കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് കോണ്‍. നേതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലക്കടിച്ച് വീഴ്ത്തി ഡിസിസി സെക്രട്ടറിയും സുഹൃത്തും

Google Oneindia Malayalam News

തിരുവനന്തപുരം: ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി നേതാവിന്‍റെ ക്രൂര മര്‍ദ്ദനം. യൂത്ത് കോണ്‍ഗ്രസ് മാരായിമുട്ടം മണ്ഡലം പ്രസിഡന്‍റ് ജയനെ ഡിസിസി ജന. സെക്രട്ടറി സുരേഷാണ് മര്‍ദ്ദിച്ചത്.

സുരേഷ് ജയനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ മുമ്പാണ് അക്രമം നടന്നതെങ്കിലും ദൃശ്യങ്ങള്‍ പുറത്തു വന്നത് ഇപ്പോഴാണ്. അക്രമത്തില്‍ പരിക്കേറ്റ് ജയന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

അഴിമതി വിവരം

അഴിമതി വിവരം

മരായി മുട്ടം സര്‍വ്വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അഴിമതി പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് യൂത്ത്കോണ്‍ഗ്രസ് നേതാവിന് ക്രൂരമര്‍ദ്ദനം നേരിടേണ്ടി വന്നത്. സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ അനിലിന്‍റെ സഹോദരനാണ് ഡിസിസി ജനറല്‍ സെക്രട്ടറിയായ സുരേഷ്.

പ്രകോപനം

പ്രകോപനം

ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജയന്‍ നേരത്തെ ചില മാധ്യമങ്ങളുമായി പങ്കുവെക്കുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് സുരേഷിന്‍റെ നേതൃത്വത്തില്‍ ആക്രമണമുണ്ടാമയത്. കോണ്‍ഗ്രസ് പാറശ്ശാല നിയോജക മണ്ഡ‍ലം വൈസ് പ്രസിഡന്‍റ് പുനയല്‍ സന്തോഷും ജയനെ അക്രമിക്കുമ്പോള്‍ സുരേഷിനൊപ്പം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ദൃശ്യങ്ങള്‍ പുറത്ത്

ദൃശ്യങ്ങള്‍ പുറത്ത്

ബാങ്കിന് മുന്നില്‍ വച്ച് പട്ടാപകലാണ് ജയനെ സുരേഷും സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ബൈക്കില്‍ എത്തിയ സംഘം ജയനെ മര്‍ദ്ദിക്കുന്നത് പുറത്തു വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബൈക്കിൽ നിന്ന് ഇറങ്ങിയ സുരേഷ് ജയനെ ഇടിക്കുകയും ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കൈയിൽ ഉണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുവീഴ്ത്തുകയുമായിരുന്നു.

ചവിട്ടുന്നതും

ചവിട്ടുന്നതും

തലയ്ക്ക് അടിയേറ്റ് നിലത്ത് വീണ ജയനെ തുടര്‍ച്ചയായി ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. ജയന്‍ നല്‍കിയ പരാതിയില്‍ ബാങ്ക് ഭരണസമിതിക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട. ഈ പരാതി പിന്‍വലിക്കാ്ന‍ ആവശ്യപ്പെട്ട് സുരേഷിന്‍റെ നേതൃത്വത്തിൽ നിരന്തരം സമ്മർദം ചെലുത്തിയിരുന്നെന്നാണ് വിവരം.

പ്രതിഷേധം

പ്രതിഷേധം

അതേസമയം, സംഭവം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും സുരേഷ് എവിടെ ആണെന്ന് കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറാകാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്. രാഷ്ട്രീയ സ്വാധീനം കാരണം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് മര്‍ദനമേറ്റ ജയന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

ദൃശ്യങ്ങല്‍

ജയനെ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍

 സോണിയയും രാഹുലും വരി നിന്ന് വിമാനത്തില്‍ കേറേണ്ടി വരും, ഇളവ് ഒഴിവാക്കാന്‍ കേന്ദ്രം സോണിയയും രാഹുലും വരി നിന്ന് വിമാനത്തില്‍ കേറേണ്ടി വരും, ഇളവ് ഒഴിവാക്കാന്‍ കേന്ദ്രം

 <strong>ദില്ലിയിലെ തിരിച്ചടി ബംഗാളിലും ആവര്‍ത്തിക്കാം; പൗരത്വ നിയമം കൊണ്ട് മാത്രം കാര്യമില്ലെന്ന് നേതാക്കള്‍</strong> ദില്ലിയിലെ തിരിച്ചടി ബംഗാളിലും ആവര്‍ത്തിക്കാം; പൗരത്വ നിയമം കൊണ്ട് മാത്രം കാര്യമില്ലെന്ന് നേതാക്കള്‍

English summary
dcc general secretary assaulting youth congress leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X