കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാ ഇതൊക്കെയാണ് മനുഷ്യന് തിന്നാന്‍ തരുന്നത്; കോഴിക്കോട്ട് ലോറിയില്‍നിന്ന് പിടിച്ചെടുത്തത് ചത്ത ആടുകളെ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ക്രൂരതയെന്ന പദത്തിനുള്ളില്‍ ഈ പ്രവൃത്തി ഒതുങ്ങുമോ..? കോഴിക്കോട്ട് കഴിഞ്ഞ ദിവസം റോഡില്‍വെച്ച് തഹസില്‍ദാര്‍ കസ്റ്റഡിയിലെടുത്തത് 45 ആടുകളുള്ള പിക്കപ്പ് വാന്‍. ഇതില്‍ 16 ആടുകള്‍ ചത്തനിലയില്‍. അവയില്‍ത്തന്നെ 10 എണ്ണത്തിന്റെ കഴുത്തറുത്തിട്ടിരിക്കുന്നു. ആടുകളെയെല്ലാം കൊണ്ടുവന്നത് കോഴിക്കോട്ടെ അറവുശാലകളിലേക്ക്.

സമസ്തയുടെ വിലക്ക് ലംഘിച്ച് പാണക്കാട്ടെ തങ്ങള്‍മാര്‍ മുജാഹിദ് വേദിയില്‍, വിഷയം ചര്‍ച്ചചെയ്യാന്‍ സമസ്ത മുശാവറയോഗം 10ന്സമസ്തയുടെ വിലക്ക് ലംഘിച്ച് പാണക്കാട്ടെ തങ്ങള്‍മാര്‍ മുജാഹിദ് വേദിയില്‍, വിഷയം ചര്‍ച്ചചെയ്യാന്‍ സമസ്ത മുശാവറയോഗം 10ന്

കോഴിക്കോട് തഹസില്‍ദാര്‍ കെ.ടി സുബ്രഹ്മണ്യന്‍ കഴിഞ്ഞ ദിവസം രാവിലെ നഗരത്തിലെ പാറോപ്പടി വഴി പോകുമ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഇദ്ദേഹത്തിന്റെ വാഹനത്തിന്റെ മുന്നിലൂടെ കടന്നുപോവുകയായിരുന്ന പിക്കപ്പില്‍നിന്ന് ദുര്‍ഗന്ധം വമിച്ചു. ഇതെത്തുടര്‍ന്ന് ലോറിക്കാരോട് എന്താണ് വാഹനത്തിലെന്ന് അദ്ദേഹം അന്വേഷിച്ചു. അറവുമൃഗത്തിന്റെ തോലാണെന്നായിരുന്നു മറുപടി. എന്നാല്‍, പിക്കപ്പ് വാനില്‍നിന്ന് ആടിന്റെ കരച്ചില്‍ കേട്ടതോടെ തഹസില്‍ദാറുടെ വാഹനം പിക്കപ്പിനെ ഓവര്‍ടെയ്ക്ക് ചെയ്ത് കുറുകെയിട്ട് പിക്കപ്പ് തടഞ്ഞുനിര്‍ത്തുകയായിരുന്നു.

cattle

ആടുകളെ കര്‍ണാടകയില്‍നിന്ന് നഗരത്തിലേക്ക് കൊണ്ടുവരുകയാണെന്ന് പ്രതികള്‍ പറഞ്ഞു. ചാകാറാവുന്ന ആടുകളെ കഴുത്തറുക്കുമെന്നും ഇവയെ അറവുശാലയില്‍ എത്തിച്ച് മുറിച്ചു വില്‍ക്കുമെന്നുമാണ് ഇവര്‍ വിശദീകരിച്ചത്. പുലര്‍ച്ചെ മാനന്തവാടിയിലും താമരശേരി ചുരത്തിലും ഗതാഗത തടസം ഉണ്ടായതിനാല്‍ അതിരാവിലെ നഗരത്തില്‍ എത്താന്‍ കഴിഞ്ഞില്ല. ആഴ്ചയില്‍ മൂന്നു തവണ ആടുകളെ കൊണ്ടുവരാറുണ്ടെന്നും ലോറിയിലുള്ളവര്‍ വിശദീകരിച്ചു. തുടര്‍ന്ന് വാഹനത്തില്‍ ഉണ്ടായിരുന്ന പാലക്കാട് തേങ്കുറിശി കള്ളക്കാട് വീട്ടില്‍ മണികണ്ഠന്‍ (45), നൂറണി മല്ലിക്ക വീട്ടില്‍ മുഹമ്മദ് ഷരീഫ് (48), നൂറണി റഹ്മാന്‍ (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

cattle2

കോര്‍പ്പറേഷന്‍ വെറ്ററിനറി സര്‍ജന്‍ ഡോ. വി.എസ് ശ്രീഷ്മയുടെ നേതൃത്വത്തില്‍ ചത്ത ആടുകളെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇവയില്‍ ഒരു ആടിന് ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തി. ചത്ത ആടുകളെ എനിടെയാണ് നല്‍കുന്നതെന്നറിഞ്ഞ ശേഷം നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്‍.എസ് ഗോപകുമാര്‍ അറിയിച്ചു.

English summary
Dead sheeps taken from the lorry in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X