കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സിൻ ഇനി മുതൽ പൊതു വിപണിയിൽ ലഭിക്കും.; അനുമതി നൽകി ഡിസിജിഐ; അറിയാം

കൊവിഡ് വാക്സിൻ ഇനി മുതൽ പൊതു വിപണിയിൽ ലഭിക്കും.; അനുമതി നൽകി ഡിസിജിഐ; അറിയാം

Google Oneindia Malayalam News

ഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്സിനുകൾക്ക് വാണിജ്യ അനുമതി. ഉപാധികളോടെയാണ് വാക്സിനുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യയുടെ ഡ്രഗ് റഗുലേറ്റർ (ഡി സി ജി ഐ)വാക്സിനുകൾക്ക് അനുമതി നൽകിയത്.

അനുമതി പ്രകാരം, ഇനി മുതൽ പൊതു വിപണിയിൽ വാക്സിനുകൾ ലഭ്യമാകും. കോവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയ്ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.

എന്നാൽ, ഈ വാക്സിനുകൾ നേരിട്ട് മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങാൻ സാധിക്കില്ല. പകരം ആശുപത്രികൾക്കും ക്ലിനിക്കുകളും വാക്സിൻ നേരിട്ട് വാങ്ങാൻ സാധിക്കും.

1

ഇതു സംബന്ധിക്കുന്ന അധിക വിവരങ്ങൾ പുറത്തു വന്നിട്ടില്ല എന്നാണ് റിപ്പോർട്ട്. പുതിയ ഡ്രഗ്സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍സ് റൂള്‍സ്, 2019 പ്രകാരമാണ് വിപണി വില്‍പ്പനയ്ക്ക് കൊവിഡ് വാക്സിന് അംഗീകാരം നല്‍കിയത്.അതേസമയം, ആറു മാസം കൂടുമ്പോൾ വാക്സിൻ സംബന്ധിക്കുന്ന വിവരങ്ങൾ ഡി സി ജി ഐയെ അറിയിക്കണമെന്നും പ്രത്യേകം നിർദ്ദേശം ഉണ്ട്. ജനുവരി 19 ന് ചേർന്ന യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം നിലവിൽ വന്നത്.

'ദിലീപിനെ പോലെ സാമാന്യ ബുദ്ധിയുള്ളൊരാള്‍ അങ്ങനെ ചെയ്യുമോ? ബാലചന്ദ്രകുമാറിന്റെ ഇടപെടല്‍ ദുരൂഹം''ദിലീപിനെ പോലെ സാമാന്യ ബുദ്ധിയുള്ളൊരാള്‍ അങ്ങനെ ചെയ്യുമോ? ബാലചന്ദ്രകുമാറിന്റെ ഇടപെടല്‍ ദുരൂഹം'

2

നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിനുകൾ , കൊവിഡ് രോഗ ബാധയിൽ നിന്നും പ്രതിരോധിക്കുന്നതിനായി ഫലപ്രദമാണ്. ഇക്കാര്യം ആരോഗ്യ മന്ത്രാലയവും ശരിവെക്കുന്നു.അതേസമയം 2021 ജനുവരി 16 തീയതി മുതലാണ് ഇന്ത്യയിൽ വാക്സിൻ വിതരണം ആരംഭിച്ചത്. ആദ്യമായി വാക്സിൻ നൽകിയത് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കുമായിരുന്നു. എന്നാൽ, മാർച്ച് മാസം ആദ്യ ആഴ്ച മുതൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, 45 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള ഗുരുതര രോഗമുള്ളവർക്കും വാക്സിൻ നൽകി തുടങ്ങി.

3

തൊട്ടു പിന്നാലെ 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിച്ചിരുന്നു. എന്നാൽ, 2021 മെയ് 1 മുതൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഇന്ത്യയിൽ വാക്സിൻ നൽകുവാൻ അനുമതി നൽകി. എന്നാൽ, കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചിട്ട് കുറച്ചു ആഴ്ചകൾ മാത്രമേ ആയുള്ളൂ. 2022 ജനുവരി 3 മുതലാണ് കുട്ടികൾക്കുള്ള വാക്സിനേഷൻ തുടങ്ങിയത്. ഇതിലൂടെ മൂന്ന് മുതൽ 15 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകി തുടങ്ങി.

യുപി അങ്കം: ജയിലില്‍ നിന്നും നാമനിർദേശ പത്രിക സമർപ്പിച്ച് എസ്പി നേതാവ് മുഹമ്മദ് അസം ഖാൻയുപി അങ്കം: ജയിലില്‍ നിന്നും നാമനിർദേശ പത്രിക സമർപ്പിച്ച് എസ്പി നേതാവ് മുഹമ്മദ് അസം ഖാൻ

4

അതേസമയം, വാക്സിൻ വിതരണം രാജ്യത്ത് ആരംഭിച്ച 9 മാസം പിന്നിട്ടപ്പോൾ 100 കോടി ആളുകൾക്ക് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാക്സിൻ ലഭ്യമായി. ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിൽ വാക്സിൻ വിതരണത്തിന് കണക്ക് 150 കോടി കടന്നു. ജനുവരി 7, 2022 ലെ കണക്ക് പ്രകാരമാണ് വാക്സിൻ 150 കോടി പിന്നിട്ടത്. അതേസമയം, സെറം ഇൻസ്റ്റിറ്റിയൂട്ട് നിർമിക്കുന്ന കോവിഷീൽഡും ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ആദ്യം സർക്കാർ അനുമതി നൽകിയത്. വാക്സിനേഷൻ നടപ്പാക്കുന്നതിന് മുന്നോടിയായി രാജ്യ വ്യാപകമായി ഡ്രൈറണ്ണുകൾ സംഘടിപ്പിച്ചിരുന്നു.

5

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,86,384 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 573 മരണങ്ങളും സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ പോസിറ്റിവിറ്റി നിരക്ക് 16.16 ശതമാനത്തിൽ നിന്ന് 19.59 ശതമാനമായി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 17.75 ശതമാനം രേഖപ്പെടുത്തി.
ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 22,02,472 ആണ്.

Recommended Video

cmsvideo
തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം
6

എന്നാൽ, കേരളത്തിൽ രോഗബാധ രൂക്ഷമാകുന്നു. സംസ്ഥാനത്ത് പുതിയ കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. രോഗബാധ സ്ഥിരീകരിക്കുന്നതിൽ കർണാടക തൊട്ടുപിന്നിൽ നിലനിൽക്കുന്നു. മൂന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. എന്നാൽ, ഇന്നലെ, 7,436 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. അതേസമയം, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.

English summary
DCGI approved Covishield and Covaxin vaccines for use regular market in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X