ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ പട്ടിക ഇന്ന്; ഹൈക്കമാൻഡ് അംഗീകാരത്തോടെ പ്രഖ്യാപനം
ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ പട്ടിക ഇന്ന്; ഹൈക്കമാൻഡ് അംഗീകാരത്തോടെ പ്രഖ്യാപനം
ന്യൂഡൽഹി: തുടർച്ചയായ രണ്ടാം തവണയും നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിലെ പുനഃസംഘടന നീക്കങ്ങൾ നിർണായക ഘടത്തിലേക്ക്. കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങളിലേക്ക് പുതിയ ആളുകളെ എത്തിച്ച ശേഷം ഡിസിസി അധ്യക്ഷന്മാരുടെ നിയമനമാണ് ഇപ്പോൾ കോൺഗ്രസിന്റെ പ്രഥമ പരിഗണന. പിന്നാലെ ഡിസിസി, കെപിസിസി പുനഃസംഘടനയുമുണ്ടാകും. ജില്ലാ പാർട്ടി അധ്യക്ഷന്മാരുടെ കാര്യത്തിൽ തിരക്കിട്ട ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്.
സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

ഡൽഹിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച രാത്രി യോഗം ചേർന്നിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി തോമസ്, ടി സിദ്ധിഖ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഇതിൽ അന്തിമ പട്ടിക സംബന്ധിച്ച തീരുമാനമായെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച ഹൈക്കമാൻഡ് നേതാക്കളെ കണ്ട് പട്ടിക സമർപ്പിച്ച് അംഗീകാരം നേടുകയാണ് ലക്ഷ്യം. ചിലപ്പോൾ ഇന്ന് തന്നെ ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം ഡൽഹിക്ക് തിരിക്കുന്നതിന് മുൻപ് ഡിസിസി അധ്യക്ഷന്മാരുടെ ചരുക്കപ്പട്ടിക തയാറാക്കിയ കെ സുധാകരൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി അവസാന വട്ട ചർച്ച നടത്തിയിരുന്നു. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്‍ എന്നിവരുമായി സംസാരിച്ച് ധാരണയിലെത്തിയതായി പറയുന്നു. ഗ്രൂപ്പുകളും നേതൃത്വം സ്വന്തം നിർദേശിച്ചിട്ടുള്ള പേരുകൾ പരിഗണിച്ചാണ് സാധ്യത ചുരുക്കപ്പട്ടിക തയാറാക്കിയത്. ഇതിൽ നിന്നും അവസാന വട്ട ചർച്ചകളിൽ കൂടുതൽ പേരുകൾ വെട്ടും. എഐസിസി നിർവാഹക സമിതി അംഗം എ.കെ ആന്റണി അടക്കമുള്ള നേതാക്കളുടെ അഭിപ്രായവും കെ സുധാകരൻ തേടിയിട്ടുണ്ട്.
ഡൽഹിയിലെത്തിയ ശേഷം എംപിമാരുമായും സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായും കെ സുധാകരൻ ചർച്ച നടത്തിയിരുന്നു. അതിന്റെ കൂടെ അടിസ്ഥാനത്തിലാണ് അന്തിമ പട്ടിക തയാറാക്കിയിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള നേതാക്കളുടെ ചർച്ച നാല് മണിക്കൂറോളം നീണ്ടതായി മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. രാത്രി പത്ത് മണിക്ക് കെ.സി വേണുഗോപാലിന്റെ വസതിയിൽ തുടർ ചർച്ചകൾ നടന്നതായും റിപ്പോർട്ടുണ്ട്. ഇത് ശനിയാഴ്ച തന്നെ തീരുമാനം എടുക്കേണ്ടതിന് വേണ്ടിയാണെന്ന സൂചന നൽകുന്നു. സുധാകരൻ ഇന്ന് വൈകിട്ട് മാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റും ബുക്ക് ചെയ്തിട്ടുണ്ട്.

