Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരുപത് വർഷം മുൻപ് തള്ളിയ ഔട്ടർ റിങ്ങ് റോഡ് സ്ഥാപിത താൽപ്പര്യമെന്ന്-ഡിസിസി പ്രസിഡണ്ട് ടി.സിദ്ധിക്ക്

വടകര: വടകര നഗരസഭ ഇരുപത് വർഷം മുൻപ് തള്ളിയ ഔട്ടർ റിങ്ങ് റോഡ് വീണ്ടും പൊടി തട്ടിയെടുത്ത് നടപ്പിലാക്കാനുള്ള നീക്കം ചില തല്പരകക്ഷികൾക്ക് വേണ്ടിയാണെന്ന് ഡിസിസി പ്രസിഡണ്ട് ടി സിദ്ധിക്ക് പറഞ്ഞു.ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്കകളും പരാതികളും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകുന്ന അധികൃതരുടെ നീക്കത്തിൽ ദുരൂഹതയുണ്ട്.

ആറു മാസം മുൻപ് വരെ നഗരസഭ കെട്ടിട അനുമതി നൽകിയതും,ഇപ്പോഴും നൽകി കൊണ്ടിരിക്കുന്നതുമായ വീടുകളും,കെട്ടിടങ്ങളും പൊളിച്ചു നീക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് ജനദ്രോഹപരമാണ്.

siddique

മേപ്പയിൽ,മാക്കൂൽപീടിക,നടക്കുതാഴ,ട്രെയിനിംഗ് സ്കൂൾ, നേന്ത്രമല,അറക്കിലാട്,പഴങ്കാവ് എന്നീ ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന റോഡ് യാഥാർഥ്യമായാൽ നൂറു കണക്കിന് വീടുകൾ നഷ്ടപ്പെടും.ജനങ്ങളുടെ എതിർപ്പ് അവഗണിച്ച് പദ്ധതി നടപ്പിൽ വരുത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ്സ് നേതൃത്വം നൽകും.മാസ്റ്റർ പ്ലാൻ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട ജാഗ്രതയുടെ കാര്യത്തിൽ വീഴ്ച സംഭവിച്ചതായും സിദ്ദിക്ക് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+