ആശുപത്രിയിലെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വാട്ടര്‍ ടാങ്കില്‍ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മുട്ടത്തറ സ്വദേശി സിന്ധുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കടുത്ത പ്രമേഹത്തെത്തുടര്‍ന്ന് പത്തൊന്‍പതാം തീയതിയാണ് സിന്ധുവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒക്ടേബര്‍ 22ന് രാവിലെ മുതല്‍ സിന്ധുവിനെ കാണാനില്ലായിരുന്നു. ബന്ധുക്കളും അധികൃതരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ്. തറയില്‍ സ്ഥാപിച്ചിരിക്കുന്ന വാട്ടര്‍ ടാങ്കില്‍ വസ്ത്രത്തിന്റെ തുമ്പു കണ്ടെത്തിയത്. തുടര്‍ന്നുള്ള വിശദമായ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആസുപത്രിയിലെ ഡയാലിസിസ് യൂണിറ്റിനു മുന്നിലുള്ള 5000 ലിറ്റര്‍ ശേഷിയുള്ള പ്ലാസ്റ്റിക് വാട്ടര്‍ ടാങ്കാണിത്. കണ്‍ട്രോള്‍മെന്റ് പോലീസ് എത്തി ബോഡി പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.












Click it and Unblock the Notifications