കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് മരുന്ന് പരീക്ഷണം: കൊച്ചി കമ്പനിയ്ക്ക് പരീക്ഷണാനുമതി, 60 ദിവസത്തിനുള്ളിൽ ക്ലിനിക്കൽ പരീക്ഷണം

Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസ് രോഗികളിൽ രണ്ടാഘട്ട മരുന്ന് പരീക്ഷണത്തിന് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് ഗവേഷണ സ്ഥാപനമായ പിഎൻസി വെസ്പർ ലൈഫ് സയൻസിനാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയാണ് മരുന്ന് പരീക്ഷണത്തിന് അനുമതി നൽകിയിട്ടുള്ളത്. കൊവിഡ് മരുന്ന് പരീക്ഷണത്തിന്റെ ഒന്നാം ഘട്ടത്തിൽ മനുഷ്യരിൽ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷണത്തിന് അനുമതി ലഭിച്ചിട്ടുള്ളത്.

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 1ലക്ഷത്തിലേക്ക് അടുക്കുന്നു;60% കേസുകളും ഈ 5 സംസ്ഥാനങ്ങളിൽ നിന്ന്രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 1ലക്ഷത്തിലേക്ക് അടുക്കുന്നു;60% കേസുകളും ഈ 5 സംസ്ഥാനങ്ങളിൽ നിന്ന്

മരുന്ന് വിജയകരം

മരുന്ന് വിജയകരം



കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന പിഎൻസി വെസ്പർ എന്ന കമ്പനി വികസിപ്പെടുത്തിട്ടുള്ള പിഎൻബി 001 എന്ന മരുന്നാണ് കൊവിഡ് രോഗികളിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുള്ളത്. ഇതോടെ കമ്പനി രണ്ടും മൂന്നും ഘട്ട മരുന്ന് പരീക്ഷണങ്ങൾക്ക് തയ്യാറെടുത്ത് വരികയാണ്. അടുത്ത 60 ദിവസത്തിനകം ഇത് പൂർത്തിയാകുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ച് വരുന്ന മരുന്നുകളേക്കാൾ ഫലപ്രദമാണ് പിഎൻബി 001 എന്ന് തെളിയുകയും ചെയ്തിട്ടുണ്ട്.

 350 രോഗികളിൽ പരീക്ഷണം

350 രോഗികളിൽ പരീക്ഷണം

കൊവിഡ് സ്ഥിരീകരിച്ച് പൂനെ ബിഎംജെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാൽപ്പത് രോഗികളിലാണ് മരുന്ന് പരീക്ഷിക്കുക. ആഗോള തലത്തിൽ കോവിഡ് ബാധിച്ചവരിൽ വാക്സിൻ അല്ലാതെ പരീക്ഷിക്കുന്ന ആദ്യത്തെ മരുന്നാണ് ഇതെന്നാണ് കൊച്ചി പ്രവർത്തിക്കുന്ന കമ്പനി അവകാശപ്പെടുന്നു. മരുന്നിന്റെ രണ്ടാംഘട്ട പരീക്ഷണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ആറ് മെഡിക്കൽ കോളേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 350 രോഗികളിലും മരുന്ന് പരീക്ഷിക്കും. മൂന്നാം ഘട്ടമായിട്ടായിരിക്കും പരീക്ഷണം.

74 പേരിൽ പരീക്ഷിച്ചു

74 പേരിൽ പരീക്ഷിച്ചു

സമ്പൂർണ്ണ ആരോഗ്യമുള്ള 74 രോഗികളിലാണ് നേരത്തെ മരുന്ന് പരീക്ഷിച്ചിട്ടുള്ളത് സ്മോൾ സെൽ ശ്വാസകോശ ക്യാൻസറിനായി നിർമിച്ചെടുത്തിട്ടുള്ള ഒരു രാസസംയുക്തമാണ് കൊവിഡ് ബാധിച്ചവരിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുള്ളത്. ഇതിനിടെ മരുന്ന് പരീക്ഷണങ്ങളിൽ പങ്കാളികളാകുന്നതിനായി ബ്രിട്ടീഷ് സർക്കാരുമായി ചർച്ചകൾ നടന്നുവരുന്നുണ്ട്. മരുന്ന് പരീക്ഷണത്തിനായി അമേരിക്കൻ ആൻഡ് ഡ്രഗ് അഡ്മിനിട്രേഷനും താൽപ്പര്യമറിയിച്ച് രംഗത്തെത്തിയതായി പിഎൻബി അധികൃതർ അറിയിച്ചിട്ടുണ്ട്. അതേ സമയം ബ്രിട്ടനിലും മരുന്ന് കമ്പനിയുടെ നേതൃത്വത്തിൽ സമാന്തരമായി പരീക്ഷണങ്ങൾ നടന്നുവരുന്നുണ്ട്. ഡോ. എറിക് ലാറ്റ്മാന്റെ നേതൃത്വത്തിലാണ് മരുന്ന് പരീക്ഷണം നടക്കുന്നത്. ഇതിന് പുറമേ വിവിധ രോഗങ്ങൾക്കായി ആറ് മരുന്നുകൾ കൂടി കമ്പനിയുടേതായി പരീക്ഷണം നടന്നുവരുന്നുണ്ട്.

 രോഗികളിൽ ഫലപ്രദം

രോഗികളിൽ ഫലപ്രദം


ശ്വാസതടസ്സം അനുഭവപ്പെടുന്നവരിൽ ശ്വാസകോശത്തെ ഉത്തേജിപ്പിക്കാൻ മരുന്ന് സഹായിക്കുമെന്ന് പിഎൻബി വെസ്പർ സിഇഒ എൻ ബലറാം പറയുന്നത്. കൊറോണ വൈറസ് ബാധിച്ചവരിലെ പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ശരീര വേദന എന്നിവ മാറ്റാൻ മരുന്ന് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പൈറക്സിയ പഠനങ്ങളിൽ ആസ്പിരിനേക്കാൾ 20 മടങ്ങ് ശക്തിയുള്ളതാണ് പിഎൻബി 001 എന്നും ഇതിനകം തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
Oxford Vaccine Serum Institute Halts Coronavirus Vaccine Trials In India | Oneindia Malayslam

English summary
DCGI gave nod to Coronavirus vaccine trial to Kochi based company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X