ഡിസിസി പുന:സംഘടന വൈകും; മെംബര്‍ഷിപ്പ് വിതരണം എങ്ങുമെത്തിയില്ല, കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഉടച്ചുവാര്‍ക്കലും സെമി കേഡര്‍ സംവിധാനവും നടപ്പാക്കാനുള്ള കെ സുധാകരന്റെ നീക്കത്തിന് തിരിച്ചടി. എ, ഐ ഗ്രൂപ്പുകളുടെ നിസഹകരണവും ആശയക്കുഴപ്പവും കാരണം ഡിസിസി പുനഃസംഘടന വൈകുമെന്ന് ഉറപ്പായി. ജില്ലകളില്‍ നിന്നുള്ള പട്ടിക കൈമാറാന്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് ലഭിച്ച നിര്‍ദേശത്തിന്റെ കാലാവധി വ്യാഴാഴ്ച അവസാനിച്ചു. ഭാരവാഹികളോട് ഓരോ ജില്ലയും സന്ദര്‍ശിച്ച് നേതാക്കളുമായി ആശയവിനിമയം നടത്തി സാധ്യതാപട്ടിക തയ്യാറാക്കി ഡിസിസി പ്രസിഡന്റിന്റെ അംഗീകാരം നേടി കെപിസിസിക്ക് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത് നടന്നില്ല.
ചില ജില്ലകളില്‍ കെപിസിസി ഭാരവാഹികള്‍ സന്ദര്‍ശിക്കുക പോലുമുണ്ടായില്ല. ഗ്രൂപ്പുകളുടെ നിസഹകരണം ഉള്ളതിനാല്‍ അവരെ അവഗണിച്ച് കെപിസിസി നേതൃത്വം സ്വന്തം നിലയ്ക്ക് പട്ടിക തയാറാക്കിയാല്‍ ജില്ലകളില്‍ പാര്‍ട്ടി ക്ഷയിക്കുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. പതിവ് പോലെ ഗ്രൂപ്പുകള്‍ക്ക് വീതംവയ്ക്കാന്‍ നേതൃത്വത്തിന് മനസ് വരുന്നുമില്ല. ജില്ലകളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരുടെ യോഗം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഈ മാസം 17ന് വിളിച്ചുചേര്‍ത്തിട്ടുണ്ട്.

ഡിസിസി പുനഃസംഘടനയില്‍ പേരുകള്‍ നിര്‍ദേശിക്കാനുള്ള മാനദണ്ഡം സംബന്ധിച്ച് ഗ്രൂപ്പുകള്‍ക്ക് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ വ്യക്തതവരുത്തണമെന്ന് ഗ്രൂപ്പുകള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍, ഡിസിസി അധ്യക്ഷന്‍മാര്‍, കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയത്തിനാണ് ശ്രമം. ഈ ചര്‍ച്ചയില്‍ ഉയരുന്ന പേരുകള്‍ നിര്‍ദേശിക്കാനാണ് കെപിസിസിയുടെ ആവശ്യം. എന്നാല്‍ ചില മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായ സമന്വയത്തിന് തുരങ്കം വെക്കുന്നു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
കാരവനില്‍ മീര ജാസ്മിന്റെ അടിപൊളി നൃത്തം!! ചിരിച്ചുല്ലസിച്ച് നടി... അതിനൊരു കാരണവുമുണ്ട്
രണ്ടു തവണ കോണ്‍ഗ്രസ് അംഗത്വ വിതരണ കാംപയില്‍ ഉദ്ഘാടനം നടന്നിട്ടും അംഗത്വ വിതരണ നടപടികള്‍ ഇതുവരെ ആരംഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അംഗത്വ വിതരണത്തിന് നേതൃത്വം താല്‍പ്പര്യം കാണിക്കുന്നില്ലെന്നെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അംഗത്വം വിതരണം ചെയ്താല്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ അതിന്റെ ഗുണം ഗ്രൂപ്പുകള്‍ക്ക് ലഭിച്ചേക്കുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ മെംബര്‍ഷിപ്പിന്റെ സ്ലിപ്പ് പോലും എത്തിച്ചിട്ടില്ല. പ്രശ്‌നപരിഹാരത്തിന് ഹൈക്കമാന്റ് ശ്രമിക്കുന്നുണ്ട്. സമവായ നീക്കമാണ് ഹൈക്കമാന്റ് പ്രതിനിധി നടത്തുന്നത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി നിലവില്‍ കെ സുധാകരന്‍ ഡല്‍ഹിയിലാണ്. ഡല്‍ഹിയില്‍ കേരളത്തിലെ വിഷയങ്ങള്‍ ഹൈക്കമാന്റുമായി അദ്ദേഹം ചര്‍ച്ച നടത്തിയെന്നാണ് സൂചന.












Click it and Unblock the Notifications