നിയമസഭാ, പാർലമെന്റ് അംഗങ്ങളെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നാണ് ഇപ്പോഴുള്ള തീരുമാനമെന്നും അറിയാൻ സാധിക്കുന്നു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെയും ഒഴിവാക്കണമെന്ന നിർദേശം തള്ളിയിട്ടുണ്ട്. പ്രായപരിധിയും ഉണ്ടാകില്ല. ജന സ്വീകാര്യത പരിഗണിച്ചായിരിക്കും നിയമനം. 14 ഡിസിസികളും പുനഃസംഘടിപ്പിക്കാനാണ് ഹൈക്കമാൻഡ് നിർദേശം. അങ്ങനെയെങ്കിൽ നിലവിലുള്ള പല മുതിർന്ന നേതാക്കൾക്കും മാറി നിൽക്കേണ്ടി വരും.
ഗ്രൂപ്പുകളുടെ അതിപ്രസരം ഒഴിവാക്കാനുള്ള ശ്രമം ഹൈക്കമാന്‍ഡ് ഭാഗത്ത് നിന്നും ഉണ്ടെങ്കിലും ആരേയും പിണക്കാതെയുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഗ്രൂപ്പുകള്‍ മുന്നോട്ട് വെക്കുന്ന പേരുകളില്‍ തീര്‍ത്തും യോഗ്യര്‍ അല്ല എന്ന് ബോധ്യപ്പെടുന്നവരെ മാത്രമാണ് ഒഴിവാക്കുന്നത്. അല്ലാതെയുള്ളവര്‍ക്കെല്ലാം പരിഗണന നല്‍കുന്നു. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വലിയ പ്രധാന്യവും പുതിയ പട്ടികയിലുണ്ടാവും.

അതേസമയം ഗ്രൂപ്പ് താൽപര്യങ്ങളെ ഒരു പരിധിവരെ മറികടക്കാൻ സാധിക്കുമെങ്കിലും സാമൂദായിക സമവാക്യങ്ങളെ അങ്ങനെ അവഗണിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിക്കില്ല. ഇത് ഹൈക്കമാൻഡും അംഗീകരിക്കുന്ന തീരുമാനമാണ്. കേരളം അടക്കം വിവിധ പിസിസികളുടെ പുനഃസംഘടനയിൽ എല്ലാ വിഭാഗത്തിൽ നിന്നുള്ളവരെയും പരിഗണിച്ചിരുന്നു. പഞ്ചാബിലും അസമിലുമെല്ലാം അത് കണ്ടതാണ്. ഡിസിസികളിലും ഇത് നിർണായകമാകുമെന്നാണ് കോൺഗ്രസ് കരുതുന്നത്.
ബുധനാഴ്ച വൈകീട്ടായിരുന്നു സുധാകരന്‍ എംപിമാരുമായി കൂടിക്കാഴ്ച നടത്തിയത്. ശശി തരൂരും കെ.മുരളീധരനും നായർ സമുദായത്തിന് തിരുവനന്തപുരം ജില്ലയിൽ കൂടുതൽ പ്രാമുഖ്യം ലഭിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തെക്കൻ ജില്ലകളിൽ ബിജെപി ശക്തി പ്രാപിക്കുമ്പോൾ, ഈഴവ അല്ലെങ്കിൽ നായർ നേതാക്കല്‍ക്കാണോ മുന്‍തൂക്കം നല്‍കേണ്ടത് എന്നതില്‍ കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലപ്പുറത്ത് വിഎസ് ജോയിയുടെ പേര് ഒരുഘട്ടത്തില്‍ ചില നേതാക്കള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം അത് ആര്യാടന്‍ ഷൗക്കത്തിലേക്ക് തന്നെ എത്തുകയായിരുന്നു. എറണാകുളത്ത് പ്രതിപക്ഷ നേതാവിന്‍റെ പിന്തുണയുള്ളത് ഷിയാസിനാണ്. അദ്ദേഹത്തിന്‍റെ നിയമിക്കുകയാണെങ്കില്‍ അത് നിലവിലെ സാമുദായിക പരിഗണനങ്ങള്‍ക്ക് അപ്പുറത്തായിരിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കാസർകോട് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിക്കുന്നതും സാമുദായിക സന്തുലിതാവസ്ഥയുടെ ആവശ്യകത കാരണം പ്രശ്നത്തിലായിട്ടുണ്ട്. അതേസമയം നിലവിൽ പരിഗണിക്കപ്പെടുന്ന ഏക വനിതാ നേതാവ് തൃശൂരിൽ നിന്നുള്ള പത്മജ വേണുഗോപാൽ ആണെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
അതേസമയം സംസ്ഥാന നേതൃത്വം തയാറാക്കിയ പട്ടികയിൽ ചില എംപിമാർ അതൃപ്തി രേഖപ്പെടുത്തിയതായും അറിയുന്നു. ഗ്രൂപ്പ് നേതൃത്വങ്ങല്‍ നല്‍കിയ പേരിനേടായിരുന്നു ഇവരുടെ വിയോജിപ്പ്. യോഗ്യതയും അര്‍ഹതയും ഉള്ള മറ്റ് ചില നേതാക്കള്‍ ജില്ലയിലെ ഉണ്ട്. തങ്ങള്‍ക്ക് കൂടി സ്വീകാര്യയാവരെ കൂടി മാത്രമേ ഡിസിസി പ്രസിഡന്‍റുമാരായി നിയമിക്കാവു എന്നാണ് ഇവര്‍ പറയുന്നത്. ഇത് എത്രമേൽ പ്രതിഫലിക്കുമെന്ന് അന്തിമ പട്ടിക പുറത്ത് വന്നാൽ മാത്രമേ അറിയാൻ സാധിക്കൂ.
Recommended Video

ഡിസിസി അധ്യക്ഷന്‍മാരുടെ പ്രായപരിധി സംബന്ധിച്ചു ചര്‍ച്ചയുണ്ടായി. നേരത്തേ അൻപത് വയസ് കഴിഞ്ഞവരെ ഡിസിസി അധ്യക്ഷൻമാരാക്കേണ്ടതില്ലെന്ന നിർദ്ദേശം ഉണ്ടായിരുന്നുവെങ്കിലും പ്രായപരിധി പരിഗണിക്കേണ്ടതില്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ഘടകവും ഇതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇവരെ അനുകൂലിക്കുന്നവരുണ്ടെങ്കിലും ഇതിനെ മുതിര്‍ന്നവര്‍ക്ക് തള്ളിക്കയറാനുള്ള വാതിലായി മാറരുതെന്ന് അഭിപ്രായം എഐസിസി നേതൃത്വത്തിനുമുണ്ട്. എന്നാല്‍ കെപിസിസി ഭാരവാഹികള്‍ക്ക് പരിധി ഏര്‍പ്പെടുത്തേണ്ടതില്ല.
നിലവിൽ 9 ഡിസിസികൾ എ ഗ്രൂപ്പിനും 5 ജില്ലകൾ ഐ ഗ്രൂപ്പിനുമാണ് ഉള്ളത്. ഇത് പ്രകാരമുള്ള പേരുകൾ അനൗദ്യോഗിക ആലോചനകളിൽ ഇരുവിഭാഗങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ നിലവിൽ ഒരു വിഭാഗത്തിന് ഒപ്പം നിൽക്കുന്ന ജില്ലകൾ അതേ വിഭാഗത്തിന് നൽകാനാവില്ലെന്ന നിലപാടാണ് നേതൃത്വത്തിന്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെയ്പ്പ് അവസാനിപ്പിക്കാൻ സാധിച്ചാൽ കോൺഗ്രസിന് അത് വലിയ നേട്ടം ആയിരിക്കും.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications