കോഴിക്കോട്ടെ പ്രശാന്ത് നായര്‍ 'കമ്യൂണിസ്റ്റ് കളക്ടറെന്ന്' കെസി അബു!
കോഴിക്കോട്: ഏറെ ജനപ്രിയ പദ്ധതികളുമായി ജനങ്ങള്‍ക്കിടയിലേയ്ക്കിറങ്ങിച്ചെന്ന കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രശാന്ത് നായര്‍ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രംഗത്ത്. ഡിസിസി പ്രസിഡന്റ് കെസി അബുവാണ് കളക്ടര്‍ക്കെതിരെ രംഗത്തെത്തിയിരിയ്ക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ കളക്ടര്‍ വിളിച്ചാല്‍ ഫോണെടുക്കില്ലെന്നാണ് കെസി അബുവിന്റെ പരാതി. നവമാധ്യമങ്ങളിലൂടെ കളക്ടര്‍ ഷൈന്‍ ചെയ്യുകയാണെന്നും സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിയ്ക്കുകയാണെന്നും കെസി അബു ആരോപിയ്ക്കുന്നു.
'ഓപ്പറേഷന്‍ സുലൈമാനി' എന്ന ഒറ്റ പദ്ധതികൊണ്ട് സംസ്ഥാനമാകെ പ്രസിദ്ധനായ ചെറുപ്പക്കാരനായ കളക്ടറെ കുറിച്ചാണ് കെസി അബുവിന്റെ ആരോപണങ്ങള്‍ എന്ന് കൂടി ഓര്‍ക്കണം.

ഫേസ്ബുക്കില്‍ പോണം
കളക്ടര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. സംസാരിയ്ക്കണമെങ്കില്‍ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും പോകണം. വയസ്സുകാലത്ത് തനിയ്ക്ക് ഇതൊന്നും സാധിയ്ക്കില്ലെന്നാണ് കെസി അബു പറയുന്നത്.

കമ്യൂണിസ്റ്റ് കളക്ടര്‍
കടുത്ത കമ്യൂണിസ്റ്റുകാരനാണ് കളക്ടര്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഈ കളക്ടറേയും വച്ച് മുന്നോട്ട് പോകാനാവില്ലെന്നും അബു പറയുന്നു.

കളക്ടറെന്തിനാ പ്രചാരണത്തിന്
വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുകാര്‍ ജില്ലാ കളക്ടറേയും കൊണ്ടാണോ പ്രചാരണത്തിനിറങ്ങുന്നത് എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല.

എംപിയ്ക്കും അഭിപ്രായം
കോഴിക്കോട് എംപിയായ എംകെ രാഘവനും കളക്ടറെ കുറിച്ച് ഇതേ അഭിപ്രായമാണെന്നാണ് അബു പറയുന്നത്.

ഓപ്പറേഷന്‍ സുലൈമാനി
പണമില്ലാത്തതുകൊണ്ട് കോഴിക്കോട് നഗരത്തില്‍ ആരും പട്ടിണി കിടക്കരുത്- ഇതായിരുന്നു പ്രശാന്ത് നായര്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ സുലൈമാനിയുടെ സത്ത. വന്‍ സ്വീകരണമാണ് ഈ പദ്ധതിയ്ക്ക് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്.

കുഴി വഴിപാട്
റോഡിലെ കുഴികള്‍ അടയ്ക്കാന്‍ പുതിയ പദ്ധതിയും ജില്ലാ കളക്ടര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 'കുഴി വഴിപാട്' എന്ന് അദ്ദേഹം തന്നെ തമാശയ്ക്ക് പേരിട്ടിരിയ്ക്കുന്ന പദ്ധതിയും ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിയ്ക്കുയാണ്.

ജനങ്ങളുടെ കളക്ടര്‍
ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളുടെ കളക്ടര്‍ എന്നൊരു പ്രതിച്ഛായ സൃഷ്ടിച്ച ആളാണ് പ്രശാന്ത് നായര്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ്. അതുകൊണ്ട് തന്നെ കെസി അബുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വന്നുതുടങ്ങി.

ഗോ ടു യുവര്‍ ക്ലാസ്സസ്
കോഴിക്കോട് ജില്ലയില്‍ കനത്ത മഴ പെയ്തപ്പോള്‍ ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് അക്കൗണ്ടിലേയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചോ എന്നുള്ള അന്വേഷണങ്ങളുടെ ഒഴുക്കായിരുന്നു. 'ഗോ ടു യുവര്‍ ക്ലാസ്സസ്' എന്ന് രസകരമായാണ് അന്ന് കളക്ടര്‍ പ്രതികരിച്ചത്. ഇതും ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു.
|
ഇതെന്തൂട്ട് പരാതി
കെസി അബുവിന്റെ പരാതി എന്ത് പരാതിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിക്കു വര്‍ഗ്ഗീസ് ജേക്കബ് ചോദിയ്ക്കുന്നത്. ജിക്കിന്റെ പോസ്റ്റ് വായിക്കാം.
|
രാവണന്റെ പരിഹാസം
കെസി അബുവിനെ അതിരൂക്ഷമായി പരഹസിയ്ക്കുകയാ് ഫേസ്ബുക്കിലെ രാവണന്‍












Click it and Unblock the Notifications