പി ജയരാജന് ഐസിസിന്റെ വധഭീഷണി; കണ്ണൂര്‍ ഘടകം വക!
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് വധ ഭീഷണി. ഐസിസ് കണ്ണൂര്‍ ഘടകത്തിന്റെ പേരിലാണ് ഭീഷണി കത്ത് വന്നിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി.
ജയരാജന്റെയോ അദ്ദേഹത്തിന്റെ മകന്റെയോ നെഞ്ചിന്‍കൂട് തകര്‍ക്കുമെന്നാണ് കത്തിലുള്ളത്. ഐസിസിനെതിരെ പ്രസംഗിച്ചതിനാണ് വധഭീഷണിയെന്നും കത്തിലുണ്ട്. ഭീഷണിയെ തുടര്‍ന്ന് ജയരാജന്‍ കത്ത് ഉള്‍പ്പടെ ഐജിക്കും എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം ഐസിസില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്ന് സ്വാധി പ്രാചിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വ്യാഴാഴ്ചയാണ് ടെലിഫോണില്‍ വധ ഭഷണി എത്തിയതെന്നും അവര്‍ പറഞ്ഞു. മുന്‍പും ഇത്തരം ഭീഷണികള്‍ ലഭിച്ചിട്ടുണ്ടെന്നും ആവര്‍ത്തിച്ച് പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും സ്വാധി കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications