Get Updates
Get notified of breaking news, exclusive insights, and must-see stories!

പാടശേഖരത്ത് രണ്ടു ചാക്ക് കെട്ടുകള്‍..തുറന്ന് നോക്കിയ പരിസരവാസികള്‍ ഞെട്ടി.. അന്വേഷണം തുടങ്ങി

രൂക്ഷമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കോട്ടയം: പുതുപ്പള്ളി റോഢില്‍ മാങ്ങാനം മുണ്ടകപാടത്ത് റോഡിന് സമീപം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി.വെട്ടി നുറുക്കിയ നിലയില്‍ രണ്ടു ചാക്കുകളിലായാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. അഴുകിയ നിലയിലായതിനാല്‍ ആറെ തിരിച്ചറിഞ്ഞിട്ടില്ല. റോഡരികിലെ പാടശേഖരത്താണ് മൃതദേഹം കണ്ടെത്തിയത്.

ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ചാക്ക് കണ്ടെത്തിയത്. പുരുഷന്‍റേതാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ രണ്ടു കാലുകള്‍ വെളിയിലേക്ക് തള്ളി നില്‍ക്കുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് പോലീസില്‍ അറിയിച്ചതെന്ന് പരിസരവാസികള്‍ പറയുന്നു. കോട്ടയം ഈസ്റ്റ് പോലീസിന്‍റെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

deadbody

ഡോഗ് സ്വാഡും ഫോറന്‍സിക് വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ചാക്കില്‍ കെട്ടി ഉപേക്ഷിച്ചതാകാമെന്നും പോലീസ് സംശയിക്കുന്നു. മൃതദേഹ അവശിഷ്ടങ്ങള്‍ അഴുകിയതിനാല്‍ ഡിഎന്‍എ പരിശോധനയടക്കമുള്ള ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ മാത്രമെ ആരുതേടാണെന്ന് തിരിച്ചറിയാനാകുവെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+