പുതുപള്ളിയില്‍ തലയറുത്തു മാറ്റിയ നിലയില്‍ മൃതദേഹം; മരിച്ചത് പയ്യപ്പാടി സ്വദേശി, ഒരാള്‍ അറസ്റ്റില്‍
പുതുപള്ളി: പൊന്തക്കാട്ടില്‍ തലയറുത്ത് മാറ്റിയ നിലയില്‍ മൃതദേഹം. പുതുപള്ളി ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍ മാങ്ങാനം കലുങ്കിനു സമീപമാണ് മൃതദേഹം കാണപ്പെട്ടത്. രണ്ട് ചാക്കുകളിലായിട്ടാണ് ഞായറാഴ്ച മൃതദേഹം കാണപ്പെട്ടത്. കൊല്ലപ്പെട്ടത് പയ്യപ്പാടി സ്വദേശിയാണെന്നാണ് സൂചന. ഇയാളുടെ കുടുംബാംഗങ്ങളില്‍ നിന്ന് ഞായറാഴ്ച രാത്രി കോട്ടയം ഈസ്റ്റ് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.
രണ്ട് ചാക്കുകളില്‍ രണ്ട് ചാക്കുകളിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. വയറിന്റെ ഭാഗം മുതല്‍ താഴേക്ക് കാലുകള്‍ ഒരു ചാക്കിലും തലയറുത്തു മാറ്റിയ ശരീരഭാഗം മറ്റൊരു പ്ലാസ്റ്റിക് ചാക്കിലുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മീനടം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വ്യക്തിവൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം.

സമീപവാസികള്‍
ദുര്‍ഗന്ധമത്തെ തുടര്‍ന്ന് സമീപത്തുള്ള വീട്ടുകാര്‍ പരിശോധിച്ചപ്പോഴായിരുന്നു മൃതദേഹം കണ്ടത്.

കോഴി മാലിന്യം
റോഡിന് എതിര്‍വശത്തെ പൊന്തക്കാട്ടില്‍ നിന്ന് മൂന്ന് ദിവസമായി ദുഗന്ധം ഉയര്‍ന്നിരുന്നു. കോഴി മാലിന്യം തള്ളിയതാണെന്ന ധാരണയില്‍ മണ്ണിട്ട് മൂടാന്‍ ഒരുങ്ങിയപ്പോഴായിരുന്നു അയല്‍വാസികള്‍ മൃതദേഹം കണ്ടത്.

പുഴുവരിച്ച നിലയില്‍
ചാക്ക് തുറക്കുമ്പോള്‍ പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന് മുന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം.

പച്ചനിറത്തിലുള്ള ഷര്‍ട്ട്
പച്ച നിറത്തിലുള്ള കള്ളികളുള്ള മുഴുകൈയ്യന്‍ ഷര്‍ട്ടും കാവിനിറമുള്ള മുണ്ടുമാണ് വേഷം. ചാക്കിനുള്ളില്‍ റബ്ബര്‍ ചെരിപ്പും ഉണ്ടായിരുന്നു.

വ്യക്തി വൈരാഗ്യം
കൊലയ്ക്ക് കാരണം വ്യക്തി വൈരാഗ്യമാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് മീനടം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ടത് പയ്യപ്പാടി സ്വദേശി
കൊല്ലപ്പെട്ടത് പയ്യപ്പാടി സ്വദേശിയാണെന്നാണ് സൂചന. ഇയാളുടെ കുടുംബത്തില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.












Click it and Unblock the Notifications