കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീശ തിരുത്താന്‍ പറഞ്ഞിട്ടില്ല.... വിവാദ ഭാഗം ഇപ്പോഴുമുണ്ട്... ഹരീഷിന് പിന്തുണയെന്ന് ഡിസി!!

Google Oneindia Malayalam News

കോഴിക്കോട്: എസ് ഹരീഷിന്റെ വിവാദ നോവല്‍ മീശയുടെ പ്രസിദ്ധീകരണാവകാശത്തിലും തര്‍ക്കം. നോവലിലെ വിവാദ ഭാഗങ്ങള്‍ പ്രസാധകരായ ഡിസി ബുക്‌സ് വെട്ടിമാറ്റിയെന്നായിരുന്നു ആരോപണം. ഹിന്ദുത്വവാദികളുട ആക്രമണത്തെ ഭയന്നിട്ടാണ് ഈ നീക്കമെന്നാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ വിവാദത്തില്‍ നിലപാടുമായി എത്തിയിരിക്കുകയാണ് ഡിസി ബുക്‌സ്. ഒരുവരി പോലും വെട്ടാതെയാണ് മീശ പ്രസിദ്ധീകരിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അവര്‍.

അതേസമയം സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്ന് മാതൃഭൂമിക്ക് നല്‍കി വരുന്ന പരസ്യം ഭീമ പിന്‍വലിച്ചതും വലിയ വിവാദമായിട്ടുണ്ട്. മീശയെന്ന നോവല്‍ പ്രസിദ്ധീകരിച്ചത് മാതൃഭൂമി ഹിന്ദുവിരുദ്ധരായത് കൊണ്ടാണെന്നും അവര്‍ക്ക് പരസ്യം നല്‍കുന്നത് പ്രമുഖ കമ്പനികള്‍ അവസാനിപ്പിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചാരണമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഭീമ പരസ്യ നിര്‍ത്തിയിരിക്കുന്നത്.

തെറ്റായ പ്രചാരണം

തെറ്റായ പ്രചാരണം

മീശ തിരുത്തലുകളോടെയാണ് പ്രസിദ്ധീകരിച്ചതെന്ന പ്രചാരണം തീര്‍ത്തും അസത്യമാണ്. വിവാദം ഭാഗം ഹിന്ദുക്കളെ പ്രീണിപ്പിക്കാനായി തിരുത്തിയെന്നത് ദുഷ്പ്രചാരണമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി എക്കാലവും ഉറച്ച് നിലപാട് എടുക്കുകയും വര്‍ഗീയതയ്‌ക്കെതിരെ അനേകം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും അതിന്റെ പേരില്‍ നിരന്തരം ആക്രമണങ്ങളും നഷ്ടങ്ങളും നേരിടുകയും ചെയ്തിട്ടുള്ളതാണ് ഡിസി ബുക്‌സ്.

മാറ്റം നിര്‍ദേശിച്ചിട്ടില്ല

മാറ്റം നിര്‍ദേശിച്ചിട്ടില്ല

നോവലില്‍ ഇത്തരമൊരു മാറ്റം വരുത്താന്‍ ഡിസി ബുക്‌സ് എഴുത്തുകാരനോട് നിര്‍ദേശിച്ചിട്ടില്ല. മാത്രമല്ല അങ്ങനെ എഴുത്തുകാരനെ നിര്‍ബന്ധിച്ച് മാറ്റം വരുത്തികൊണ്ട്, വിവാദങ്ങള്‍ ഉയര്‍ത്തി മീശ പോലെയുള്ള ഒരു നോവല്‍ ഒരിക്കലും പ്രസിദ്ധീകരിക്കുകയില്ല. അത് ഞങ്ങളുടെ പ്രസാധന ധാര്‍മികതയ്ക്ക് തന്നെ എതിരാണ്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കാത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നോവലിന്റെ 294ാമത്തെ പേജ് പുസ്തകത്തില്‍ നിലനില്‍ക്കുന്നത് ഡിസി ബുക്‌സ് യാതൊരു ഒത്തുതീര്‍പ്പുകളും തിരുത്തലുകളും നിര്‍ദേശിച്ചിട്ടില്ലെന്നതിന് തെളിവാണ്.

ധൈര്യം കാണിച്ചു....

ധൈര്യം കാണിച്ചു....

