കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാട്ടുകുക്കെയില്‍ കൊല്ലപ്പെട്ടത് കര്‍ണ്ണാടക സ്വദേശിയെന്ന് ബന്ധുക്കള്‍; ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് പൊലീസ്

  • By Desk
Google Oneindia Malayalam News

പെര്‍ള: രണ്ടാഴ്ച മുമ്പ് പെര്‍ള കാട്ടുകുക്കെ പര്‍ളത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അഴുകിയ നിലയില്‍ കണ്ട മൃതദേഹം കര്‍ണ്ണാടക സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. കര്‍ണ്ണാടക കദക്ക റോണ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെട്ട അരുണാക്ഷിയിലെ ചെരള ബാസപ്പ(26)യുടേതാണ് മൃതദേഹമെന്നാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ചെരള ബാസപ്പയുടെ ജ്യേഷ്ഠന്‍ ഭീമപ്പയും ബന്ധുക്കളുമാണ് കഴിഞ്ഞ ദിവസം ബദിയടുക്ക സ്റ്റേഷനിലെത്തിയത്. ഏലസും വസ്ത്രവും നോക്കിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. എന്നാല്‍ സ്ഥിരീകരിക്കുന്നതിനായി ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. ചെരളബാസപ്പ പെയ്ന്റിംഗ്, വെല്‍ഡിംഗ് ജോലികള്‍ ചെയ്തു വരികയായിരുന്നു. കാട്ടുകുക്കെയിലുള്ള വെല്‍ഡിംഗ് സ്ഥാപനത്തില്‍ ഇടക്കിടെ ജോലിക്കെത്തിയിരുന്നു. ഇവിടെയുള്ള തൊഴിലാളികളും മൃതദേഹത്തില്‍ നിന്ന് കണ്ട വസ്ത്രം ചെരളബാസപ്പയുടേതാണെന്ന് തിരിച്ചറിഞ്ഞു.

8.1 ലക്ഷം രൂപയുടെ കുങ്കുമപ്പൂവുമായി തളങ്കര സ്വദേശി കരിപ്പൂരില്‍ പിടിയില്‍ 8.1 ലക്ഷം രൂപയുടെ കുങ്കുമപ്പൂവുമായി തളങ്കര സ്വദേശി കരിപ്പൂരില്‍ പിടിയില്‍

മൂന്നു മാസം മുമ്പാണ് ചെരളബാസപ്പ വീട്ടില്‍ വന്നു മടങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. അതിനിടെ ബന്ധുക്കളോട് 18ന് വീണ്ടും സ്റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 31നാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്.

dead-body

ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കൊലയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തലയുടെ പിറകിലേറ്റ മുറിവാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാനഗര്‍ എസ്.എച്ച്.ഒ. ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്.
English summary
Deadbody found in kattukukayil is a karnataka native-dna should be done
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X