കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ 395 മൃതദേഹങ്ങള്‍; മരണകാരണം അവ്യക്തം, 10000 രൂപയ്ക്ക് വില്‍പ്പന സജീവം!!

  • By Ashif
Google Oneindia Malayalam News

കൊച്ചി: കൊച്ചി നഗരത്തില്‍ നിന്ന് വ്യത്യസ്തമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇവിടെ കണ്ടെത്തുന്ന അജ്ഞാത മൃതദേഹങ്ങള്‍ സംബന്ധിച്ച് വിശദമായ പരിശോധനയും അന്വേഷണവും നടക്കുന്നില്ല. എറണാകുളം ജനറല്‍ ആശുപത്രിയില്‍ മാത്രം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ എത്തിയത് 395 മൃതദേഹങ്ങളാണ്.

ഇവ ആരുടേതാണ്. എന്താണ് മരണ കാരണം. ഈ മൃതദേഹങ്ങള്‍ എന്ത് ചെയ്തു. ഇതുസംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. മൃതദേഹങ്ങള്‍ പുറത്തേക്ക് വില്‍ക്കുകയാണ് ചെയ്യുക. ഇതിന് എന്ത് വില കിട്ടും...

എങ്ങനെ മരിച്ചു

എങ്ങനെ മരിച്ചു

എങ്ങനെ മരിച്ചുവെന്ന് കൃത്യമായി പറയാന്‍ സാധിക്കാത്ത മൃതദേഹങ്ങളുടെ എണ്ണം മാത്രമാണ് 395. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇത്രയും മൃതദേഹങ്ങള്‍ എത്തപ്പെട്ടത്.

എന്തു ചെയ്തു

എന്തു ചെയ്തു

ഇവ പിന്നീട് എന്തു ചെയ്തുവെന്ന ചോദ്യം സ്വാഭാവികം. ഇവയെല്ലാം വില്‍ക്കും. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കാണ് വില്‍ക്കുക.

പണം കൊടുത്ത് വാങ്ങും

പണം കൊടുത്ത് വാങ്ങും

ഇങ്ങനെ വില്‍ക്കുന്ന മൃതദേഹങ്ങള്‍ വാങ്ങാന്‍ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ തയ്യാറാണ്. അവര്‍ അത് പണം കൊടുത്തു വാങ്ങുകയാണ് ചെയ്യുക.

പഠന ആവശ്യങ്ങള്‍ക്ക്

പഠന ആവശ്യങ്ങള്‍ക്ക്

പണം കൊടുത്ത് വാങ്ങുന്ന മൃതദേഹങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പഠന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. പതിനായിരം മുതല്‍ 40000 രൂപ വരെ നല്‍കിയാണ് മൃതദേഹങ്ങള്‍ വില്‍ക്കുന്നത്.

സര്‍ക്കാരിന്റെ അനുമതിയോടെ

സര്‍ക്കാരിന്റെ അനുമതിയോടെ

ഇത്തരം വില്‍പ്പനകള്‍ സര്‍ക്കാരിന്റെ അനുമതിയോടെയാണ്. എന്നാല്‍ ആശുപത്രികളില്‍ എത്തുന്ന അജ്ഞാത മൃതദേഹങ്ങളുടെ മരണ കാരണം എന്താണെന്ന പരിശോധന നടക്കുന്നില്ലെന്നാണ് ആക്ഷേപം.

2008ലെ ഉത്തരവ്

2008ലെ ഉത്തരവ്

2008ലാണ് മൃതദേഹങ്ങള്‍ വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. ഇതു പ്രകാരം സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പഠനാവശ്യത്തിന് വേണ്ടി അജ്ഞാത മൃതദേഹങ്ങള്‍ വില്‍ക്കാം.

നല്ല വരുമാനം

നല്ല വരുമാനം

പക്ഷേ, ഈ വില്‍പ്പന പണം വാങ്ങിച്ച ശേഷമാണ്. ഇതുവഴി സര്‍ക്കാരിന് നല്ല വരുമാനവും ലഭിക്കുന്നുണ്ട്. 40000 രൂപ വരെ നല്‍കണം മൃതദേഹത്തിന്. അത് മൃതദേഹത്തിന്റെ അവസ്ഥയ്ക്ക് അനുസരിച്ചിരിക്കും.

വ്യത്യസ്ഥ വില

വ്യത്യസ്ഥ വില

അസ്ഥികൂടത്തിന് പതിനായിരം രൂപ വാങ്ങിയാണ് വില്‍പ്പന. എംബാം ചെയ്യാത്ത മൃതദേഹങ്ങള്‍ക്ക് ഇരുപതിനായിരം രൂപ നല്‍കണം. എംബാം ചെയ്തവയ്ക്ക് 40000 രൂപയും.

രേഖകള്‍ കൈപ്പറ്റി

രേഖകള്‍ കൈപ്പറ്റി

ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിവരാവകാശ അപേക്ഷയിലാണ് വ്യക്തമായത്. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയാണ് അപേക്ഷ സമര്‍പ്പിച്ചതും രേഖകള്‍ കൈപ്പറ്റിയതും.

60 മൃതദേഹങ്ങള്‍

60 മൃതദേഹങ്ങള്‍

ഒരു വര്‍ഷം ശരാശരി 60 മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ മാത്രം എത്തുന്നുണ്ട്. അവകാശികള്‍ ഇല്ലാത്ത ഇത്തരം മൃതദേഹങ്ങളാണ് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് വില്‍ക്കുന്നത്.

തുക ചെലവഴിക്കാന്‍ സര്‍ക്കാര്‍

തുക ചെലവഴിക്കാന്‍ സര്‍ക്കാര്‍

എന്നാല്‍ ഇത്തരം ആളുകളുടെ മരണ കാരണം എന്താണെന്ന കൃത്യമായ വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ആശുപത്രികള്‍ക്ക് കോടകളാണ് മൃതദേഹ വില്‍പ്പന വഴി ഓരോ വര്‍ഷവും ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന തുക സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ചെലവഴിക്കുകയാണ് ചെയ്യുക.

English summary
Dead bodies sales in Kochi Government hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X