ആരും പതറിപ്പോകുന്ന ഒരു സന്ദര്‍ഭത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ഭരണഘടനാപരമായ അവകാശം ഉയര്‍ത്തിപ്പിടിച്ച് ധൈര്യത്തോടെ നോവല്‍ പ്രസിദ്ധീകരിക്കാനാണ് ഡിസി തയ്യാറായത്. ഇതുവഴി വെല്ലുവിളികളെ നേരിടാന്‍ പ്രസാധകര്‍ പുലര്‍ത്തേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് ഡിസി ചെയ്തത്. പ്രബുദ്ധ കേരളത്തിലെ എഴുത്തുകാര്‍ക്ക് ഒരിക്കലും ഇത്തരം പ്രതിസന്ധികള്‍ വന്നു കൂടാ എന്ന തീരുമാനത്തിലാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും ഡിസി പറഞ്ഞു.

 പരസ്യം നിര്‍ത്തി

പരസ്യം നിര്‍ത്തി

മീശ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് മാതൃഭൂമിയില്‍ പരസ്യം നല്‍കുന്നത് നിര്‍ത്തണമെന്ന് പ്രമുഖ കമ്പനികളോട് സംഘപരിവാറുകാര്‍ പറഞ്ഞിരുന്നു. ഇതോടെ പരസ്യം നല്‍കുന്നത് തല്‍ക്കാലം നിര്‍ത്തുന്നതായി ഭീമ ജ്വല്ലറി അറിയിച്ചിരിക്കുകയാണ്. ഫേസ്ബുക്കില്‍ ഉപഭോക്താക്കല്‍ ഉയര്‍ത്തിയ ആക്ഷേപങ്ങളെ തുടര്‍ന്നാണിത്. ഒരു മലയാളി ദിനപത്രത്തില്‍ ഞങ്ങള്‍ പരസ്യം നല്‍കിയത് ശരിയായില്ല എന്ന് ഞങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറേ പേര്‍ പരാമര്‍ശിച്ചിരുന്നു. ഇത് ഗൗരവത്തോടെ കാണുന്നുവെന്ന് ഭീമ പറഞ്ഞു.

ഏജന്‍സി തീരുമാനിക്കുന്നു

ഏജന്‍സി തീരുമാനിക്കുന്നു

പരസ്യങ്ങള്‍ മുന്‍കൂട്ടി നല്‍കിയതാണെന്നും പരസ്യ ഏജന്‍സിയാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നും ഭീമ പറഞ്ഞു. സാമൂഹിക നന്മ ലക്ഷ്യമാക്കി പൊതുവിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുക എന്നതാണ് ഞങ്ങളുടെ ശൈലി. അതുകൊണ്ട് ഈ വിഷയത്തെ ഗൗരവത്തോടെ കാണുന്നു. പരസ്യങ്ങള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്നും ഭീമ വ്യക്തമാക്കി. മാതൃഭൂമിയില്‍ പരസ്യം നല്‍കിയാല്‍ സ്വര്‍ണം വാങ്ങില്ല എന്നായിരുന്നു സംഘപരിവാര്‍ ഭീഷണി.

ഭീമയെ ബഹിഷ്‌കരിക്കണം

ഭീമയെ ബഹിഷ്‌കരിക്കണം

വിടി ബല്‍റാം എംഎല്‍എ ഭീമയുടെ നടപടിയെ അപലിച്ചിട്ടുണ്ട്. മാതൃഭൂമിയെ ബഹിഷ്‌കരിക്കാന്‍ ഭീമ തയ്യാറായാല്‍ ഭീമയെ ബഹിഷ്‌കരിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് ബല്‍റാം പറഞ്ഞു. ഭീമയില്‍ നിന്നേ സ്വര്‍ണം വാങ്ങൂ എന്ന് പറഞ്ഞ് സംഘികള്‍ ക്യാമ്പയിന്‍ തുടങ്ങി കഴിഞ്ഞു. എന്നാല്‍പ്പിന്നെ സംഘികള്‍ അങ്ങനെ തന്നെ ചെയ്യട്ടെ. സംഘികള്‍ മാത്രം ഭീമയില്‍ നിന്ന് സ്വര്‍ണം വാങ്ങട്ടെ എന്നായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍... ഗോലാന്‍ കുന്നില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണം!!ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍... ഗോലാന്‍ കുന്നില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണം!!

ചെങ്കടലിലൂടെ എണ്ണ കൊണ്ടുപോകുമെന്ന് സൗദി... ഹൂത്തികള്‍ക്ക് മുന്നറിയിപ്പ്.... തിരിച്ചടിക്കും!!ചെങ്കടലിലൂടെ എണ്ണ കൊണ്ടുപോകുമെന്ന് സൗദി... ഹൂത്തികള്‍ക്ക് മുന്നറിയിപ്പ്.... തിരിച്ചടിക്കും!!

English summary
dc books clarifies no change in meesha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X