മില്‍മ പാലില്‍ ചത്ത പാറ്റയെ കണ്ടെത്തി

കോഴിക്കോട്: മില്‍മ പാലില്‍ ചത്ത പാറ്റയെ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കൂടത്തായിയിലാണ് സംഭവം. കടയില്‍ നിന്ന് വാങ്ങിയ മില്‍മ പായ്ക്കറ്റിനുള്ളിലാണ് ചത്ത പാറ്റയെ കണ്ടെത്തിയത്.

കരിങ്ങാംപൊയില്‍ അഹമ്മദ് കുട്ടി എന്നയാള്‍ നോമ്പ് തുറയ്ക്ക് വേണ്ടി വാങ്ങിയ പാലിലാണ് പാറ്റയെ കണ്ടത്. കടയില്‍ നിന്നും വാങ്ങിയ പാല്‍ വീട്ടിലെത്തി പാത്രത്തിലേയ്ക്ക് പൊട്ടിച്ചൊഴിയ്ക്കുന്നതിനിടെ കറുത്ത വസ്തു ശ്രദ്ധയില്‍പ്പെട്ടു.

Milma

പരിശോധിച്ചപ്പോള്‍ ചത്ത പാറ്റയും അതിന്റെ അവശിഷ്ടങ്ങളുമാണെന്ന് മനസിലായി. നോമ്പ് തുറയ്ക്ക് വേണ്ടി വാങ്ങിയ പാലായിരുന്നുവെന്ന് അഹമ്മദ്കുട്ടി പറഞ്ഞു. വിവരം മില്‍മ അധികൃതരെ അറിയിച്ചുവെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് അഹമ്മദ്കുട്ടി പറയുന്നു.

കഴിഞ്ഞ മാസം കോഴിക്കോട് നഗരത്തിലെ ഒരു കടയില്‍ നിന്നും വാങ്ങിയ പാലിനുള്ളില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയിരുന്നു. മില്‍മ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇക്കാര്യം സ്ഥിരീകരിയ്ക്കുകയും ചെയ്തു. കോഴിക്കോട് മലാപ്പറമ്പിലാണ് മില്‍മ പാലിനുള്ളില്‍ പുഴുവിനെ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+