കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പുറങ്കടലിൽ കണ്ടെത്തിയ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
വടകര: പുറങ്കടലിൽ കണ്ടെത്തിയ മൃതദേഹം മത്സ്യത്തൊഴിലാളികൾ ചേർന്ന് ചോമ്പാല തുറമുഖത്തെത്തിച്ചു.ചോമ്പാല തുറമുഖത്തുനിന്ന് മത്സ്യം പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
ഇവർ വിവരം വയർലെസ് വഴി കരയിൽ അറിയിക്കുകയായിരുന്നു.തുടർന്ന് ചോമ്പാലയിൽ നിന്ന് മത്സ്യത്തൊഴിലാളികൾ പോയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.
ഓഖി ദുരന്തത്തിൽപെട്ട മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണെന്ന് സംശയിക്കുന്നു. ചോമ്പാല പോലീസും വടകര അഡീഷണൽ തഹഹസിൽദാർ കെ.കെ.രവീന്ദ്രനും സ്ഥലത്തെത്തി.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
സരിത എസ് നായർ പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങി! ഉമ്മൻചാണ്ടി വെറുതെ ഇരിക്കില്ല, പോരാട്ടം തുടങ്ങി...