ്രത്തിനും കഴിയില്ല. റിപ്പബ്ലിക് ദിനത്തിൽ ഉച്ചസ്ഥായിലായ പ്രക്ഷോഭം വലിയൊരു പ്രതീക്ഷയാണ്. മതഭ്രാന്തിന്റെയും വർഗീയതയുടെയും പേരിൽ ഭിന്നിപ്പിച്ച്, ജനാധിപത്യ മൂല്യങ്ങളെ ഉന്മൂലനം ചെയ്ത് ഈ രാജ്യത്തെ കുത്തകകൾക്ക് അടിയറ വെക്കാനുള്ള സംഘപരിവാർ ഗൂഢനീക്കം നടപ്പാകില്ലെന്നതിന്റെ കൃത്യമായ സൂചനയാണിത്.

വൈവിധ്യങ്ങൾ അംഗീകരിച്ചു കൊണ്ടുള്ള ഐക്യ ബോധത്തിൽ പിറവിയെടുത്ത രാഷ്ട്രമാണ് ഇന്ത്യ. ജനങ്ങളാണ് ഈ രാജ്യത്തിന്റെ കരുത്ത്. ഈ രാജ്യം വഴിതെറ്റുമ്പോൾ ജനം തിരുത്തൽ ശക്തിയാകും. നന്മയുടെ നല്ല നാളേയ്ക്കായി ഈ പോരാട്ടത്തിൽ നമുക്ക് അണി ചേരാം. കർഷകസമരം സിന്ദാബാദ്.

'അക്രമം ഒന്നിനും പരിഹാരമല്ല,ആർക്കെങ്കിലും പരിക്ക് പറ്റിയാൽ നഷ്ടം രാജ്യത്തിന് മാത്രം';രാഹുൽ ഗാന്ധി'അക്രമം ഒന്നിനും പരിഹാരമല്ല,ആർക്കെങ്കിലും പരിക്ക് പറ്റിയാൽ നഷ്ടം രാജ്യത്തിന് മാത്രം';രാഹുൽ ഗാന്ധി

 യുദ്ധക്കളമായി ദില്ലി;പോലീസ് വെടിവെയ്പ്പിൽ കർഷകൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്,മൃതദേഹവുമായി പ്രതിഷേധിച്ച് കർഷകർ യുദ്ധക്കളമായി ദില്ലി;പോലീസ് വെടിവെയ്പ്പിൽ കർഷകൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്,മൃതദേഹവുമായി പ്രതിഷേധിച്ച് കർഷകർ

ട്രാക്ടര്‍ റാലിക്ക്‌ രക്ഷാ കവചമായി നിഹാങ്‌ സിഖുകാര്‍; പൊലീസിനെ നേരിട്ടത്‌ പരമ്പരാഗത വാളുകള്‍ ഉപയോഗിച്ച്‌ട്രാക്ടര്‍ റാലിക്ക്‌ രക്ഷാ കവചമായി നിഹാങ്‌ സിഖുകാര്‍; പൊലീസിനെ നേരിട്ടത്‌ പരമ്പരാഗത വാളുകള്‍ ഉപയോഗിച്ച്‌

English summary
Days of the Modi government getting Counted,farmers movement a strong warning to the Center Says EP Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X