Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മൃതദേഹം; കൊലപാതകം? തിരക്കേറിയ സ്ഥലത്ത്...

കോട്ടയം: നഗരമധ്യത്തില്‍ വൈദ്യുതി പോസ്റ്റില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം. കൊലപാതകമെന്ന് സൂചന. പ്രത്യക്ഷത്തില്‍ കൊലപാതക തെളിവുകള്‍ ലഭിച്ചില്ലെങ്കിലും പോലീസ് സാധ്യതകള്‍ തള്ളിക്കളയുന്നില്ല. വളരെ തിരക്കേറിയ റോഡിനോട് ചേര്‍ന്ന വൈദ്യുതി പോസ്റ്റിലാണ് ചാരി നിര്‍ത്തി കെട്ടിയ നിലയില്‍ മൃതദേഹം കണ്ടത്.

Image

കോട്ടയം പാമ്പാടി സ്വദേശിയുടെ മൃതദേഹമാണിതെന്ന് കടയുടമകള്‍ പറയുന്നു. കടത്തിണ്ണയില്‍ കിടന്നുറങ്ങാറുള്ള വ്യക്തിയാണിത്. ഇയാളെ കുറിച്ച് വ്യക്തമായ വിവരം ആര്‍ക്കുമില്ല. ഇയാളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.

തിങ്കളാഴ്ച പുലര്‍ച്ച തിരുനക്കര ക്ഷേത്രത്തിന് സമീപം ഭാരത് ആശുപത്രിക്ക് മുമ്പിലാണ് മൃതദേഹം കണ്ടത്. പോസ്റ്റില്‍ കെട്ടിത്തൂങ്ങിയതാണെന്നാണ് ഒറ്റനോട്ടത്തില്‍ വ്യക്തമാകുന്നത്. എന്നാല്‍ തിരക്കേറിയ സ്ഥലത്ത് ഇങ്ങനെ സംഭവിക്കുമോ എന്ന സംശയമാണ് പോലീസിനെ അലട്ടുന്നത്.

ശരീരത്തില്‍ മുറിവുകള്‍ ഇല്ല. പോസ്റ്റില്‍ ചാരിവച്ച നിലയിലായിരുന്നു മൃതദേഹം. കാലുകള്‍ മടങ്ങിയ നിലയിലായിരുന്നു. ഇയാള്‍ പുലര്‍ച്ച സമീപത്തെ കടയില്‍ ചായകുടിക്കാന്‍ എത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+