പാലക്കാട് യുവാവിനെ കൊന്ന് പുഴയിൽ തള്ളി; മൂന്ന് പേർ കസ്റ്റഡിയിൽ
പാലക്കാട്: യാക്കരയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പുഴയ്ക്കു സമീപം ഉപേക്ഷിച്ചു. പട്ടഞ്ചേരി സ്വദേശി സുവീഷ് (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണ് മൃതദേഹം.

23 ദിവസം മുന്‍പ് സുവീഷിനെ കാണാതായിരുന്നു. തുടർന്ന് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തിയത്. ലഹരി ഇടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്കു കാരണമെന്നാണ് നിഗമനം.












Click it and Unblock the Notifications