ഭാര്യ ഗർഭിണിയാണെന്ന് ഭർത്താവ് അറിഞ്ഞില്ല!! കുഞ്ഞിന്റെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ !!
പ്രസവിച്ചിരുന്നെന്നും കുഞ്ഞ് ചാപിള്ള ആയിരുന്നെന്നും, ക്ലോസറ്റില്‍ ഇട്ട് ഫ്‌ളെഷ് ചെയ്‌തെന്നും പറഞ്ഞു.
തൃപ്പൂണിത്തുറ: ഒരു ദിവസം പ്രായമായ ആണ്‍കുഞ്ഞിന്റെ മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍. കുഞ്ഞിന്റെ അമ്മ ഗര്‍ഭിണിയായിരുന്ന വിവരം വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. ഗര്‍ഭത്തെ തുടര്‍ന്ന് ഉണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.

തൃപ്പൂണിത്തുറ മേമന റോഡില്‍ പൊതിപ്പറമ്പില്‍ പ്രദീപിന്റെ വീട്ടുവളപ്പില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കാലുകള്‍ പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന നിലയില്‍ ആയിരുന്ന മൃതദേഹം കിടന്നിരുന്നത്.

അമിത രക്തസ്രാവത്തെ തുടര്‍ന്ന് പ്രദീപിന്റെ ഭാര്യ സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് യുവതി പ്രസവിച്ച കാര്യം അറിയുന്നത്. ആദ്യം ഇക്കാര്യം സമ്മതിയ്ക്കാന്‍ യുവതി തയ്യാറായിരുന്നില്ല.

ഭാര്യ ഗര്‍ഭിണിയാണെന്ന കാര്യം പ്രദീപിന് അറയില്ലായിരുന്നു. 11 വര്‍ഷമായി ഇവരുടെ കല്യാണം കഴിഞ്ഞിട്ട്. അഞ്ചു പത്തും വയസുള്ള രണ്ട് ആണ്‍കുട്ടികളും ഉണ്ട്. 1 വര്‍ഷമായി ഭാര്യയുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്നാണ് പ്രദീപ് പോലീസിനോട് പറഞ്ഞത്.

സ്വപ്‌ന ഗർഭിണിയാണെന്ന വിവരം ബന്ധുക്കള്‍ക്കോ ഭര്‍ത്താവിനോ പോലും അറിയില്ലായിരുന്നു. വയര്‍ വീര്‍ത്ത് വരികയും തടിയ്ക്കുകയും ചെയ്തപ്പോള്‍ അത് തൈറോയിഡ് കൊണ്ടാണെന്നാണ് യുവതി ഭര്‍ത്താവിനോട് പറഞ്ഞിരുന്നത്.

യുവതിയ്ക്ക് രക്തസ്രാവം ഉണ്ടായത് പ്രസവത്തിന് ശേഷമാണെന്ന് വ്യക്തമായി. എന്നാല്‍ ആദ്യം ഇത് സമ്മതിയ്ക്കാന്‍ ഇവര്‍ തയ്യാറായില്ല. പിന്നീട് താന്‍ പ്രസവിച്ചിരുന്നെന്നും കുഞ്ഞ് ചാപിള്ള ആയിരുന്നെന്നും, ക്ലോസറ്റില്‍ ഇട്ട് ഫ്‌ളെഷ് ചെയ്‌തെന്നും പറഞ്ഞു. എന്നാല്‍ ഡോക്ടര്‍മാര്‍ ഇത് വിശ്വസിച്ചില്ല.

വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രസവിച്ച ശേഷം കുഞ്ഞിനെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടുവെന്ന് യുവതി സമ്മതിച്ചത്. പ്രസവത്തിന് ഇടേ കുട്ടി തലയടിച്ച് വീണപ്പോള്‍ മരിച്ചതാവാം എന്ന് സംശയം ഉണ്ട്. കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിച്ച് മാറ്റിയിരുന്നു.

സ്വപ്‌നയ്ക്ക് അവിഹിത ബന്ധത്തില്‍ ഉണ്ടായ കുഞ്ഞാകാം മരിച്ചത് എന്നാണ് പോലീസ് സംശയിയ്ക്കുന്നത്. യുവതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.












Click it and Unblock the Notifications