ഇടുക്കി പൊന്‍മുടി അണക്കെട്ടില്‍ മധ്യവയസ്‌ക്കന്റെ മൃതദേഹം, മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം
തൊടുപുഴ: ഇടുക്കി പൊന്‍മുടി അണക്കെട്ടില്‍ മധ്യവയസ്‌ക്കന്റെ മൃതദേഹം കണ്ടെത്തി.തിരച്ചറിയാനകാത്ത നിലയില്‍ ദിവസങ്ങളോളം പഴക്കം ചെന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.അണക്കെട്ടില്‍ വെള്ളംകുറഞ്ഞ ഭാഗത്തു നിന്നാണ് തിരിച്ചറിയാനാകാത്ത രീതിയില്‍ മൃതദേഹം കിടന്നിരുന്നത്.ഏകദേശം 55 വയസു പ്രായമായ വ്യക്തിയുടെതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം.അതേ സമയം സമീപ പ്രദേശങ്ങളില്‍ നിന്ന് ആരെയെങ്കിലും കാണാതായിട്ടുള്ള വിവരം രാജാക്കാട് പോലീസ് അന്വേഷിച്ചു വരികയാണ്.

എന്നാല്‍ സമീപ ദിവസങ്ങളിലൊന്നും ഇത്തരത്തില്‍ കാണതായതു സംബന്ധിച്ച വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.വേനല്‍ കടുത്തതോടെ അണക്കെട്ടില്‍ വെള്ളം കുറവാണെങ്കിലും പലയിടങ്ങളിലും അപകട കുഴികളുണ്ട്. ഇത്തരത്തിലുള്ള കുഴികളില്‍ കാല്‍വഴുതി വീഴാനുള്ള സാഹചര്യവും പോലീസ് പരിശോധിച്ചു.പരിസരവാസികളാണ് ഡാമിലെ കളത്രകുഴിഭാഗത്തു നിന്ന് മൃതദേഹം ആദ്യം കണ്ടെത്. ദിവസങ്ങള്‍ക്ക് മുമ്പ് വെള്ളം കേറിക്കിടന്നതും പിന്നീട് വെള്ളം ഇറങ്ങിപോയതുമായ പ്രദേശത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രാജാക്കാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്യസ്റ്റ് തയ്യാറാക്കി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications