റേഷന്‍ പ്രതിസന്ധി എലി കരണ്ടു; സൗജന്യ ഗോതമ്പില്‍ ചത്ത എലി; ഒന്നും രണ്ടുമല്ല!!!
തിരുവനന്തപുരം മുക്കോലയ്ക്ക് സമീപം മഠത്തുനടയിലെ റേഷന്‍ കടയില്‍ നിന്ന് വാങ്ങിയന ഗോതമ്പില്‍ എലി. ഇളയംപള്ളിക്കോണം സ്വദേശി സജയ്കുമാറിനാണ് എലി ലഭിച്ചത്.
പേരൂര്‍ക്കട: ബിപിഎല്ലുകാര്‍ക്ക് ലഭിക്കുന്ന റേഷന്‍ വിഹിതത്തിന്റെ ഗുണനിലവാരം എന്നും ചോദ്യ ചിഹ്നമാകാറുണ്ട്. എന്നാല്‍ പരാതികള്‍ പരാതികളായി അവശേഷിക്കാറാണ് പതിവ്. ബിപിഎല്ലുകാര്‍ക്ക് രണ്ട് കിലോ ഗോതമ്പാണ് റേഷന്‍ കട വഴി സൗജന്യമായി വിതരണം ചെയ്യുന്നത്.

തിരുവനന്തപുരം മുക്കോലയ്ക്ക് സമീപം മഠത്തുനടയിലെ റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ ഗോമ്പില്‍ നിന്നും ചത്ത എലികളെ കണ്ടെത്തി. ഇളയംപള്ളിക്കോണം സ്വദേശി സജയ്കുമാറിനാണ് എലി ലഭിച്ചത്. സജയ്കുമാറിന്റെ മകളാണ് സാധനം വാങ്ങിക്കൊണ്ട് വന്നത്. ഗോതമ്പ് പുറത്തെടുക്കുന്നതിനിടെയാണ് ചത്ത് ജീര്‍ണിച്ച എലിയെ കിട്ടിയത്. തുടര്‍ന്ന നടത്തിയ പരിശോധനയില്‍ രണ്ട് ചത്ത എലികളേക്കൂടി കണ്ടെത്തിയതായും സജയ്കുമാര്‍ പറഞ്ഞു.
വിവരം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഈ വിവരം അറിയിച്ചിട്ടുണ്ട്. പരാതി നല്‍കാന്‍ അധികൃതര്‍ അറിയിച്ചതായും സജയ്കുമാര്‍ പറഞ്ഞു. അത്യന്തം ഗുരുതരമായ വീഴ്ചയാണുണ്ടായിരിക്കുന്നത്.
റേഷന്‍ വിഹിതം റദ്ദാക്കിയതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രവും തമ്മില്‍ പിടിവലി നടക്കുന്നതിനിടെയാണ് വിതരണം ചെയ്ത ഗോതമ്പില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നത്.












Click it and Unblock the Notifications