കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എപി അബ്ദുള്ളക്കുട്ടിയ്ക്കെതിരെ കൈയ്യേറ്റ ശ്രമം

  • By Meera Balan
Google Oneindia Malayalam News

കണ്ണൂര്‍: എപി അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരെ കൈയ്യേറ്റ ശ്രമം. ഡിഡിസി സെക്രട്ടറി കെ പ്രമോദിന്റെ നേതൃത്വത്തിലാണ് കൈയ്യേറ്റ ശ്രമം. അബ്ദുള്ളക്കുട്ടിയുടെ വീട്ടിലെത്തിയാണ് സംഘം കൈയ്യേറ്റത്തിന് ശ്രമിച്ചതെന്നും അറിയുന്നു. എന്നാല്‍ സമീപകാല വിവാദങ്ങളെച്ചൊല്ലിയല്ല കൈയ്യേറ്റം എന്നാണ് അറിയുന്നത്.

എന്നാല്‍ കൈയ്യേറ്റം നടന്നതായോ ഇതിനെക്കുറിച്ച് പ്രതികരിയ്ക്കാനോ ഡിസിസി അംഗങ്ങള്‍ തയ്യാറായിട്ടില്ല. റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൈയ്യേറ്റത്തിന് ഇടയാക്കിയതെന്ന് അറിയുന്നു. അബ്ദുള്ളക്കുട്ടിയുടെ വീട്ടിലെത്തിയാണ് കൈയ്യേറ്റത്തിന് ശ്രമിച്ചത്.സംഭവത്തെത്തുടര്‍ന്ന് ഡിസി‍ഡി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

Abdullakutty

'മറക്കാനാവാത്ത മക്കാവ് യാത്ര' എന്ന അബ്ദുള്ളക്കുട്ടിയുിടെ പുതിയ പുസ്തകമാണ് ഏറ്റവും ഒടുവില്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. കേരളത്തില്‍ ലൈംഗിക കളിപ്പാട്ട വില്‍പ്പനയും നിശാ കഌും വേണമെന്നും അബ്ദുള്ളക്കുട്ടി തന്റെ പുസ്തകത്തില്‍ ആവശ്യപ്പെടുന്നു.

സരിത എസ് നായര്‍ നല്‍കിയ ബലാത്സംഗ പരാതി അവസാനിയ്ക്കുന്നതിന് മുമ്പാണ് പുതിയ വിവാദവുമായി അബ്ദുള്ളക്കുട്ടി രംഗത്തെത്തുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ക്കൊന്നുമല്ല എംഎല്‍എ യ്ക്ക് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടായതെന്നും റോഡ് തര്‍ക്കത്തെ തുടര്‍ന്നാണെന്നുമാണ് വിവരം

English summary
DCC Secretary try to attack A P Abdullakutty MLA at Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X