കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവ് മരിച്ച് മൂന്നാംദിവസം ഭാര്യ സുഹൃത്തിനൊപ്പം പോയി; മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും

Google Oneindia Malayalam News

കാളികാവ്: എട്ടുദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചയാളുടെ മൃതദേഹം ഇന്ന് വീണ്ടും പുറത്തെടുത്ത് പരിശോധിക്കും. കാളികാവ് അഞ്ചച്ചിവിടി മരുതത്ത് മുഹമ്മദിന്റെ മൃതദേഹമാണ് മകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് പരിശോധന നടത്തുന്നത്.

<strong>പരാജയം ഉറപ്പായപ്പോള്‍ ബിജെപി ഇറങ്ങിപ്പോയി; ബെംഗളൂരു കോര്‍പ്പറേഷനില്‍ ഭരണം പിടിച്ച് കോണ്‍ഗ്രസ് സഖ്യം</strong>പരാജയം ഉറപ്പായപ്പോള്‍ ബിജെപി ഇറങ്ങിപ്പോയി; ബെംഗളൂരു കോര്‍പ്പറേഷനില്‍ ഭരണം പിടിച്ച് കോണ്‍ഗ്രസ് സഖ്യം

ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 21 ന് മരിച്ച മുഹമ്മദിന്റെ മൃതദേഹം അന്നുതന്നെ ഖബറടക്കിയിരുന്നു. എന്നാല്‍ മുഹമ്മദ് മരിച്ചതിന്റെ മൂന്നാം ദിവസം രണ്ടാംഭാര്യയായ യുവതി രണ്ടുമക്കളേയും കൂട്ടി കുടുംബ സുഹൃത്തിനൊപ്പം നാടുവിട്ടിരുന്നു. ഇതാണ് മുഹമ്മദിന്റെ ആദ്യഭാര്യയിലെ മകനുള്‍പ്പടേയുള്ളവരില്‍ സംശയങ്ങള്‍ക്ക് ഇടയാക്കിയത്.

<strong>ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; എയിംസിന്റെ സഹായം തേടും, പ്രതീക്ഷയോടെ ഉറ്റവര്‍</strong>ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; എയിംസിന്റെ സഹായം തേടും, പ്രതീക്ഷയോടെ ഉറ്റവര്‍

ഇതോടെ മകന്‍ പോലീസില്‍ പരാതി നല്‍കുയായിരുന്നു. മരിക്കുന്നതിന്റെ തലേദിവസം രാത്രി മുഹമ്മദ് കുടുംബസുഹൃത്തിനോടൊപ്പം വീട്ടില്‍ നിന്ന് മദ്യം കഴിച്ചിരുന്നു. പിന്നീട് കുഴഞ്ഞുവീണ് മുഹമ്മദിനെ സുഹൃത്ത് മുറിയില്‍ കിടത്തി. പിന്നീട് ഇതേ മുറിയില്‍ ഇയാളും കിടന്നുറങ്ങി. നേരം വെളുത്തപ്പോള്‍ കുടുംബസുഹൃത്ത് പെട്ടെന്ന് തന്നെ സ്ഥലം വിടുകയും ചെയ്തുവെന്ന് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

<strong>'ഞങ്ങളുടെ നേതാവാണെന്ന് പറയാന്‍ ലജ്ജയുണ്ട്'; സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സുരേന്ദ്രന് വീണ്ടും വിമർശനം</strong>'ഞങ്ങളുടെ നേതാവാണെന്ന് പറയാന്‍ ലജ്ജയുണ്ട്'; സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സുരേന്ദ്രന് വീണ്ടും വിമർശനം

body

പിന്നീട് വീട്ടുകാര്‍ ഡോക്ടറെ വിളിച്ച് പരിശോധിച്ചപ്പോഴാണ് മുഹമ്മദ് മരിച്ചതായി അറിയുന്നു. ഹൃദയാഘാതമെന്നായിരുന്നു നിഗമനം. പിന്നീട് അന്ന് തന്നെ മൃതദേഹം അടക്കം ചെയ്തു. ഇതിന് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ രണ്ടാം ഭാര്യ സുഹൃത്തിനൊപ്പം പോയതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്.

English summary
dead body inquest after 8 days of burying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X