ഭര്‍ത്താവ് മരിച്ച് മൂന്നാംദിവസം ഭാര്യ സുഹൃത്തിനൊപ്പം പോയി; മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും
കാളികാവ്: എട്ടുദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചയാളുടെ മൃതദേഹം ഇന്ന് വീണ്ടും പുറത്തെടുത്ത് പരിശോധിക്കും. കാളികാവ് അഞ്ചച്ചിവിടി മരുതത്ത് മുഹമ്മദിന്റെ മൃതദേഹമാണ് മകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് പരിശോധന നടത്തുന്നത്.
ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 21 ന് മരിച്ച മുഹമ്മദിന്റെ മൃതദേഹം അന്നുതന്നെ ഖബറടക്കിയിരുന്നു. എന്നാല്‍ മുഹമ്മദ് മരിച്ചതിന്റെ മൂന്നാം ദിവസം രണ്ടാംഭാര്യയായ യുവതി രണ്ടുമക്കളേയും കൂട്ടി കുടുംബ സുഹൃത്തിനൊപ്പം നാടുവിട്ടിരുന്നു. ഇതാണ് മുഹമ്മദിന്റെ ആദ്യഭാര്യയിലെ മകനുള്പ്പടേയുള്ളവരില് സംശയങ്ങള്‍ക്ക് ഇടയാക്കിയത്.
ഇതോടെ മകന് പോലീസില്‍ പരാതി നല്‍കുയായിരുന്നു. മരിക്കുന്നതിന്റെ തലേദിവസം രാത്രി മുഹമ്മദ് കുടുംബസുഹൃത്തിനോടൊപ്പം വീട്ടില്‍ നിന്ന് മദ്യം കഴിച്ചിരുന്നു. പിന്നീട് കുഴഞ്ഞുവീണ് മുഹമ്മദിനെ സുഹൃത്ത് മുറിയില്‍ കിടത്തി. പിന്നീട് ഇതേ മുറിയില്‍ ഇയാളും കിടന്നുറങ്ങി. നേരം വെളുത്തപ്പോള്‍ കുടുംബസുഹൃത്ത് പെട്ടെന്ന് തന്നെ സ്ഥലം വിടുകയും ചെയ്തുവെന്ന് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

പിന്നീട് വീട്ടുകാര്‍ ഡോക്ടറെ വിളിച്ച് പരിശോധിച്ചപ്പോഴാണ് മുഹമ്മദ് മരിച്ചതായി അറിയുന്നു. ഹൃദയാഘാതമെന്നായിരുന്നു നിഗമനം. പിന്നീട് അന്ന് തന്നെ മൃതദേഹം അടക്കം ചെയ്തു. ഇതിന് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ രണ്ടാം ഭാര്യ സുഹൃത്തിനൊപ്പം പോയതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications